അരിക്കുളത്തെ അക്രമം; രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ അപലപിച്ചു


അരിക്കുളം: അരിക്കുളം മുക്കിലും കുരുടി വീട് മുക്കിലും കഴിഞ്ഞ ദിവസം മദ്യലഹരിക്ക് അടിമപ്പെട്ടവര്‍ നടത്തിയ അക്രമ സംഭവത്തില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പ്രവര്‍ത്തക സമിതി യോഗം അപലപിച്ചു. നാടിന്റെ ക്രമസമാധാനം തകര്‍ക്കുന്ന ഇത്തരം ശക്തികളെ നിലക്ക് നിര്‍ത്തണം, ലഹരിമാഫിയക്കെതിരെ കടുത്ത ജാഗ്രത പാലിക്കണം, അക്രമികള്‍ക്ക് ഒരുരാഷ്ട്രിയ പാര്‍ട്ടിയും സംരക്ഷണം നല്‍കരുത് എന്നീ നിര്‍ദ്ദേശങ്ങള്‍ യോഗം മുന്നോട്ടുവെച്ചു.

നാടിന്റെ ലഹരിമാഫിയക്കെതിരെയുള്ള പോരാട്ടത്തിന് നാട്ടിലെ മുഴുവന്‍ രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക രംഗത്തെ കൂട്ടായ്മകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും യോഗം വിലയിരുത്തി. അക്രമത്തിന് ഇരയായ അരിക്കുളത്തെ അമ്മതിനെ ഫൗണ്ടേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് എസ് മുരളിധരന്റെ നേതൃത്തതില്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

യോഗത്തില്‍ ടി രാരു കുട്ടി അധ്യക്ഷത വഹിച്ചു. എസ് മുരളിധരന്‍, ശ്രീധരന്‍ കണ്ണമ്പത്ത്, ശ്രീധരന്‍ കപ്പത്തുര്, യൂസഫ് കുറ്റിക്കണ്ടി, റിയാസ് ഊട്ടേരി, കെ.കെ ബാലന്‍, കെ ശ്രീകുമാര്‍, മുഹമ്മദ് എടച്ചേരി, ടി.കെ ശശി, ഗിരിഷ് തുടങ്ങിയവര്‍ സംസാരിച്ചു