Tag: Libruary

Total 2 Posts

ഗ്രാമീണ വായനശാലകൾ നാടിന്റെ സാംസ്കാരിക വെളിച്ചമാവണം: വി.ആർ.സുധീഷ്

കടിയങ്ങാട്: ഗ്രാമീണ വായനശാലകൾ നാടിന്റെ വെളിച്ചമാവണമെന്നും ഗ്രന്ഥശാലകൾ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും പ്രശസ്ത എഴുത്തുകാരൻ വി.ആർ. സുധീഷ് പറഞ്ഞു. ചെറിയകുമ്പളം റസിഡൻസ് അസോസിയേഷൻ പുതുതായി ആരംഭിച്ച സി.ആർ.എ. ലൈബ്രറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സജീവൻ മൊകേരി അംഗങ്ങൾക്ക് മെബർഷിപ്പ് നൽകി. പുസ്തക വിതരണം ബ്ലോക്ക് മെമ്പർ വഹീദ പാറേമ്മൽ നിർവ്വഹിച്ചു.

സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങാന്‍ ബിരിയാണി വിറ്റ് പൂര്‍വവിദ്യാര്‍ഥിക്കൂട്ടായ്മ

കക്കട്ടില്‍ : വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങി നല്‍കാന്‍ ബിരിയാണിയുണ്ടാക്കിവിറ്റ് പൂര്‍വവിദ്യാര്‍ഥിക്കൂട്ടായ്മ. 2005-06 ബാച്ച് എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ”ഒപ്പരം” ആണ് സ്‌കൂള്‍ ലൈബ്രറിക്ക് വേണ്ടി രംഗത്തിറങ്ങിയത്. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച അരലക്ഷം രൂപയുടെ ചെക്ക് വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്റര്‍ വി.രാമകൃഷ്ണന് കൈമാറി. ‘വട്ടോളി വഴി പാതിരിപ്പറ്റ’ എന്ന വാട്‌സാപ്പ് കൂട്ടായ്മയുടെ സഹായത്തോടെയാണ് ഈ

error: Content is protected !!