Tag: Mullappali Ramachandran

Total 5 Posts

‘രാജിവയ്ക്കണം, അല്ലെങ്കില്‍ പുറത്താക്കണം’; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സി രഘുനാഥ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി. രഘുനാഥ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇനിയും കെപിസിസി അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങുന്നത് കോണ്‍ഗ്രസിന് നാണക്കേടാണ്. രാജിവച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പുറത്താക്കണം. കെ. സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും സി. രഘുനാഥ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതില്‍ ഏറ്റവും അപമാനിതനായ സ്ഥാനാര്‍ത്ഥിയാണ് താന്‍. കെപിസിസി

രാജി സന്നദ്ധത അറിയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കേന്ദ്ര നേതൃത്വത്തോടാണ് മുല്ലപ്പളളി നിലപാട് അറിയിച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചുമതല ഒഴിയാന്‍ അനുവദിക്കണമെന്നുമാണ് മുല്ലപ്പളളി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഏകപക്ഷീയ തീരുമാനം എടുക്കരുതെന്ന് മുല്ലപ്പളളിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎം പിന്തുണ തേടി മുല്ലപ്പള്ളി

തിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാന്‍ മഞ്ചേശ്വരത്ത് സിപിഐഎം വോട്ട് ചോദിച്ച സംഭവത്തില്‍ ഉറച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎം വോട്ട് യുഡിഎഫിന് നല്‍കണമെന്നാണ് അഭ്യര്‍ത്ഥിച്ചതെന്നും സിപിഐഎം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ നിര്‍ത്തിയ സാഹചര്യത്തിലാണ് പരാമര്‍ശമെന്നും മുല്ലപ്പള്ളി പറഞ്ഞു. തലശ്ശേരിയിലടക്കം ബിജെപിയുടെ പത്രിക തള്ളിയത് സിപിഎമ്മിനെ സഹായിക്കാനാണ്. മനസാക്ഷിക്ക് വോട്ടു ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചതിലൂടെ ഷംസീറിന് വോട്ടു ചെയ്യാനാണ്

കെ. കെ രമയെ പിന്തുണച്ചത് ഉപാധികളില്ലാതെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

വടകര : കോണ്‍ഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി കെ.കെ രമയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. കെ. കെ രമയെ പിന്തുണച്ചത് ഉപാധികളില്ലാതെയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസുമായി തര്‍ക്കമില്ലെന്ന് കെ. കെ രമയും പറഞ്ഞു. വടകരയില്‍ ആര്‍.എം.പി നേതാവ് കെ. കെ രമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്സും യുഡിഎഫും. വടകരയില്‍ ജയിക്കാമെന്നുള്ളത്

മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കും; കല്‍പ്പറ്റ മണ്ഡലം പരിഗണനയില്‍

തിരുവന്തപുരം: വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കും. മത്സരിക്കാന്‍ മുല്ലപ്പള്ളി സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ചു. കല്‍പ്പറ്റ മണ്ഡലം പരിഗണനയില്‍. അദ്ദേഹത്തിന് അവിടെ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്നാണ് സൂചനയും. മുല്ലപ്പള്ളിക്കും മത്സരിക്കാമെന്ന് നേരത്തേ ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നതാണ്. മുല്ലപ്പള്ളി വടക്കന്‍ കേരളത്തില്‍ മത്സരിക്കുന്നത് അവിടത്തെ കാര്യങ്ങള്‍ അനുകൂലമാക്കുമെന്നാണ് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നത്. സിപിഎമ്മിന് പൊതുവേ വേരോട്ടമുള്ള വടക്കന്‍

error: Content is protected !!