കൊണ്ടു നടന്നതും നീയേ ചാപ്പാ... കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ...

തണ്ടാശ്ശേരി ചാപ്പന്‍ ചതിച്ചെന്ന് ഒതേനനും സംശയിച്ചിരുന്നു.

നെറ്റിയില്‍ വെടിയേറ്റ ഒതേനന്‍ മഞ്ചല്‍ കൊണ്ടുവരാന്‍ ശ്രമിച്ച സഹായികളെ തടഞ്ഞു. പടജയിച്ച കുറുപ്പ് മഞ്ചലില്‍ പോയാല്‍ മാലോകര്‍ പരിഹസിക്കും എന്ന് പറഞ്ഞ് പൊന്നിയത്ത് നിന്ന് മാണിക്കോത്ത് വരെ നടന്നുവെന്നാണ് പാണന്മാര്‍ പാടിയത്. 

പൊന്നിയത്ത് അങ്കത്തിന് പുറപ്പെടും മുമ്പ് മുഹൂര്‍ത്ത ചോറില്‍ ദുര്‍നിമിത്തം ഉണ്ടായിട്ടും ലോകനാര്‍കാവിലമ്മ ക്ഷേത്രത്തിലെ നമ്പൂതിരിയിലൂടെ അരുളിചെയ്ത് തടസം നിന്നിട്ടും ഒതേനന്‍ മതിലൂര്‍ ഗുരുക്കളോട് അങ്കത്തിന് തയ്യാറായി.

ഗുരുക്കളുടെ അടവുകളും ചതിയടവുകളും സമര്‍ത്ഥമായി നേരിട്ട ഒതേനന്‍ പക്ഷെ ഒരു കള്ളചുവട് കുത്ത് പരിച കൊണ്ട് തടുത്തപ്പോള്‍ അല്‍പ്പമൊന്ന് പതറി. 

ഗുരുക്കള്‍ അറ്റകൈ പ്രയോഗം നടത്തിയാല്‍ തനിക്ക് പിടിച്ചു നിക്കാനാവില്ലെന്ന് മുന്‍കൂട്ടി കണ്ടിട്ടാവണം പിന്നെ താമസിച്ചില്ല ഗുരുക്കള്‍ക്ക് മുന്നെ ഒതേനന്‍ ഒട്ടു പറഞ്ഞ് ഉടന്‍ പൂഴികടകന്‍ പ്രയോഗിച്ചു. 

തച്ചോളി ഒതേനന്റെ മാണിക്കോത്ത്  വീട്ടുമുറ്റത്ത് നിന്ന്  രഞ്ജിത്ത് ടി.പി.  എഴുതുന്നു

വായിക്കൂ...

ഇന്ന് രാത്രി 8ന്

പേരാമ്പ്ര ന്യൂസ് ഡോട്ട് കോമില്‍