Tag: Malappuram

Total 28 Posts

മാരക മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; മലപ്പുറം മഞ്ചേരിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍, പ്രധാന പ്രതി ഓട് പൊളിച്ച് രക്ഷപ്പെട്ടു

മലപ്പുറം: മാരകമായ സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് സംഭവം. മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ വീട്ടില്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെയാണ് ഡിവൈ.എസ്.പി പി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ

പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം: കണ്ടെത്താൻ വൈകിയത് പെൺകുട്ടിക്ക് സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ

പേരാമ്പ്ര: പേരാമ്പ്ര സ്വദേശിനിയായ പെൺകുട്ടി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഇല്ലാത്തത് കാണാതായ ഉടനെ കണ്ടെത്താൻ പോലീസിന് തടസ്സമായി . മറ്റുള്ളവരോട് മൊബൈൽ ഫോൺ വാങ്ങിയാണ് യാത്രക്കിടെ പെൺകുട്ടി ഫോൺ വിളിച്ചത്. വഴിതെറ്റി പരപ്പനങ്ങാടി ബസ്റ്റാൻഡിൽ എത്തിയിട്ടും പെൺകുട്ടി ബന്ധുക്കളെ ഫോണിൽ വിളിക്കാതെ സുഹൃത്തായ കണ്ണൂർ സ്വദേശി അനസിനെ മാത്രമാണ്

മലപ്പുറം തിരൂരിൽ തോണി മറിഞ്ഞ് നാല് പേര്‍ക്ക് ദാരുണാന്ത്യം; കക്ക വാരാന്‍പോയ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്, രണ്ട്പേര്‍ രക്ഷപ്പെട്ടു

തിരൂര്‍: തോണിയപകടത്തില്‍ തിരൂരില്‍ നാലുപേര്‍ ദാരുണമായി മരിച്ചു. തിരൂരിലെ പുറത്തൂരില്‍ കക്ക വാരാൻ പോയ തൊഴിലാളികളാണ് മരണപ്പെട്ടത്. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍, ഈന്തു കാട്ടിൽ റുഖിയ, സൈനബ എന്നിവര്‍ മുങ്ങി മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. ഭാരതപ്പുഴയിലെ തുരുത്തില്‍നിന്ന് കക്ക ശേഖരിക്കാനായി പോയതായിരുന്ന ആറു പേർ

‘ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മേൽ പലതവണ ലൈംഗികാതിക്രമം നടത്തി’; മലപ്പുറത്ത് പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതൽ കുട്ടികളുടെ മൊഴി

മലപ്പുറം: മലപ്പുറത്ത് പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനെ തുടർന്ന് പോക്സോ കേസിൽ അറസ്റ്റിലായ വേങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകൻ അബ്ദുൽ കരീമിനെതിരെയാണ് കൂടുതൽ കുട്ടികൾ പൊലീസിന് മൊഴി നൽകിയത്. ഇന്നലെ രണ്ട് കുട്ടികള്‍ കൂടി അധ്യാപകൻ്റെ ലൈംഗികാതിക്രമത്തിനെതിരെ പോലീസില്‍ മൊഴി നൽകിയിരുന്നു.

ബസ്സിന് അര്‍ജന്റീനയുടെ നിറമായതിനാല്‍ ‘ഹെഡ്’ ചെയ്ത് ചില്ല് തകര്‍ത്തു, നെയ്മര്‍ വരാതെ ഡ്രൈവറുടെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കില്ലെന്ന് വാശി; പെരിന്തല്‍മണ്ണയിലെ യുവാവിന്റെ പരാക്രമങ്ങള്‍ വൈറല്‍ (വീഡിയോ കാണാം)

പെരിന്തല്‍മണ്ണ: യുവാവിന്റെ പരാക്രമങ്ങളില്‍ അമ്പരന്ന് പെരിന്തൽമണ്ണക്കാർ. പരാക്രമങ്ങളുടെ ദൃശ്യം സോഷ്യല്‍ മീഡിയയിലെത്തിയപ്പോള്‍ വൈറലുമായി. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷനില്‍ എ.ബി.സി മോട്ടോഴ്‌സിന് സമീപം നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. റോഡിന്റെ ഡിവൈഡറിലാണ് യുവാവ് നിന്നിരുന്നത്. മങ്കട ഭാഗത്ത് നിന്നുള്ള ബസ് വരുന്നത് കണ്ടതോടെ ഇയാള്‍ ബസ്സിന് നേരേക്ക് ഓടിയടുത്തു. ബസ്സിന് മുന്നിലെത്തിയതോടെ യുവാവ്

കറിക്കത്തികൊണ്ട് ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി; മലപ്പുറത്ത് യുവതി പിടിയിൽ

മലപ്പുറം: മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മഞ്ചേരി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ കറിക്കത്തി ഉപയോ​ഗിച്ച് കുത്തി കൊലപ്പെടുത്തിയത്. ഭാര്യ നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍നിന്ന് ബഹളം കേട്ടെത്തിയ അയല്‍ക്കാരാണ് കുത്തേറ്റനിലയില്‍ കുഞ്ഞിമുഹമ്മദിനെ കണ്ടത്. ഉടന്‍തന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച ദമ്പതിമാര്‍

ആദ്യം ഒരു വിദ്യാര്‍ഥി കുഴിഞ്ഞുവീണു, ഈ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രണ്ടാമത്തെ കുട്ടിയും; മലപ്പുറത്ത് ഡിജെ പാര്‍ട്ടിക്കിടെ ഒന്നിനുപിറകേ ഒന്നായി കുഴഞ്ഞുവീണത് പത്ത് കുട്ടികള്‍

മലപ്പുറം: കോളേജിലെ ഡിജെ പാര്‍ട്ടിക്കിടെ പെണ്‍കുട്ടികള്‍ കുഴഞ്ഞുവീണു. മലപ്പുറം മഞ്ചേരി കോ ഓപ്പറേറ്റീവ് കോളേജിലെ ഫ്രഷേഴ്‌സ് ഡേയോട് അനുബന്ധിച്ച് നടത്തിയ പാര്‍ട്ടിക്കിടെയാണ് സംഭവം. ബിരുദ വിദ്യാര്‍ഥിനികളായ പ്രതീഷ്മ (20), എം. സൂര്യ (19), നിഷിത (20), നയന (19), ജസീന (20), നന്ദന (20), നിഖില (20), ഹര്‍ഷ (20), തൗഫിയ (19), സിദ്ധി (19)

എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹ നിശ്ചയം, പിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്തു; മലപ്പുറത്ത് പ്രതിശ്രുത വരൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് വിവാഹം നിശ്ചയത്തിന് പിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ പ്രതിശുതവരൻ അറസ്റ്റിൽ. മാനസിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റം എന്നിവ ചുമത്തിയാണ് നോർത്ത് കീഴുപറമ്പ് കൈതമണ്ണിൽ അശ്വിനെ അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്. തൃക്കളിയൂർ സ്വദേശിനി മന്യ(22) ആത്മഹത്യചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ആറ് മാസം മുൻപാണ് വീട്ടിലെ കിടപ്പുമുറിയിൽ മന്യയെ തൂങ്ങി മരിച്ച

സിഡിഎം മെഷിനില്‍ പണമിട്ട് രസീത് കിട്ടിയപ്പോള്‍ പുറത്തിറങ്ങി; മലപ്പുറത്ത് യുവാവിന് നഷ്ടമായത് 60,000 രൂപ

മലപ്പുറം: സിഡിഎം ഉപയോ​ഗിച്ച് പണം നിക്ഷേപിച്ച് ഇടപാട് തീരും മുന്‍പ് പുറത്തിറങ്ങിയ യുവാവിന്റെ 60, 000 രൂപ നഷ്ടമായി. എടപ്പാൾ സിഡിഎമ്മിലാണ് സംഭവം. വട്ടംകുളം കാന്തള്ളൂര്‍ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. കുമരനല്ലൂര്‍ സെന്ററിലെ സിഡിഎമ്മില്‍ പണം നിക്ഷേപിക്കാനായി എത്തിയ യുവാവ് തുക മെഷീനില്‍ നല്‍കി. ഇതിന് ശേഷം രസീത് ലഭിച്ചതോടെ ഇയാള്‍ പുറത്തിറങ്ങി. എന്നാല്‍,

മലപ്പുറത്ത് ടാങ്കര്‍ ലോറി അപകടം; പെട്രോള്‍ പരന്നൊഴുകിയതോടെ ജനം ചിതറിയോടി, ഒഴിവായത് വന്‍ ദുരന്തം, വീഡിയോ കാണാം

താനൂര്‍: മലപ്പുറം താനൂരില്‍ ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി പോസ്റ്റിലും കൈവരിയിലുമിടിച്ചു. ടാങ്കര്‍ തകര്‍ന്ന് റോഡില്‍ പെട്രോള്‍ പരന്നൊഴുകി. ഇന്നലെ രാത്രി എട്ടരയോടെ താനൂര്‍ ജങ്ഷനിലാണ് അപകടമുണ്ടായത്. ടാങ്കറിന്റെ ചോര്‍ച്ചയും താല്‍ക്കാലികമായി അടച്ചു. നിലവില്‍ അപകട സാഹചര്യം ഒഴിവായെന്ന് അധികൃതര്‍ അറിയിച്ചു. നിറയെ പെട്രോളുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി പോസ്റ്റിലും തുടര്‍ന്ന് ഇരുമ്പ് കൈവരിയിലും ഇടിച്ചാണ്

error: Content is protected !!