Tag: Repablic Day Parade

Total 4 Posts

റിപ്പബ്ലിക്ദിന പരേഡില്‍ തിരുവങ്ങൂര്‍ സ്വദേശിയും

കൊയിലാണ്ടി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ കേരള ഫ്‌ലോട്ടിനോടൊപ്പം കോഴിക്കോട് സ്വദേശിയുടെ വാദ്യവും. തിരുവങ്ങൂര്‍ സ്വദേശിയും ബഹ്റൈന്‍ സോപാനം വാദ്യകലാസംഘത്തിലെ കലാകാരനുമായ സന്തോഷ് കൈലാസാണ് വാദ്യത്തിന് പങ്കെടുക്കുന്നത്. സംസ്ഥാനത്തുടനീളം ശിഷ്യസമ്പത്തുള്ള സന്തോഷ് കഴിഞ്ഞ 14 വര്‍ഷമായി ബഹ്റൈനിലാണ്. ബഹ്റൈന്‍ സോപാനം വാദ്യകലാസംഘത്തിന് നേതൃത്വം നല്‍കുന്ന സന്തോഷ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ബന്ധുകൂടിയാണ്. കൊയിലാണ്ടി

റിപ്പബ്ലിക് ദിനാഘോഷത്തിൽ കേര സമൃദ്ധിയുമായി കേരള ടാബ്ലോ; കൊയര്‍ ഓഫ് കേരള

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ കേരളം ഒരുക്കുന്ന കൊയര്‍ ഓഫ് കേരള ഫ്ളോട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 26നു രാജ്പഥില്‍ നടക്കുന്ന 72ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പൂര്‍ണ്ണ ഡ്രസ് റിഹേഴ്സലും ഇന്നു രാവിലെ രാജ്പഥില്‍ നടന്നു. രണ്ടുഭാഗങ്ങളായി തയ്യാറാക്കിയ ഫ്ളോട്ടിന്റെ മുന്‍ഭാഗത്ത് തേങ്ങയുടെയും തൊണ്ടിന്റെയും ചകിരിയുടെയും പശ്ചാത്തലത്തില്‍ കേരളത്തിലെ പരമ്പരാഗത കയര്‍ നിര്‍മ്മാണ ഉപകരണമായ റാട്ടും കയര്‍

ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ പുറക്കാട് സ്വദേശിയായ എന്‍സിസി കേഡറ്റും

തിക്കോടി: ഡല്‍ഹിയില്‍ നടക്കുന്ന 72ാമത് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച അപൂര്‍വ്വ എന്‍സിസി കേഡറ്റുകളില്‍ പുറക്കാട് സ്വദേശിയും. തിക്കോടി പഞ്ചായത്തിലെ പുറക്കാട് സ്വദേശിയായ സി എസ് എം അക്ഷയ് ബാബുവിനാണ് ഈ നേട്ടം കൈവന്നിരിക്കുന്നത്. 21 കേരള എന്‍സിസി ബറ്റാലിയനെ (എറണാകുളം) പ്രതിനിധീകരിച്ചാണ് കേരള ലക്ഷ്യദീപ് എന്‍സിസി ഡയറക്‌ട്രേറ്റില്‍ അക്ഷയ് ഇടം നേടിയത്.

റിപ്പബ്ലിക് ദിന പരേഡിലേക്ക് വടകര സ്വദേശിയും; കേരളത്തെ പ്രതിനിധീകരിച്ച് ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കും

വടകര: റിപ്പബ്ലിക് ദിനാഘോഷോത്തിന്റെ ഭാഗമായി രാജ്യത്ത് നടക്കുന്ന 3 പ്രധാന പരിപാടികളില്‍ കേരളത്തെ പ്രതിനിധീകരിച്ച് വടകര സ്വദേശിയായ അമല്‍ മനോജിന് പങ്കെടുക്കും. ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് പരേഡിലും 24ന് പ്രധാനമന്ത്രിയുടെ വീട്ടില്‍ നടക്കുന്ന പരിപാടിയിലും 28ന് പ്രധാനമന്ത്രി സല്യൂട്ട് സ്വീകരിക്കുന്ന പരിപാടിയിലും അമല്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കും. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്കു കീഴില്‍ രാംജാസ് കോളജില്‍ ഡിഗ്രി

error: Content is protected !!