Tag: perambra

Total 231 Posts

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ പേരാമ്പ്ര വഴി കുറ്റ്യാടി ചുരത്തിലൂടെ ബാംഗ്ലൂരിലേക്ക് വെച്ചുപിടിക്കാം; കോഴിക്കോട്-ബാംഗ്ലൂര്‍ സ്വിഫ്റ്റ് ഡീലക്‌സ് എയര്‍ ബസ് സര്‍വീസിന് ഇന്ന് തുടക്കം

പേരാമ്പ്ര: പേരാമ്പ്ര, കുറ്റ്യാടി വഴിയുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസിന് ഇന്ന് തുടക്കം. കോഴിക്കോട് ബാംഗ്ലൂര്‍ സ്വിഫ്റ്റ് ഡീലക്‌സ് എയര്‍ ബസാണ് പേരാമ്പ്ര വഴി കുറ്റ്യാടി ചുരത്തിലൂടെ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് രാത്രി 09:00 മണിക്കും ബാംഗ്ലൂര്‍ നിന്ന് തിരികെ കോഴിക്കോട്ടേക്ക് വൈകുന്നേരം 03:00 മണിക്കുമാണ് സര്‍വീസ് നടത്തുക. അത്തോളി, പേരാമ്പ്ര, കുറ്റ്യാടി, തൊട്ടില്‍

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ട്രെയിനിങ് സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍

പേരാമ്പ്ര: ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി Inclusive Sports training പേരാമ്പ്ര KEN TO AREENA ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. ആദ്യമായാണ് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ഇത്തരമൊരു സ്‌പോട്‌സ് ട്രെയിനിംഗ് സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു ഭിന്നശേഷി വിദ്യാര്‍ഥി ദേവിക.എസ്.കുമാറിന് പന്ത് കൈമാറി ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വി.പി.നിത

കെട്ടിട നികുതി അടയ്ക്കാം, അവധി ദിനത്തിലും; പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസ് ഈ ഞായറാഴ്ചയും തുറക്കും

പേരാമ്പ്ര: 2022-23 സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി ഇതുവരെ അടച്ചില്ലേ. ഇനിയും വൈകേണ്ട. നികുതിദായകരുടെ സൗകര്യാര്‍ത്ഥം ഈ ഞായറാഴ്ചയും നികുതി അടയ്ക്കാന്‍ അവസരം നല്‍കി പേരാമ്പ്ര ഗ്രാമപഞ്ചായത്ത്. ഞായറാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുമണിവരെ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസ് തുറന്നുപ്രവര്‍ത്തിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടിശ്ശികയുള്‍പ്പെടെയുള്ള കെട്ടിടനികുതി 31-നകം അടയ്ക്കുന്നവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കിയിട്ടുണ്ട്.

പേരാമ്പ്രയില്‍ പഞ്ചായത്തിന് കീഴില്‍ ആര്‍ട്ട് ഗ്യാലറി ഉടന്‍ ആരംഭിക്കുക; ആവശ്യമുയര്‍ത്തി ചിത്രകാരന്മാരുടെ കൂട്ടായ്മ ദി ക്യാമ്പ്

പേരാമ്പ്ര: പേരാമ്പ്രയില്‍ ഗ്രാമപഞ്ചായത്തിന് കീഴില്‍ ആര്‍ട്ട് ഗ്യാലറി ഉടന്‍ ആരംഭിക്കണമെന്ന് പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പ്. ദി ക്യാമ്പിന്റെ മൂന്നാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. പേരാമ്പ്രയിലെ ആര്‍ട്ട് ഗ്യാലറിയില്‍ നടന്ന യോഗത്തില്‍ ദി ക്യാമ്പ് പ്രസിഡന്റ് കെ.സി.കുമാരന്‍ അധ്യക്ഷത വഹിച്ചു. കെ.സി.രാജീവന്‍, ആര്‍.ബാലകൃഷ്ണന്‍, ബാബു പുറ്റംപൊയില്‍, പ്രേംരാജ് പേരാമ്പ്ര,

കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി

പേരാമ്പ്ര: കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് ഇന്ന് കൊടിയേറി. ക്ഷേത്രം കർമ്മി കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഗംഗാധരൻ പൂവൻകുന്ന്, സുകുമാർ ശ്രീകല, പി.കെ.കുഞ്ഞിരാമൻ, പി.കെ.നാരായണൻ, കെ.പി.ബാബു, കല്ലോട്ട് രാജൻ, കമ്മിറ്റി ഭാരവാഹികളായ പ്രകാശൻ കിഴക്കയിൽ, കെ.എം. മനോജ്, എസ്. പ്രദീപ്, ബബിലേഷ് കുമാർ, സബീഷ് പണിക്കർ, ടി.പി. സുനിൽ എന്നിവർ

പേരാമ്പ്രയില്‍ ഡ്രൈവറെ സ്‌കൂള്‍ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പേരാമ്പ്ര: ഡ്രൈവറെ സ്‌കൂള്‍ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്‌കൂളിന്റെ ബസ് ഡ്രൈവറായ അഞ്ചാംപീടിക കുഴിച്ചാല്‍ മീത്തല്‍ അശോകനാണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. രാവിലെ ബസ്സില്‍ സ്‌കൂളില്‍ കുട്ടികളെ ഇറക്കിയ ശേഷം കല്ലോട് എരഞ്ഞി അമ്പലത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ ബസ് നിര്‍ത്തിയിട്ട് അതില്‍ വിശ്രമിക്കുകയായിരുന്നു അശോകന്‍. പിന്നീട് ബസ്സില്‍ ഇന്ധനം

‘സി.കെ.ജി കോളേജില്‍ നവീനമായ കൂടുതല്‍ സയന്‍സ് കോഴ്‌സുകള്‍, പേരാമ്പ്രയില്‍ പോളി ടെക്‌നിക്ക് കോളേജും കെ.എസ്.ആര്‍.ടി.സി ഡിപ്പോയും’; വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി എന്‍.ജി.ഒ യൂണിയന്‍ പേരാമ്പ്ര ഏരിയാ സമ്മേളനം

പേരാമ്പ്ര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ യൂണിയന്‍ പേരാമ്പ്ര ഏരിയാ സമ്മേളനം. സി.കെ.ജി കോളേജില്‍ നവീനമായ കൂടുതല്‍ സയന്‍സ് കോഴ്‌സുകള്‍ ആരംഭിക്കുക, താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുക, പേരാമ്പ്രയില്‍ പോളി ടെക്‌നിക്ക് കോളേജ് ആരംഭിക്കുക, പേരാമ്പ്ര കേന്ദ്രീകരിച്ച് കെ.എസ്.ആര്‍.ടി.സി ഡിപ്പോ ആരംഭിക്കുക എന്നീ പ്രമേയങ്ങളാണ് സമ്മേളനം അംഗീകരിച്ചത്. എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി

എഴുത്തിന്റെ എല്ലാ മേഖലയിലും ഒന്നാമതായി; കലാമുദ്ര പേരാമ്പ്ര സാഹിത്യപ്രതിഭാ പുരസ്‌കാരം സിനാഷയ്ക്ക്

പേരാമ്പ്ര: കലാമുദ്ര പേരാമ്പ്ര ഏര്‍പ്പെടുത്തിയ രണ്ടാമത് സാഹിത്യപ്രതിഭാ പുരസ്‌കാരത്തിന് കാസര്‍ഗോഡ് ജി.എച്ച്.എസ്.എസിലെ സിനാഷ അര്‍ഹയായി. പത്താംതരം വിദ്യാര്‍ഥിനിയാണ് സിനാഷ. കഥ, കവിത, ഉപന്യാസം എന്നീ മേഖലകളില്‍ ഒരേപോലെ കഴിവുതെളിയിച്ച കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. അദ്വൈത് എം. പ്രശാന്ത് (തിരുവനന്തപുരം), നിദ റമീസ് (കണ്ണൂര്‍), നിദ ഫസ്ലി (പുതുപ്പണം), ശിവാനി മിത്ര (മലപ്പുറം), ശ്രേയ ശ്രീജിത്ത് (പേരാമ്പ്ര),

‘വീടിനുമുന്നില്‍ വാഹനമെത്തണം’ ആവശ്യവുമായി പഞ്ചായത്തിനെ സമീപിച്ച് ക്യാന്‍സര്‍ രോഗിയും ഭിന്നശേഷിക്കാരിയുമായ ചക്കിട്ടപ്പാറ സ്വദേശിനി; ഉടന്‍ നടപടിയാരംഭിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍

ചക്കിട്ടപ്പാറ: ക്യാന്‍സര്‍ രോഗത്തോട് പൊരുതി ജീവിക്കുന്ന ഭിന്നശേഷിക്കാരിയായ ഫാത്തിമ സുഹറയുടെ റോഡെന്ന സ്വപ്‌നം സാക്ഷാത്ക്കരിച്ചുകൊടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഉറപ്പ്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ താമസക്കാരിയാണ് സുഹറ. വീടിന് മുന്നില്‍ വരെ വാഹനമെത്തണമെന്ന ആവശ്യവുമായാണ് സുഹറ പഞ്ചായത്ത് പ്രസിഡണ്ടിനെ കാണാനെത്തിയത്. അപ്പോള്‍ തന്നെ സുഹറയുടെ വീട്ടിലെത്തിയ പഞ്ചായത്ത് പ്രസിഡണ്ട് സുഹറയുടെ ആവിശ്യം യാതൊരുവിധ തടസങ്ങളും കൂടാതെ

വിജയം വേട്ടപ്പാട്ടിലൂടെ; ജൈനകുറുമ്പരുടെ പാട്ട് പാടി നാടന്‍ പാട്ടില്‍ എ ഗ്രേഡ് നേടി പേരാമ്പ്ര എച്ച്എസ്എസിലെ മിടുക്കികള്‍

പേരാമ്പ്ര: വയനാട്ടിലെ ആദിവാസി വിഭാഗത്തിന്റെ പാട്ട് പാടി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരിക്കുകയാണ് പേരാമ്പ്ര എച്ച് എസ് എസിലെ മിടുക്കികള്‍. ആദിപ്രിയ ഷൈലേഷ്, എം.എസ്. അഹല്യ, അഭിരാമി ഗിരീഷ്, പി. ആര്യനന്ദ, ജെ.എസ് നിനയ, എസ് തേജാലക്ഷ്മി, പി.കെ. അമൃത എന്നിവരടങ്ങിയ സംഘമാണ് നാടന്‍പാട്ട് വേദിയില്‍ അവതരിപ്പിച്ചത്. കര്‍ണാടക- വയനാട് അതിര്‍ത്തിയിലുള്ള ജൈനകുറുമ്പ

error: Content is protected !!