Tag: Temple

Total 11 Posts

അരിക്കുളം ശ്രീ വാ കമോളി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുതുക്കി പണിത ബലിക്കല്‍പുര സമര്‍പ്പണം നടന്നു

അരിക്കുളം: അരിക്കുളം ശ്രീ വാ കമോളി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുതുക്കി പണിത ബലിക്കല്‍പുര സമര്‍പ്പണം നടന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ ലോഹ്യ സമര്‍പ്പണം നിര്‍വഹിച്ചു. പൂര്‍ണമായും നശിച്ചു പോയിരുന്ന ബലിക്കല്‍ പുര തയ്യില്‍ ഹേമചന്ദ്രന്‍ എന്ന വ്യക്തി വഴിപാടായി പുതുക്കിപ്പണിതു സമര്‍പ്പിക്കുകയായിരുന്നു. ചടങ്ങില്‍ സി സുകമാരന്‍ അധ്യക്ഷത വഹിച്ചു. എം ബാലകൃഷ്ണന്‍, ഇ

ഭക്തിസാന്ദ്രം; വാല്യക്കോട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവത്തിന് തുടക്കമായി

പേരാമ്പ്ര: വാല്യക്കോട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണുക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവത്തിന് തുടക്കമായി. മെയ്യ് ആറുമുതല്‍ ആരംഭിച്ച പ്രതിഷ്ഠാദിന ചടങ്ങുകള്‍ 11 വരെ തുടരും. ഏഴ്ന് തുടങ്ങിയ മുറജപം ഇന്ന് അവസാനിക്കും. തുടര്‍ന്ന് രാത്രി ഭഗവതിസേവ, ഗസല്‍സന്ധ്യ, പത്തിന് കലാസന്ധ്യ എന്നിവയുണ്ടാകും. 11ന് പ്രതിഷ്ഠാദിനത്തില്‍ സോപാനസംഗീതം, ഇരട്ടത്തായമ്പക, വിളക്കിനെഴുന്നള്ളത്ത് എന്നിവയും നടക്കും. ആറിന് വൈകുന്നേരം കലവറ നിറയ്ക്കല്‍ ഘോഷയാത്ര

ഭക്തി നിര്‍ഭരം, അരിക്കുളം ശ്രീ അരിക്കുന്ന് വിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹത്തിന് തുടക്കമായി

അരിക്കുളം: ശ്രീ അരിക്കുന്ന് വിഷ്ണു ക്ഷേത്രത്തിലെ പത്താമത് ശ്രീമദ് ഭാഗവത സപ്താഹത്തിന് തുടക്കമായി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സി മനോജ് ഉദ്ഘാടനം ചെയ്തു. കണ്ടമംഗലം പരമേശ്വരന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. തന്ത്രി പാതിരിശ്ശേരി ഇല്ലം ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് ദീപ പ്രോജ്ജ്വലനകര്‍മം നിര്‍വ്വഹിച്ചു. സപ്താഹ സമിതി ചെയര്‍മാന്‍ വൈശാഖ് മൈത്രി അധ്യഷ്യത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാമള

മുസ്ലിമായ ഗുരുക്കള്‍ക്ക് വുളുവെടുക്കാന്‍ കിണ്ടിയില്‍ വെള്ളവും നിസ്‌കരിക്കാന്‍ പായയും നല്‍കി സാക്ഷാല്‍ മുത്തപ്പന്‍, തുടര്‍ന്ന് ക്ഷേത്രമുറ്റത്ത് അള്ളാഹുവിനെ സ്തുതിച്ച് നിസ്‌കാരം; മതസാഹോദര്യത്തിന്റെ അടയാളമായി മാവൂര്‍ കിടാപ്പില്‍ മുത്തപ്പന്‍ ഗുരുക്കള്‍ ഭഗവതി ക്ഷേത്രം (വീഡിയോ കാണാം)

കോഴിക്കോട്: എന്താണ് കേരളത്തെ ഇന്ത്യയിലെ മറ്റ് നാടുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്? നാനാജാതി മതസ്ഥരും തിങ്ങിപ്പാര്‍ക്കുമ്പോഴും അസ്വാരസ്യങ്ങളില്ലാതെ എല്ലാവരും പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും മുന്നോട്ട് പോകുന്ന മതേതര സമൂഹമാണ് എന്നത് തന്നെയാണ് നമ്മുടെ പ്രത്യേകത. പലരും പലതരത്തിലും ഈ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും ഒന്നിച്ച് നിന്ന് ചെറുക്കുന്ന പാരമ്പര്യമാണ് നമ്മുടെ നാടിന്. നമ്മുടെ നാടിന്റെ ഈ സംസ്‌കാരം

വാളൂർ – മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവപ്പന ഉത്സവത്തിന് കൊടിയേറി

പേരാമ്പ്ര: വാളൂർ – മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവപ്പന ഉത്സവത്തിന് കൊടിയേറി. ക്ഷേത്ര മടയൻ ടി.പി. നാരായണൻ കൊടിയേറ്റി. ജനുവരി 21ന് കാർഷിക സെമിനാർ, ആധ്യാത്മിക പ്രഭാഷണം, കലാനിധി പുരസ്കാര സമർപ്പണം, കലാകാരൻമാരെ അനുമോദിക്കൽ, നാടകം എന്നിവയും ജനുവരി 22 ന് വിദ്യാർത്ഥികൾക്കുള്ള ശിൽപ്പശാല, ദുർഗ വിശ്വനാഥ് നയിക്കുന്ന ഗാനമേള, 23 ന്

തച്ചൻകുന്ന് പള്ളിയാറക്കൽ ശ്രീമുത്തപ്പൻ- ഭഗവതി ക്ഷേത്ര തിറ മഹോത്സവം മാർച്ച് 25ന് ; ആഘോഷ കമ്മിറ്റി രൂപീകരിച്ചു

പയ്യോളി: തച്ചൻകുന്ന് പള്ളിയാറക്കൽ ശ്രീമുത്തപ്പൻ- ഭഗവതി ക്ഷേത്ര തിറ മഹോത്സവ ആഘോഷ കമ്മറ്റി രൂപീകരിച്ചു. മാർച്ച് 25നാണ് കൊടിയേറ്റം. മാർച്ച് 26, 27, 28, 29, 30, 31, ഏപ്രിൽ 1 എന്നീ തീയ്യതികളിലായാണ് തിറ മഹോത്സവം. ജനറൽ എക്സിക്യൂട്ടീവ് യോഗത്തിൽ ഭാരവാഹികളായി രവീന്ദ്രൻ കുറുമണ്ണിൽ (പ്രസിഡണ്ട്), കെ.കെ. മനോജൻ കാലിക്കടവത്ത് (സെക്രട്ടറി), കെ.കെ. രമണൻ

ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു, ഒപ്പം വിളക്കുകളും ഓട്ടുരുവികളും മോഷ്ടിച്ചു; കക്കോടി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം. കോട്ടൂളി മാമ്പിലാംപറമ്പ് മാലാടത്ത് ക്ഷേത്രം, കക്കോടി അമ്പലത്ത്കാവ് ക്ഷേത്രം, ചേളന്നൂർ : മുതുവാട്ട്താഴം ഓട്ടൂര് രാരംവീട്ടിൽ കുലവൻദേവസ്ഥാനം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നതിനൊപ്പം വിളക്കുകൾ ഓട്ടുരുവികൾ എന്നിവ നഷ്ടമായി. കക്കോടി അമ്പലത്ത്കാവ് ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചയോടെയായിരുന്നു മോഷണം നടന്നത്. 20 കിലോ തൂക്കമുള്ള

ക്ഷേത്രത്തില്‍ പൂജ നടത്താന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; മലബാര്‍ ദേവസ്വം ബോര്‍ഡ്

  കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന പ്രശസ്ത ക്ഷേത്രങ്ങളില്‍ വഴിപാട്, പൂജ എന്നിവ നടത്തുന്നതിന് ഇ-പൂജ (e -pooja ) എന്ന വെബ്‌സൈറ്റ് മുഖേന ഭക്തജനങ്ങളില്‍ നിന്ന് പണം തട്ടിപ്പു നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതായി മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ അറിയിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡോ ക്ഷേത്ര ഭരണാധികാരികളോ ഇതിനായി വെബ് സൈറ്റിനെ

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശനം നിര്‍ത്തിവെച്ചു

കോഴിക്കോട്: ലോക്ഡൗണ്‍ കാലയളവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലേക്കുള്ള ഭക്തജനങ്ങളുടെ പ്രവേശനവും മതപരമായ കൂടിച്ചേരലും നിര്‍ത്തിവെച്ചതായി ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു. ക്ഷേത്രങ്ങളിലെ നിത്യപൂജയൊഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ചടങ്ങുകളും നിര്‍ത്തിവെക്കും. ഏറ്റവും കുറഞ്ഞ ജീവനക്കാരെ മാത്രം ഉപയോഗപ്പെടുത്തി നിത്യപൂജകള്‍ നടത്തണം. നിത്യപൂജകള്‍ക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ക്ഷേത്രഭരണാധികാരികള്‍ ഉറപ്പുവരുത്തണം. ക്ഷേത്രപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്

ലോകനാര്‍കാവ് ക്ഷേത്രോത്സവത്തിന് കൊടിയേറി

ലോകനാര്‍കാവ് : വടകരയിലെ ലോകനാര്‍കാവ് ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി. ശനിയാഴ്ച രാത്രിയായിരുന്നു ഉത്സവത്തിന്റെ കൊടിയേറ്റം. ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് ഭഗവതിയുടെ ആറാട്ടും, ഒമ്പത് മണിക്ക് ചാന്താട്ടവും സംഘടിപ്പിച്ചു. വൈകീട്ട് അഞ്ചിന് കാഴ്ചശീവേലി, വിളക്കിനെഴുന്നള്ളത്ത്, 22, 23 തീയതികളില്‍ വൈകീട്ട് കാഴ്ചശീവേലി, വിളക്കിനെഴുന്നള്ളത്ത്, 24-ന് രാവിലെ പാട്ടുകുറിക്കല്‍, 25-ന് രാവിലെ ഉത്സവബലി, വൈകീട്ട് ഏഴിന് തായമ്പക,

error: Content is protected !!