കീഴൂർ മഹാ ശിവക്ഷേത്ര ആറാട്ട് മഹോത്സവത്തിന് കൊടിയേറി; നൃത്തസന്ധ്യയും മെഗാഷോ ‘ജാനു ഏടത്തിയും കേളപ്പേട്ടനും’ ഇന്ന്


പയ്യോളി: കീഴൂർ മഹാശിവക്ഷേത്ര ആറാട്ടുമഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റ കർമം നിർവഹിച്ചു. വാദ്യമേളങ്ങളുടെയും നാമജപങ്ങളുടെയും അകമ്പടിയിൽ തിങ്ങിനിറഞ്ഞ ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് രണ്ടാഴ്ച നീളുന്ന പരിപാടിക്ക് തുടക്കം കുറിച്ചത്.

തിങ്കളാഴ്ച വിളക്ക് ദിനത്തിൽ രാവിലെ 7.30ന് കാളയെ ചന്തയിൽ കടത്തികെട്ടൽ ചടങ്ങ് നടക്കും. 10 മണിക്ക് മൂഴിക്കുളം രാഹുൽ ചാക്യാരുടെ ചാക്യാർകൂത്ത്, വൈകീട്ട് 6. 30ന് നിളാനാഥ് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 7.30ന് ഹിറ്റ് മെഗാഷോ ‘ജാനു ഏടത്തിയും കേളപ്പേട്ടനും’, – രാത്രി 9. 30ന് സദനം സുരേഷ് കുമാറിൻറെ തായമ്പക, എന്നിവ നടക്കും.

13ന് രാവിലെ 10 ന് ചെറിയ വിളക്ക് കലാമണ്ഡലം അനൂപിൻറെ പാഠകം, 11 ന് വലിയവട്ടളം പായസനിവേദ്യം, വൈകിട്ട് 6. 30ന് സുസ്മിതാ ഗിരീഷിൻറെ ‘ഗസൽ സന്ധ്യ’, രാത്രി 9. 30ന് അത്താലൂർ ശിവൻറെ തായമ്പക എന്നിവ നടക്കും.