Tag: Pinarayi Vijayan

Total 72 Posts

‘ഉപഗ്രഹ സർവ്വേ അന്തിമ രേഖ അല്ല’; ബഫർസോൺ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോണിന്റെ കാര്യത്തിൽ കേരളത്തിന് ഏകാഭിപ്രായമാണ്. ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജനജീവിതം തുടർന്നു പോകണം. കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാൻ സർക്കാർ സന്നദ്ധമാണ്. ജനങ്ങളുടെ താൽപ്പര്യം മുൻനിർത്തിയുള്ള കാര്യങ്ങൾ കോടതി മുമ്പാകെ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ബഫർസോൺ ഉപഗ്രഹ സർവ്വേ സമഗ്ര രേഖയോ അന്തിമ

‘കാട്ടുകള്ളാ പിണറായീ…’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണ് മുദ്രാവാക്യം വിളികളോടെ കരിങ്കൊടി ഉയർത്തി കൊയിലാണ്ടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ (വീഡിയോ കാണാം)

കൊയിലാണ്ടി: മലപ്പുറത്തും കോഴിക്കോട്ടും ഉണ്ടായതിന് സമാനമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിന് നേരെ കൊയിലാണ്ടിയിലും കരിങ്കൊടി ഉയർന്നത്. രാത്രി ഒമ്പത് മണിയോടെയാണ് കനത്ത മഴയെ വകവയ്ക്കാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. ദേശീയപാതയോരത്ത് താലൂക്ക് ആശുപത്രിക്ക് മുന്നിൽ കാത്തുനിന്ന പ്രവർത്തകർ വാഹനവ്യൂഹം അടുത്തെത്തിയതോടെ മുന്നിലേക്ക് ചാടിവീഴുകയും മുദ്രാവാക്യം വിളികളോടെ കരിങ്കൊടി

കൊയിലാണ്ടിയിലും മുഖ്യമന്ത്രിക്ക് കരിങ്കൊടി; താലൂക്ക് ആശുപത്രിക്ക് മുന്നില്‍ പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊയിലാണ്ടിയില്‍ കരിങ്കൊടി വീശി. ദേശീയപാതയില്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ വച്ച് യൂത്ത് കോണ്‍ഗ്രസുകാരാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജയ് ബോസ്‌, വൈസ് പ്രസിഡന്റ് തൻഹീർ കൊല്ലം, മറ്റ് ഭാരവാഹികളായ റാഷിദ് മുത്താമ്പി, സജിത്ത് കാവുംവട്ടം, അദ്വൈത് കെ, മിഥുൻ

മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്; കനത്ത സുരക്ഷയൊരുക്കി പൊലീസ്, നഗരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോഴിക്കോട് നഗരത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ തരത്തില്‍ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് കോഴിക്കോട്ടും പൊലീസ് ഒരുക്കിയിരിക്കുന്നത്. മൂന്ന് പരിപാടികളാണ് മുഖ്യമന്ത്രിക്ക് കോഴിക്കോട് ഉള്ളത്. അദ്ദേഹം കടന്നു പോകുന്ന ഓരോ റൂട്ടിന്റെയും സുരക്ഷാ ചുമതല എട്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കാണ്. പരിപാടികള്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി വിജയനെതിരായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് നൊച്ചാട് യുത്ത് ലീഗിന്റെ പ്രതിഷേധാഗ്‌നി

പേരാമ്പ്ര: സ്വര്‍ണ കടത്ത് കേസില്‍ ഇപ്പോള്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടു നൊച്ചാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധാഗ്നി നടത്തി. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി സി മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായാണ് സ്വര്‍ണ

ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിരുന്നു, അതില്‍ ലോഹവസ്തുക്കളും ഉണ്ടായിരുന്നെന്ന് സ്വപ്‌ന സുരേഷ്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിരിയാണി ചെമ്പുമേന്തി പേരാമ്പ്രയില്‍ കോണ്‍ഗ്രസിന്റെ പ്രകടനം

പേരാമ്പ്ര: സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യ പങ്കാളിത്തമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിരിയാണി ചെമ്പുമായി കോണ്‍ഗ്രസിന്റെ പ്രകടനം. പേരാമ്പ്ര നഗരത്തിലാണ് വ്യത്യസ്തമായ രീതിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. ഈ സാചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രകടനം

പിണറായി വിജയനും കുടുംബവും കള്ളക്കടത്തിൽ പങ്കാളികളെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കുറ്റ്യാടിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം

കുറ്റ്യാടി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കള്ളക്കടത്തില്‍ പങ്കാളിയാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിസ്ഥാനം അദ്ദേഹം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കോണ്‍ഗ്രസ്. കുറ്റ്യാടിയില്‍ മണ്ഡലം കോണ്‍ഗ്രസ്‌കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായാണ് സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയത്. നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട

സ്മാര്‍ട്ടായി ജില്ലയിലെ സ്‌കൂളുകള്‍; നവീകരിച്ച എട്ട് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: ജില്ലയിലെ എട്ട് സ്‌കൂള്‍ കെട്ടിടങ്ങള്‍കൂടി പ്രവൃത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി. അത്തോളി ജിവിഎച്ച്എസ്എസ്, കൊയിലാണ്ടി ജിജിഎച്ച്എസ്എസ്, പയ്യോളി ജിവിഎച്ച്എസ്എസ്, ചെറുവാടി ജിഎച്ച്എസ്എസ്, കുറ്റിക്കാട്ടൂര്‍ ജിഎച്ച്എസ്എസ്, കോക്കലൂര്‍ ജിഎച്ച്എസ്എസ്, പൂനൂര്‍ ജിഎച്ച്എസ്എസ്, അഴിയൂര്‍ ജിഎംജെബിഎസ് എന്നീ സ്‌കൂളുകളിലാണ് പുതിയ കെട്ടിടം ഒരുങ്ങിയത്. നൂറ് ദിന കര്‍മ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകീട്ട് ഓണ്‍ലൈനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി

ഇടവേളക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് ആറുമണിക്ക് മാധ്യമങ്ങളെ കാണും

കോഴിക്കോട്: നീണ്ട ഇടവേളക്കു ശേഷം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. പതിവ് സമയമായിരുന്ന വൈകീട്ട് ആറുമണിക്കാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പതിവ് പത്രസമ്മേളനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ നിയമസഭാ സമ്മേളനം അവസാനിച്ചതിന് ശേഷവും മുഖ്യമന്ത്രി ഏറെ നാളായി പത്രസമ്മേളനം നടത്തുന്നുണ്ടായിരുന്നില്ല. കേരളത്തില്‍ കൊവിഡ് വ്യാപകമാവുന്ന സാഹചര്യത്തില്‍

error: Content is protected !!