Tag: Palakkad

Total 11 Posts

പാലക്കാട് നിന്ന് കാണാതായ പതിനേഴുകാരന്‍ തൃശൂരില്‍ മരിച്ച നിലയില്‍; ആറ് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയതെന്ന് പൊലീസ്

പാലക്കാട്: പാലക്കാട് നിന്ന് കാണാതായ പതിനേഴുകാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേഴുംകര സ്വദേശി അനസ് ആണ് മരിച്ചത്. ആറ് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് അനസിനെ കാണാതായത്. ജോലി ചെയ്യുന്ന കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അനസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീടാണ് കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍

ജോലി കഴിഞ്ഞ് ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെ നോട്ടമിടും, ആളില്ലാത്ത സ്ഥലത്ത് വച്ച് ഉടുമുണ്ട് അഴിച്ച് മുഖത്ത് ചുറ്റി ക്രൂരമായ പീഡനം; പാലക്കാട്ടെ ‘സ്ഫടികം’ വിഷ്ണു പൊലീസ് പിടിയില്‍

പാലക്കാട്: സ്ത്രീകളെ ക്രൂരമായ പീഡനത്തിന് ഇരയാക്കുന്ന കൊടുംകുറ്റവാളി ‘സ്ഫടികം’ വിഷ്ണു അറസ്റ്റില്‍. വീട്ടമ്മയുടെ പരാതിയില്‍ പാലക്കാട് സൗത്ത് പൊലീസാണ് കൊടുമ്പ് സ്വദേശിയായ ഇയാളെ അറസ്റ്റ് ചെയ്തത്. മോഹന്‍ലാല്‍ ചിത്രമായ ‘സ്ഫടിക’ത്തിലെ ശൈലി അനുകരിച്ച് കുറ്റകൃത്യം ചെയ്യുന്നതിനാലാണ് ഇയാള്‍ സ്ഫടികം വിഷ്ണു എന്ന് അറിയപ്പെടുന്നത്. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിടാറ്. കാല്‍നടയായി

പാലക്കാട് വീണ്ടും അരുംകൊല; മലമ്പുഴയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു

പാലക്കാട്: സ്വാതന്ത്ര്യദിനത്തലേന്ന് പാലക്കാടിനെ നടുക്കി വീണ്ടും കൊലപാതകം. മലമ്പുഴയില്‍ സി.പി.എം പ്രാദേശിക നേതാവ് കൊട്ടേക്കാട് കുന്നംക്കോട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍. നാല്‍പ്പത് വയസായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതേ കാലോടെയാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേരാണ് വീടിനടുത്ത് വച്ച് ഷാജഹാനെ ആക്രമിച്ച് കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക വിവരം.

ചായയ്ക്ക് മധുരം കുറഞ്ഞതിന്റെ പേരിൽ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; വടകര സ്വദേശിക്ക് കുത്തേറ്റു

വടകര: പാലക്കാട് ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ വടകര സ്വദേശി ഷിജാബിന് കഴുത്തിന് കുത്തേറ്റു. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് അടുത്തുള്ള സിറ്റി ലോഡ്ജിലാണ് സംഭവം. നേമം സ്വദേശിയായ ഉത്തമനും ഷിജാബും ഒരേ റൂമിലാണ് താമസിക്കുന്നത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഇവര്‍ ലോഡ്ജിലെത്തിയത്. അതിനുശേഷമുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവവുമായി

പാലക്കാട് പോലീസുകാരുടെ മരണത്തിനിടയാക്കിയത് കാട്ടുപന്നിക്കായുള്ള വൈദ്യുതി കെണി; രണ്ടുപേര്‍ കസ്റ്റഡിയില്‍

പാലക്കാട്: മുട്ടിക്കുളങ്ങരയില്‍ എ ആര്‍ ക്യാമ്പിലെ പൊലീസുകാരെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. കാട്ടുപന്നിയെ പിടിക്കാന്‍ വൈദ്യുതി കെണിയൊരുക്കിയ രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാര്‍ക്കാട് സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇവര്‍ കുറ്റസമ്മതം നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വയലില്‍

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍; മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കം

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പടിക ഊരിലെ മശണന്‍ ആണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. മരത്തില്‍ തൂങ്ങിയ നിലയിലുള്ള മൃതദേഹത്തിന് ഒരാഴ്ച്ചത്തെ പഴക്കമുണ്ട്. മശണന്റെ പേരിൽ എക്സൈസ് കേസുണ്ടായിരുന്നെന്നും ഇതില്‍ മനോവിഷമത്തിലായിരുന്നു യുവാവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഒരാഴ്ചയായി യുവാവിനെ കാണാനില്ലായിരുന്നു.

നായ്ക്കളുമായി സഞ്ചരിക്കുന്ന ആയുധധാരികള്‍; മോഷ്ടാക്കള്‍ക്ക് പിന്നാലെ പാലക്കാട് വീണ്ടും ഭീതിപരത്തി സംഘം

പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയിൽ ആയുധധാരികളായ സംഘം രാത്രി കാലങ്ങളിലിറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. നായ്ക്കളുമായാണ് സംഘം യാത്ര ചെയ്യുന്നത്. വിവിധ കടകളിലും സ്ഥാപനങ്ങളിലുമുള്ള സിസിടിവികളില്‍ സംഘത്തിന്‍റെ ദൃശ്യം പതിഞ്ഞതോടെയാണ് നാട്ടുകാര്‍ ആശങ്കയിലായത്. അറ് പേരും നായ്ക്കളുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ശിരുവാണി വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കാഞ്ഞിരപ്പുഴ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരള തമിഴ്നാട് അതിര്‍ത്തിയിലുള്ള മധുക്കരൈയില്‍

ഗാര്‍ഹിക പീഡനം, മരണം: പാലാക്കാട് യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട്: കിഴക്കഞ്ചേരിയിൽ ഭർത്തൃവീട്ടിൽ ശ്രുതി എന്ന യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ശ്രുതിയെ ഭർത്താവ് തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്ന് കാണിച്ചു മാതാപിതാക്കൾ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയിരുന്നു. മാതാപിതാക്കളുടെ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ ശ്രീജിത്തും ശ്രുതിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും

രാമനാട്ടുകര ബൈപാസിൽ വീണ്ടും അപകടം; ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം ഉണ്ടായി. ബൈപാസില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍‌ മരിച്ചു. കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്. ജീപ്പ് യാത്രക്കാരായിരുന്നു ഇവര്‍. പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്. ചേളാരിക്ക് പോവുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോവുകയായിരുന്ന താര്‍ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട്

കെപിസിസി നിര്‍വാഹക സമിതി അംഗം എ.രാമസ്വാമി കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലേക്ക്

തിരുവനന്തപുരം: കെപിസിസി നിര്‍വാഹക സമിതി അംഗം എ രാമസ്വാമി കോണ്‍ഗ്രസ് വിട്ടു. യുഡിഎഫ് പാലക്കാട് മുന്‍ ജില്ലാ ചെയര്‍മാനും മുന്‍ നഗരസഭാ ചെയര്‍മാനുമാണ്. കോണ്‍ഗ്രസ് തന്നെ നിരന്തരമായി അവഗണിച്ചു. എല്‍ഡിഎഫുമയി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും രാമസ്വാമി പറഞ്ഞു. കോടിയേരിയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

error: Content is protected !!