ഓണത്തിന് പുത്തനുടുപ്പുകള്‍; കടിയങ്ങാട് തണല്‍-കരുണ സ്‌പെഷ്യല്‍ സ്‌കൂളില്‍ അമ്മമാരുടെ കൂട്ടായ്മയില്‍ ടൈലറിങ് യൂണിറ്റുകള്‍പേരാമ്പ്ര: ഓണക്കാലത്ത് വിത്യസ്ത രീതിയിലുളള വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കടിയങ്ങാട് തണല്‍-കരുണ സ്‌പെഷ്യല്‍ സ്‌കൂളിലെ ഒരു കൂട്ടം അമ്മമാര്‍. അന്തേവാസികളുടെ ടൈലറിങ് യൂണിറ്റ് നിര്‍മ്മിച്ച ആദ്യ മാക്‌സികള്‍ വിതരണം ചെയ്തു.

തണല്‍ സ്‌കൂളിലെ കുട്ടികളും അമ്മമാരും സംയുക്തമായാണ് സംരംഭം തുടങ്ങിയിരിക്കുന്നത്. വസ്ത്രനിര്‍മ്മാണത്തിലൂടെ ലഭിക്കുന്ന ലാഭം മുഴുവന്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായാണ് വിനിയോഗിക്കുക.

ടൈലറിങ് യൂണിറ്റ് നിര്‍മ്മിച്ച ആദ്യ മാക്‌സികള്‍ എടച്ചേരി തണല്‍ വീട്ടിലെ അംഗങ്ങള്‍ക്ക് കൈമാറി. ടൈലറിങ് ടീം ലീഡറായ നസീറ നരിക്കൂട്ടുംചാല്‍, റസീന, അര്‍ഷിന, ഹലീമ്മ, സമീറ, റീജ എന്നിവരും സ്‌പെഷ്യല്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ബാബു ആയഞ്ചേരിയും മുഹമ്മദുമാണ് എടച്ചേരി തണല്‍ വീട്ടിലെത്തി വസ്ത്രങ്ങള്‍ വിതരണം ചെയ്തത്.