Tag: naderi

Total 14 Posts

നടേരിയിലെ ഗുരുസ്വാമി മഠത്തിൽ ഗോവിന്ദൻ നായർ അന്തരിച്ചു; കോവിഡ് ബാധിതനായിരുന്നു

കൊയിലാണ്ടി: നടേരി മഠത്തിൽ ഗോവിന്ദൻ നായർ (83) അന്തരിച്ചു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നടേരി ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രം, പുതിയ തൃക്കോവിൽ ശിവക്ഷേത്രം, പുതിയോട്ടിൽ ഭഗവതി ക്ഷേത്രം എന്നി ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനത്തിന് നേതൃത്വം വഹിച്ചിരുന്നു. നടേരിയിലെ ഗുരുസ്വാമി കൂടിയായിരുന്നു. കോൺഗ്രസ്സ് വാർഡ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യമാർ: നാണി അമ്മ,

മുത്താമ്പി പാലം ശുചീകരിച്ച് യൂത്ത് കെയർ പ്രവർത്തകർ

കൊയിലാണ്ടി: മുത്താമ്പി പാലം യൂത്ത് കെയർ വൊളണ്ടിയർമാർ ശുചീകരിച്ചു. പാലത്തിൽ അടിഞ്ഞ് കിടന്ന മണ്ണും ചളിയും വൊളണ്ടിയർമാർ നീക്കം ചെയ്തു. അസീസ് ആണ്ടാറത്ത്, റാഷിദ് മുത്താമ്പി, റിഷാൽ നടേരി, ലത്തീഫ് ചാത്തൻ കല്ലിൽ, രാജൻ പൊന്യേത്ത് മുഹമ്മദ് നിഹാൽ, ഉഷ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് കെയറിൻ്റെ ഭാഗമായി ലോക്ക് ഡൗൺ സമയത്ത് നിരവധി

നടേരിയിൽ കോവിഡ് പ്രതിരോധത്തിനായി ഹെൽപ് ഡെസ്ക് രൂപീകരിച്ച് സിപിഎം

കൊയിലാണ്ടി: കോവിഡ് പ്രതിരോധ പ്രവവർത്തനങ്ങൾക്കായി സിപിഎം നടേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ഹെൽപ് ഡെസ്ക് രൂപീകരിച്ചു. കോവിഡ് പ്രതിരോധത്തിനായി ശേഖരിച്ച മെഡിക്കൽ ഉപകരണങ്ങൾ നിയുക്ത എം.എൽ.എ കാനത്തിൽ ജമീല നാടിനു സമർപ്പിച്ചു. എളയടത്ത് മുക്കിലെ ഹെൽപ് ഡെസ്ക് കേന്ദ്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിചത്. ചടങ്ങിൽ നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു,

നടേരിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തി നശിച്ചു

കൊയിലാണ്ടി: നടേരി മരുതൂർ ഭാഗത്ത് അമിത വോൾട്ടേജ് കാരണം ഗാർഹികോപകരണങ്ങൾ കത്തിനശിച്ചതായി പരാതി. തായാട്ട് പ്രതീഷ്, രമേശൻ, വിനോദ്, പത്മാലയം രവീന്ദ്രനാഥൻ, പുതിയോട്ടിൽ ഗോപൻ, നമ്പീശൻകണ്ടി പ്രജിത്ത്, കൃഷ്ണനുണ്ണി നായർ, ഒറ്റിക്കണ്ടി ഉണ്ണി, മാധവിനിലയം സതി, എരഞ്ഞോളിത്താഴ കണ്ടി താഴക്കുനി കേളപ്പൻ, പുതിയോട്ടിൽത്താഴ മജീദ് എന്നിവരുടെ വീടുകളിലെ ഉപകരണങ്ങളാണ് നശിച്ചത്.

രണ്ട് വർഷം മുൻപ് പണിത ഓവുചാൽ പൊളിച്ച് പണിയണമെന്ന് ഒരുവിഭാഗം നാട്ടുകാർ; വൈദ്യരങ്ങാടി – കാവുംവട്ടം റോഡിന്റെ നിർമ്മാണം തടസ്സപ്പെട്ടു

കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടി കാവുംവട്ടം കൊയിലാണ്ടി റോഡിന്റെ നിര്‍മ്മാണ ജോലികള്‍ ആഴാവില്‍താഴ ഭാഗത്ത് തടസ്സപ്പെട്ടു. ആഴാവില്‍ താഴ ഭാഗത്ത് നിലവിലുളള ഓവുചാല്‍ പൊളിച്ചു മാറ്റി പുതുക്കി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ റോഡ് പണി തടഞ്ഞതിനെ തുടര്‍ന്നാണിത്. ഓവു ചാല്‍ പുതുക്കി പണിതില്ലെങ്കില്‍ റോഡിന് ഉദ്ദേശിച്ച വീതി കിട്ടില്ലെന്ന് പറഞ്ഞാണ് നാട്ടുകാര്‍ റോഡ് പണി തടഞ്ഞത്. എന്നാല്‍ രണ്ട്

പാത്തിയിൽ മൊയ്തീൻ അന്തരിച്ചു

കൊയിലാണ്ടി: നടേരി മൂഴിക്കുമീത്തൽ പാത്തിയിൽ മൊയ്തീൻ 73 വയസ്സ് അന്തരിച്ചു. ഭാര്യ: നഫീസ. മക്കൾ: ഉസ്മാൻ, സലീം. മരുമക്കൾ: ഫസ്ന, ഷഹന. സഹോദരങ്ങൾ: കുഞ്ഞാമു, കാദർ, അബു, ബീവി, കുഞ്ഞാമിന, ഫാത്തിമ, പരേതരായ കദീശ, കുഞ്ഞീബി.

വെള്ളത്തിലെ സുന്ദര ഗാനങ്ങൾക്ക് യുവതയുടെ ഉപഹാരം

കൊയിലാണ്ടി: മലയാള ചലചിത്ര ഗാനരചയിതാവ് നിധീഷ് നടേരിയെ ഡിവൈഎഫ്ഐ അനുമോദിച്ചു. ജയസൂര്യ നായകനായ ‘വെള്ളം’ പുതിയ മലയാള സിനിമയിലെ “ആകാശമായവളേ..” എന്ന് തുടങ്ങുന്ന മനോഹര ഗാനത്തിനാണ് നിധീഷ് തൂലിക ചലിപ്പിച്ചത്. കൊയിലാണ്ടി കാവുംവട്ടത്ത് പുതിയോട്ടിൽ ആണ് നിധീഷിന്റെ വീട്. ഡിവൈഎഫ്ഐ നടേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തിലാണ് അനുമോദന പരിപാടി സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ ജില്ല പ്രസിഡണ്ട് എൽ.ജി.ലിജീഷ്

അമ്മോട്ടി ഹാജി, കൊയിലാണ്ടിയിലെ ഒരു കമ്യൂണിസ്റ്റിന്റെ ജീവിത സമരങ്ങൾ

കൊയിലാണ്ടി: നടേരി മേഖലയിലെ പഴയകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ അമ്മോട്ടി ഹാജിയുടെ വിയോഗം കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരു നാടിന് തന്നെ തീരാ നഷ്ടമാണ്. തന്റെ ഇടപെടലുകളിലൂടെ ഒരു പ്രദേശത്തെ സാമൂഹിക അന്തരീക്ഷം ജനകീയമാക്കുന്നതിന് അമ്മോട്ടി ഹാജിയുടെ പങ്ക് വളരെ വലുതാണ്. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ ജനിച്ച് കമ്മ്യൂണിസ്റ്റ് ആശയങ്ങളെ നെഞ്ചോട് ചേര്‍ത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ചെറുപ്പം

നടുവത്ത് അമ്മോട്ടി ഹാജി അന്തരിച്ചു

കൊയിലാണ്ടി: നടേരി മൂഴിക്ക്മീത്തലിൽ നടുവത്ത് അമ്മോട്ടി ഹാജി അന്തരിച്ചു. 89 വയസ്സായിരുന്നു. പരേതയായ ആമിനയാണ് ഭാര്യ. മക്കൾ: മുഹമ്മദ് കോയ (കുവൈറ്റ്), അബ്ദുൾ ഹമീദ് (ബഹറിൻ), സെഫിയ, റുഖിയ, ഷെക്കീല. മരുമക്കൾ: ഹൈറുന്നീസ, ബീന, തറുവയിക്കുട്ടി, മൂസ, സിദ്ധിഖ്. സഹോദരങ്ങൾ: പരേതരായ തറുവയിക്കുട്ടി, ഉമ്മാത്ത, ആമിന, കദീശ. നടേരി മേഖലയിലെ പഴയകാല കമ്മ്യൂണിസ്റ്റ് പാർട്ടി, കർഷകസംഘം

വ്യാപാരിയെ കടയില്‍ കയറി തല്ലി; രണ്ട് പല്ലുകള്‍ നഷ്ട്ട്ടപ്പെട്ടു

കൊയിലാണ്ടി: നഗരസഭയിലെ പത്തൊന്‍പതാം വാര്‍ഡില്‍ ആഴാവില്‍ താഴ പലചരക്ക് കട നടത്തുന്ന വ്യാപാരിയ്ക്ക് നേരെ ആക്രമണം. മഞ്ഞളാട്ട് പറമ്പില്‍ റസാക്ക് 56 വയസ്സ്, നേരെയാണ് ആക്രമണം നടന്നത്. ആക്രമത്തല്‍ റസാക്കിന്റെ മുന്‍ നിരയിലെ രണ്ട് പല്ലുകള്‍ നഷ്ട്ടപ്പെട്ടു. ഇയാളെ കൊയിലാണ്ടി താലൂക്കാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സിഗരറ്റിന്റെ പണം നല്‍കാത്തതു സംബന്ധിച്ച് ചോദിച്ചപ്പോള്‍ ചന്ദ്രന്‍ എന്നയാളാണ് ആക്രമം നടത്തിയതെന്ന്

error: Content is protected !!