Tag: POEM

Total 5 Posts

”ആശങ്കയുണ്ടെന്റെയുള്ളില്‍, എനിക്കാശങ്കയേറെയുണ്ടുള്ളില്‍…” ബഫര്‍സോണ്‍ വിഷയത്തില്‍ കവിതയിലൂടെ പ്രതിഷേധിച്ച് ചക്കിട്ടപ്പാറ സ്വദേശി സുരേഷ് കനവ് (കവിത കേള്‍ക്കാം)

ബഫര്‍സോണ്‍ വിഷയത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം അലയടിക്കുകയാണ്. ചോരനീരാക്കി, മണ്ണില്‍ പണിയെടുത്ത് പൊന്ന് വിളയിക്കുന്ന ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കര്‍ഷകരുള്‍പ്പെടുന്ന മലയോര മേഖല. സംരക്ഷിതവനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോലമേഖല (ബഫര്‍സോണ്‍) നിര്‍ബന്ധമെന്ന സുപ്രീം കോടതി ഉത്തരവ് ആണ് ആശങ്കയ്ക്കു കാരണം. ആനയെയും പുലിയെയും പേടിക്കാത്ത, ഉരുള്‍പൊട്ടലിനെ കൂസാത്ത മലയോര ജനതയിതാ നെഞ്ചിടിപ്പോടെ കേള്‍ക്കുകയാണു ബഫര്‍സോണ്‍

അമ്മ

മോഹനൻ നടുവത്തൂർ വെയിലിൽ ഉരുകിചേറിൽ വിയർപ്പുമണികളിട്ട്വിളയിച്ച്ആരുടെയൊക്കെയോഅറകൾ നിറച്ച്അര മുറുക്കിഅന്തിക്ക്കരിന്തിരി കരയുന്നവിളക്കിനു ചാരെതളർന്നു മയങ്ങിയവൾ. ഒരു വറ്റു പോലുംശേഷിക്കാത്ത കലംഇരുണ്ട മുഖമുയർത്തിഅമ്മയെ നോക്കി കരഞ്ഞു.വയറു കത്തുമ്പോഴുംഅമ്മ പാടുമായിരുന്നു.ഞങ്ങളുടെ വാടിയമേനിനെഞ്ചോടുചേർക്കുമായിരുന്നു വെളിച്ചത്തിന്റെ തരിവീണ്അമ്മയുടെ കൺപീലിയിൽവൈരക്കല്ലുകൾ പിറക്കുമായിരുന്നു മരങ്ങൾ നട്ടിട്ടുംവെയിലിലായവൾ.തണുപ്പിലൊരുപുതപ്പു പോലുമാകാൻ –കഴിഞ്ഞില്ലല്ലോയെന്ന വിങ്ങൽഉള്ളിനെ നീറ്റുന്നു.

യുദ്ധം

അഭിജിത്ത് ജി പി മണിമാളികപ്പുറത്ത് കയറിയുദ്ധകാഹളം മുഴക്കി പ്രജാപതിപാത്രം കൊട്ടി കുരവയിട്ട്അനുചരർ നാടാകെ വാഴ്ത്തിചാരപ്പണി ഭയന്ന് വീടുകൾ തോറുംചങ്ങലപ്പൂട്ടുകൾ വീണുപ്രാണവായു പോലും റേഷനാക്കിവിശപ്പടക്കി മുണ്ടു മുറുക്കിരാജ്യസ്നേഹം പാടി നാട് യുദ്ധ സജ്ജരായിശവക്കൂനകൾ മണിമാളികക്കൊപ്പംഉയർന്നു പൊങ്ങിപരിഹാരമായി മണിമാളികകെട്ടിയുയർത്താൻ കല്പനയായിപണത്തിനായി പടക്കോപ്പുകൾവില്പനക്ക് വെച്ചുപടച്ചട്ടയണിയാൻ കൂട്ടമായെത്തിയ പ്രജകളെതെരക്കിനനുസരിച്ച് വില കൂട്ടിതെരക്കൊഴിവാക്കിയുദ്ധമങ്ങനെ നീണ്ടുപോയിമണിമാളികയും ഉയർന്നു കൊണ്ടിരുന്നുഒടുവിലാ മിനാരവും ചാമ്പലാക്കുന്നതീനാളമായി ചിതയെരിയുന്നിടം വരെ

ശമനം

ബിജേഷ് ഉപ്പാലക്കൽ……………………………………. ഞാൻ മരിക്കുമ്പോൾഎൻ്റെ എല്ലിൽപൂക്കൾ കിളിർക്കുന്നതു വരെനീ കരഞ്ഞിരിക്കരുത് ഞാൻ പുല്ലുകൾക്കിടയിൽഉറങ്ങുമ്പോൾമഴ ഗാനമാലപിക്കുമ്പോൾപാതിരാവിൻ ഉടുപ്പുമണിഞ്ഞ്നമ്മുടെ ആദ്യ ചുംബനത്തിൻ്റെവിളക്കുമേന്തി നീ വരിക മൺകൊട്ടാരങ്ങളുടെകൊത്തുപണിക്കാർഎന്നെ പകുത്തെടുത്ത്ചുമന്നു കൊണ്ടുപോവുന്നുണ്ടാവുംപൊടിയുന്ന മഞ്ഞിനാൽനനഞ്ഞ മണ്ണിൻ്റെ വയറ്റിൽവിളക്കു നീ കുത്തികെടുത്തുക അന്ത്യചുംബനത്തിനായ്മൺ തല്പത്തിൽനീ പടർന്നു വീഴുമ്പോൾഭൂമി മെല്ലെ ശമിക്കുന്നു.

ബാധ

സോമന്‍ കടലൂര്‍ സത്യാന്വേഷണ പരീക്ഷണശാലയില്‍ നിന്ന് മഹാത്മാവേ, ഒരു തരി ഉപ്പ് മൂലധന ചിന്തയില്‍ നിന്ന് സഖാവേ, ഏറ്റവും എരിവുള്ള ഒരു മുളക് ബോധോദയത്തില്‍ നിന്ന് ശ്രീബുദ്ധാ, ഇത്തിരി കടുക് നിന്റെയും എന്റെയും അവന്റെയും ദൈവങ്ങള്‍ സന്ധിച്ച മുക്കവലയില്‍ നിന്ന് ഒരു പിടി മണ്ണ് ഭയം ബാധിച്ചു നില്‍ക്കുന്ന നാടേ, നിന്റെ തല ഉഴിഞ്ഞ് ഈ

error: Content is protected !!