Tag: UDF

Total 60 Posts

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം; പേരാമ്പ്ര ഗ്രാമപഞ്ചായത്തിനു മുന്നില്‍ യു.ഡി.എഫ്. പ്രതിനിധികളുടെ കുത്തിയിരിപ്പു സമരം

പേരാമ്പ്ര: തദ്ദേശ സ്ഥാപനങ്ങളോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികള്‍ സമരം നടത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്തിനു മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരം ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. പുതുക്കുടി അബ്ദുറഹ്മാന്‍ അധ്യക്ഷ വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ പി.കെ രാകേഷ്, സല്‍മ നന്മനക്കണ്ടി, അര്‍ജുന്‍ കറ്റയാട്ട്, റസ്മിന തങ്കേ കണ്ടി കൂടാതെ

‘പഞ്ചായത്തിൽ അനധികൃത നിയമനങ്ങളും അഴിമതിയും’; പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ് മാർച്ച്

പേരാമ്പ്ര: കേരളത്തിൽ പിൻവാതിൽ നിയമന കമ്മീഷനായി സി.പി.എം മാറിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ് പി.എം നിയാസ്. ഗ്രാമപഞ്ചായത്തിലെ അനധികൃത നിയമനങ്ങൾക്കും അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലെവിടെ എന്ന് ചോദിച്ച് ഡൽഹിയിൽ പോയി സമരം ചെയ്തവർ കേരളത്തിലെ പിൻവാതിൽ നിയമനത്തിന് കൂട്ടുനിൽക്കുകയാണ്.

പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച്; പൊലീസ് തേര്‍വാഴ്ച അവസാനിപ്പിച്ചില്ലെങ്കില്‍ യു.ഡി.എഫ് ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെടുമെന്ന് പി.കെ.ഫിറോസ്

പേരാമ്പ്ര: യു.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി,വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് പൊലീസ് നടത്തുന്ന വേട്ടയാടല്‍ അവസാനിപ്പിക്കുക, സി.പി.എം നടത്തിയ അക്രമങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ഡി.വൈ.എസ്.പി ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു. യൂത്ത് ലീഗ്

‘പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നു, വീടുകളില്‍ കയറി നരനായാട്ട്’; പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ്

പേരാമ്പ്ര: പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ജൂലൈ മൂന്നിനാണ് മാര്‍ച്ച് നടത്തുക. തങ്ങളുടെ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരെയും വീടുകളില്‍ കയറി പൊലീസ് നടത്തുന്ന നരനായാട്ടിനെതിരെയുമാണ് യു.ഡി.എഫ് മാര്‍ച്ച്. പേരാമ്പ്ര നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സി.പി.എം അക്രമങ്ങളില്‍ പൊലീസ് നിസംഗത പാലിക്കുകയാണ്. കോണ്‍ഗ്രസ്, ലീഗ് ഓഫീസുകള്‍

നൊച്ചാടെ സംഘർഷത്തിൽ പോലീസുകാർക്കും ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റ സംഭവം; രണ്ട് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ

പേരാമ്പ്ര: പോലീസുകാരെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും കല്ലെറിഞ്ഞു പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് യുഡിഎഫ് പ്രവർത്തകരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് പ്രവർത്തകൻ പുത്തൻപുരയ്ക്കൽ റാഷിദ് (27), യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് ഫാസിൽ (26) എന്നിവരാണ് അറസ്റ്റിലായത്. റാഷിദിനെ കൽപ്പത്തൂർ സ്റ്റേഡിയത്തിനു സമീപത്തുനിന്നും മുഹമ്മദ് ഫാസിലിനെ കീഴ്പ്പയ്യൂരിലെ ബന്ധുവീട്ടിൽ നിന്നുമാണ് പേരാമ്പ്ര പിടികൂടിയത്. പേരാമ്പ്ര

‘ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനം’; ചക്കിട്ടപാറയില്‍ സ്വകാര്യ വ്യക്തികളുടെ വനാതിര്‍ത്തിയോട് ചേര്‍ന്ന ഭൂമി ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

പേരാമ്പ്ര: ചക്കിട്ടപാറയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 200 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ തീരുമാനം സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനമാണ് ഇതെന്ന് കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡന്റും യു.ഡി.എഫ് കണ്‍വീനറും ചക്കിട്ടപാറ പഞ്ചായത്ത് അംഗവുമായ ജോസുകുട്ടി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ‘ജനങ്ങളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം

ഒരു വര്‍ഷത്തിനിടെ നാല് ബോംബേറ്, എല്ലാം ഒരേ സ്വഭാവത്തിലുള്ള പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍; നൊച്ചാടെ ആക്രമ സംഭവങ്ങളെക്കുറിച്ച് സി.പി.എം നേതാവ് പി.കെ അജീഷ് എഴുതുന്നു

പി.കെ അജീഷ് പേരാമ്പ്ര: പേരാമ്പ്രക്കാരുടെ പ്രത്യേകിച്ച് നൊച്ചാടുകാരുടെ ഉറക്കം കെടുത്തുന്ന പെട്രോള്‍ ബോംബാക്രമണങ്ങളുടെ പിന്നിലെ കാണാപുറങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തറന്നുകാട്ടുകയാണ് ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സമിതി അംഗമായ പി.കെ അജീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. പേരാമ്പ്രയിലേത് ഒരാഴ്ചയായി തുടരുന്ന അക്രമണങ്ങളല്ലെന്ന് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഒരു വര്‍ഷം മുമ്പ് മുളിയങ്ങലില്‍ തുടക്കമിട്ട പെട്രോള്‍ ബോംബേറ് സമാന

ബഫര്‍സോണ്‍ വിവാദം: ചക്കിട്ടപാറ ഉള്‍പ്പെടെ ജില്ലയുടെ മലയോര പഞ്ചായത്തുകളിൽ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍

പേരാമ്പ്ര: സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമാക്കിയ (ബഫര്‍സോണ്‍) സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍. ചക്കിട്ടപ്പാറ, നരിപ്പറ്റ, വാണിമേല്‍, കൂരാച്ചുണ്ട്, കാവിലുംപാറ, പനങ്ങാട്, മരുതോങ്കര എന്നീ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുന്നത്. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മലയോര ജനതയുടെ

ജീവകാരുണ്യമാണ് യു.ഡി.എഫ് രാഷ്ട്രീയത്തിന്റെ മുഖമുദ്രയെന്ന് കെ.മുരളീധരന്‍ എം.പി; തറമ്മലങ്ങാടിയില്‍ നിര്‍മ്മിച്ച സ്‌നേഹഭവനത്തിന്റെ താക്കോല്‍ കൈമാറി

മേപ്പയ്യൂര്‍: ജീവകാരുണ്യമാണ് യു.ഡി.എഫ് രാഷ്ട്രീയത്തിന്റെ മുഖമുദ്രയെന്ന് വടകര എം.പി കെ.മുരളീധരന്‍. അരിക്കുളം കാരയാട് തറമ്മലങ്ങാടിയില്‍ വി.പി.സുബ്രഹ്മണ്യനും കുടുംബത്തിനും യു.ഡി.എഫ് നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. നിരവധി കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരുക്കിയ പ്രദേശത്തെ യു.ഡി.എഫ് പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ചുരുങ്ങിയ വര്‍ഷങ്ങളില്‍ രണ്ട് ബൂത്തുകളിലെ ദരിദ്രകുടുംബങ്ങള്‍ക്കായി ഏഴ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും അഞ്ചോളം വീടുകള്‍ നവീകരിക്കുകയും

വാക്ക് പറഞ്ഞാല്‍ വാക്ക്; തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പന്തയത്തില്‍ തോറ്റ കേരള കോണ്‍ഗ്രസ് നേതാവ് തല മൊട്ടയടിച്ചു

തിരുവമ്പാടി: അങ്ങ് തൃക്കാക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് മിന്നുന്ന വിജയം നേടിയപ്പോള്‍ തിരുവമ്പാടിയിലെ കേരള കോണ്‍ഗ്രസ് നേതാവിന് നഷ്ടമായത് സ്വന്തം മുടി. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പന്തയത്തില്‍ തോറ്റതോടെ കേരള കോണ്‍ഗ്രസ് കര്‍ഷക യൂണിയന്‍ (ബി) നേതാവ് പൊന്നാങ്കയം സ്വദേശി ബേബി മണ്ണംപ്ലാക്കലാണ് തല മൊട്ടയടിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പള്ളിപ്പടി തോട്ടുമുഴി കിഴക്കേപ്പറമ്പില്‍

error: Content is protected !!