മുംബൈയില്‍ രണ്ടുകിലോഗ്രാം സ്വര്‍ണവുമായി കൊയിലാണ്ടി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍


ഫോട്ടോയിലുള്ളത് വടകര സ്വദേശി അബ്ദുള്ള

കൊയിലാണ്ടി: മുംബൈ വിമാനത്താവളത്തില്‍ 1.1 കോടി രൂപ മൂല്യമുള്ള രണ്ടുകിലോ സ്വര്‍ണമിശ്രിതവുമായി കൊയിലാണ്ടി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കൊയിലാണ്ടി ചോനാരിപൊയില്‍ അബ്ദുല്‍ ജാഫര്‍ (33), വടകര മുയ്യാര്‍കണ്ടി അബ്ദുള്ള (33) എന്നിവരാണ് പിടിയിലായത്.

ബഹ്‌റൈനില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ മുംബൈ വിമാനത്താവളത്തിലെത്തിയതായിരുന്നു ഇരുവരും. കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് മുംബൈ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. നാല് ക്യാപ്‌സ്യൂളുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.