Tag: Marriage

Total 12 Posts

ഇറ്റലിക്കാരി ഇനി കോഴിക്കോടിന്റെ മരുമകള്‍; ചെലവൂര്‍ സ്വദേശി ധീരജിന്റെ വധുവായി ക്ലാര മൊറൂസി

കോഴിക്കോട്: ചെലവൂര്‍ സ്വദേശിക്ക് വധുവായി ഇറ്റലിക്കാരി. ഇറ്റലിയിലെ മിലാനിലെ റൂളക്‌സ് ഇന്നൊവേഷന്‍സ് ലാബ്‌സില്‍ പ്രൊജക്റ്റ് മാനേജരായ ധീരജ് ജി. മീത്തലും കൊജിനിയോയില്‍ പ്രൊജക്റ്റ് മാനേജരായ ക്ലാരയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ചെലവൂര്‍ സ്‌പൈസസ് ഗാര്‍ഡന്‍ വില്ലയിലെ അനുഗ്രഹയില്‍ ദിവാകരന്‍ ഗോവിന്ദപുരത്ത് മീത്തലിന്റെയും അനസൂയയുടെയും മകനാണ് ധീരജ്. മിലാനിലെ റെനാറ്റോ ക്ലോഡിയോ ല്യുഗി മൊറൂസ്സിയുടെയും മാര്‍സെല്ല ജെറുന്‍ടിനോയുടെയും

പേരാമ്പ്ര പാലേരിയില്‍ പള്ളിയ്ക്കുള്ളിലെ നിക്കാഹ് വേദിയില്‍ വരനും ബന്ധുക്കള്‍ക്കുമൊപ്പം നിറ സാന്നിധ്യമായി വധുവും; മഹര്‍ ഏറ്റുവാങ്ങി: ഇത് പുതിയ ചരിത്രം

പേരാമ്പ്ര: നിക്കാഹ് എന്നു പറഞ്ഞാല്‍ പെട്ടെന്ന് മനസില്‍ വരുന്നചിത്രം പെണ്‍കുട്ടിയുടെ പിതാവ് വരന്‍ പിന്നെ പുരുഷന്മാരായ കുറച്ചു ബന്ധുക്കളും ഇവരെല്ലാം ഒത്തുകൂടി നടത്തുന്ന ചടങ്ങിന്റേതാണ്. എന്നാല്‍ പാലേരി പാറക്കടവ് ജുമാമസ്ജിദില്‍ നടന്ന നിക്കാഹ് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ചടങ്ങിന് സാക്ഷിയായി വധുകൂടി പള്ളിയിലെത്തിയിരുന്നു. കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയാണ് സ്വന്തം നിക്കാഹ്

ജിന്റോയ്ക്ക് കൂട്ടായി ജീതു; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവും ചക്കിട്ടപാറ സ്വദേശിയുമായ ജിന്റോ തോമസ് വിവാഹിതനായി

പേരാമ്പ്ര: യുവ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ജിന്റോ തോമസ് വിവാഹിതനായി. സൗദി കിംഗ് ഫഹദ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ജീതുവാണ് വധു. ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് ചര്‍ച്ചിലാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ചലച്ചിത്ര രംഗത്തുള്ളവര്‍ക്കായി എറണാകുളത്ത് പ്രത്യേക പാര്‍ട്ടി ഒരുക്കുന്നുണ്ട്. ചക്കിട്ടപ്പാറയിലെ പൊതുപ്രവര്‍ത്തകനായ ആനത്താനത്ത്

ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ ദേവിന്റെയും ആര്യാ രാജേന്ദ്രന്റെയും വിവാഹം സെപ്തംബര്‍ നാലിന്; ചടങ്ങ് എകെജി ഹാളിൽ

  ബാലുശ്ശേരി: എംഎല്‍എ കെ.എം സച്ചിന്‍ ദേവിന്റെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെയും വിവാഹ തീയ്യതി പ്രഖ്യാപിച്ചു. സെപ്തംബര്‍ നാലിന് തിരുവനന്തപുരം എകെജി ഹാളിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. പിന്നീട് കോഴിക്കോട് റിസപ്ഷനും ഉണ്ടായിരിക്കുന്നതാണ്. മാര്‍ച്ച് ആറിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമുള്ള ലളിതമായ ചടങ്ങായിരുന്നു സംഘടിപ്പിച്ചത്.   രാജ്യത്തെ

‘കമ്യൂണിസ്റ്റുകാരിയാണ്, ആര്‍ഭാടങ്ങളോട് ചെറുപ്പം മുതലേ താല്‍പ്പര്യമില്ല’; ലളിതമായ വിവാഹത്തിലൂടെ മാതൃകയായ ചേമഞ്ചേരിക്കാരി അശ്വതി പേരാമ്പ്ര ന്യൂസിനോട് സംസാരിച്ചപ്പോള്‍

കൊയിലാണ്ടി: സ്ത്രീധനവും അതിനെതുടര്‍ന്നുള്ള പീഡനങ്ങളും മരണങ്ങളും വര്‍ധിച്ച് വരുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വര്‍ണ്ണം കൊണ്ട് മൂടിയ വിവാഹങ്ങള്‍ നമ്മുടെ നാട്ടില്‍ സാധാരണ കാഴ്ചയാണ്. ഒപ്പം ധൂര്‍ത്തിന്റെ പ്രതീകമെന്നോണമുള്ള ആര്‍ഭാടവിവാഹങ്ങളും നമ്മുടെ നാട്ടില്‍ ഒട്ടും കുറവല്ല. എന്നാല്‍ ഈ വ്യവസ്ഥിതിക്ക് മാറ്റം വരണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗവും നമ്മുടെ നാട്ടിലുണ്ട്. മനസുകള്‍ തമ്മില്‍

വായനയ്ക്കായി മാറ്റിവെക്കാം, കരുതലാവാം പുസ്തകങ്ങള്‍; മകന്റെ വിവാഹത്തില്‍ പുസ്തകങ്ങള്‍ സംഭാവന നല്‍കി പേരാമ്പ്ര സ്വദേശി പുതുക്കുടിത്താഴെ യൂസഫ്

പേരാമ്പ്ര: വായനയെ പരിപോഷിപ്പിക്കാൻ മകന്റെ വിവാഹത്തെ വേറിട്ടതാക്കി ഖത്തർ മലയാളി. പേരാമ്പ്ര, കൈതക്കല്‍, പുതുക്കുടിത്താഴെ യൂസുഫാണ് മകന്‍ ജാസിമിന്റെ ഖത്തറിൽ നടന്ന വിവാഹ ചടങ്ങിൽ പേരാമ്പ്രയിലെ രണ്ടു സ്ഥാപനങ്ങളുടെ വായനശാലകളിലേക്ക് പുസ്തകങ്ങള്‍ നൽകി അക്ഷരസ്നേഹത്തിന്റെ മാതൃകയായത്. ഗ്രെയിസ് ഖത്തര്‍ ചാപ്റ്റര്‍ നടത്തുന്ന അക്ഷരക്കൂട്ട് 2021 പുസ്തകക്യാമ്പയിന്റെ ഭാഗമായാണ് പുസ്തകകൈമാറ്റം സംഘടിപ്പിച്ചത്. ഖത്തറിലെ ഉംഅല്‍അമദിലുള്ള തഹൂന ഫാം

ചങ്ങരോത്ത് പഞ്ചായത്തില്‍ വിവാഹത്തിൽ പങ്കെടുത്ത 21 പേർക്ക് കോവിഡ്

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പതിമൂന്നാം വാർഡായ കല്ലൂർ മേഖലയിൽ കോവിഡ് വ്യാപിച്ചതോടെ പോലീസും ആരോഗ്യവകുപ്പ് അധികൃതരുംചേർന്ന് പ്രദേശം ഭാഗികമായി അടച്ചു. മലോൽക്കണ്ടിമുതൽ അടക്കത്തോടുവരെയുള്ള ഭാഗത്താണ് കർശനനിയന്ത്രണം ഏർപ്പെടുത്തിയത്. പോലീസ് കാവലും പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. വാർഡിൽ 25-ഓളം പേർക്ക് കോവിഡ് പോസിറ്റീവായിട്ടുണ്ട്. രണ്ടാംതീയതി നടന്ന വിവാഹത്തിൽ പങ്കെടുത്തവരിൽ 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം 67 പേർക്ക്

സോഷ്യലിസവും മമതാ ബാനര്‍ജിയും വിവാഹിതരാവുന്നു

സേലം: കമ്യൂണിസത്തെയും ലെനിനിസത്തെയും സാക്ഷിയാക്കി, സോഷ്യലിസം മമതാ ബാനര്‍ജിയുടെ കഴുത്തില്‍ താലികെട്ടുന്നു. ഞെട്ടണ്ട, സംഗതി കാര്യമാണ്. തമിഴ്‌നാട്ടിലാണ്, സി പി ഐ നേതാവിന്റെ മകന്‍ സോഷ്യലിസം കോണ്‍ഗ്രസ് കുടുംബത്തില്‍നിന്നുള്ള മമതാ ബാനര്‍ജിയെ വിവാഹം ചെയ്യുന്നത്. സേലം കൊണ്ടലാംപട്ടി കാട്ടൂരിലെ സോഷ്യലിസത്തിന്റെ വീട്ടില്‍ നാളെ രാവിലെ ഏഴുമണിക്കാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുളള വിവാഹം. സി പി ഐ

കൊയിലാണ്ടിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വിവാഹിതരായവര്‍ക്ക് മംഗളപത്രം കൈമാറി

കൊയിലാണ്ടി: കോവിഡ് കാലത്ത് മാതൃകാ വിവാഹം നടത്തിയ ദമ്പതികൾക്ക് അനുമോദനവുമായി കൊയിലാണ്ടി പോലീസ് വീട്ടിലെത്തി. കിണറ്റിന്‍കര വത്സരാജിന്റെയും സ്‌നേഹയുടെയും മകള്‍ ശ്രുതിയും, താനൂര്‍ കാരയകത്ത് ദാമോദരന്റെയും ഷീലയുടെയും മകന്‍ നിദാന്തുമാണ് ഇന്ന് വിവാഹിതരായത്. വധൂഗൃഹത്തില്‍ വച്ച് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരുന്നു വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്. ഇരുപത് പേര്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ ആകെ പങ്കെടുത്തത്. കൊയിലാണ്ടി

20ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ലോകത്തിലാദ്യമായി നിയമപരമായി വിവാഹിതരായ ഗേ ദമ്പതികള്‍

നെതര്‍ലാന്‍ഡ്: ലോകത്തില്‍ ആദ്യമായി നിയമപരമായി അംഗീകാരം നേടിയ ശേഷം നടന്ന സ്വവര്‍ഗ വിവാഹത്തിന് ഇരുപത് വര്‍ഷം പൂര്‍ത്തിയായി. നെതര്‍ലാന്‍ഡ് സ്വദേശികളായ ഗെര്‍റ്റ് കാസ്റ്റീലും ഡോള്‍ഫ് പാസ്‌കറുമാണ് വിവാഹവാര്‍ഷികം ആഘോഷിക്കുന്നത്. കൊവിഡ് മഹാമാരി വ്യാപകമായ പശ്ചാത്തലത്തില്‍ വളരെ ചെറിയ ആഘോഷങ്ങളോടെയാണ് ഇരുപതാം വിവാഹ വാര്‍ഷികം ഇവര്‍ ആഘോഷിച്ചത്. ഇവരോടൊപ്പം വിവാഹിതരായ മറ്റൊരു ഗേ പങ്കാളികളില് ഒരാള്‍ 2011ല്‍

error: Content is protected !!