പാളത്തില്‍ തകരാര്‍; തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി ഒന്നേമുക്കാല്‍ മണിക്കൂര്‍ പിടിച്ചിട്ടു


കോഴിക്കോട്: പാളത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എത്തിച്ചേരാന്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ വൈകി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ നാലാമത്തെ പ്ലാറ്റ്‌ഫോമിലാണ് ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ തകരാര്‍ കണ്ടെത്തിയത്.

തുടര്‍ന്ന് 12.20 മുതല്‍ ട്രെയിന്‍ തിരൂര്‍ സ്‌റ്റേഷനില്‍ പിടിച്ചിടുകയായിരുന്നു. ഉച്ചയ്ക്ക് 12.55നായിരുന്നു ട്രെയിന്‍ കോഴിക്കോട് എത്തേണ്ടിയിരുന്നത്. പിന്നീട് തകരാര്‍ പരിഹരിച്ച ശേഷം 1.39നാണ് ട്രെയിന്‍ തിരൂരില്‍ നിന്നും പുറപ്പെട്ടത്.