പെരുവട്ടൂരില്‍ മധ്യവയസ്‌ക കിണറ്റില്‍ മരിച്ച നിലയില്‍


കൊയിലാണ്ടി: പെരുവട്ടൂരില്‍ മധ്യവയസ്‌ക കിണറ്റില്‍ മരിച്ച നിലയില്‍. കിഴക്കേ പടിഞ്ഞാറ് ക്ഷേത്രത്തിന് സമീപം കുന്നുമ്മല്‍ ശാന്തയാണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു.

വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു മൃതദേഹം കണ്ടത്. ഭര്‍ത്താവ്: രവീന്ദ്രന്‍. മക്കള്‍: ശരത്, ശരണ്യ, ശാരി.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.