koyilandynews

Total 2099 Posts

തിയേറ്റര്‍ രംഗത്തെ പ്രമുഖനും മുക്കം അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമയുമായ കെ.ഒ ജേസഫ് അപകടത്തില്‍ മരിച്ചു

കോഴിക്കോട്: മുക്കം അഭിലാഷ്, റോസ് തിയറ്ററുകളുടെ ഉടമ കെ.ഒ ജോസഫ് തൃശ്ശൂരില്‍ അപകടത്തില്‍ മരിച്ചു. എറണാകുളത്ത് നിന്ന് മടങ്ങി വരുന്നതിനിടെ സുഹൃത്തിന്റെ ചങ്ങരംകുളത്തെ മാര്‍സ് അവന്യൂ ബില്‍ഡിങ് കാണാനായി ഇറങ്ങിയിരുന്നു. കെട്ടിടത്തിലെ ഒന്നാം നിലയില്‍ നിന്ന് കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാത്രി 9.45ഓടെയായിരുന്നു അപകടം. ഉടന്‍ തന്നെ സമീപത്തെ ആശുപത്രില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന്

പൂക്കാട് ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്

കൊയിലാണ്ടി: പൂക്കാട് ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. രാത്രി 10മണിയോടെയാണ് സംഭവം. തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ നിന്നാണ് ഇയാള്‍ വീണത്. അപകടം കണ്ട മറ്റു യാത്രക്കാര്‍ കൊയിലാണ്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ തങ്കരാജിന്റെ നേതൃത്വത്തില്‍ അഖില്‍, ഗംഗേഷ് എന്നിവര്‍ നടത്തിയ തിരച്ചിലില്‍ പൂക്കാട് ഭാഗത്ത് നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി

എസ് എസ് എല്‍ സി പാസ്സായവരാണോ?; ഗവ: ചെയിന്‍ സര്‍വേ കോഴ്സ് പരിശീലനത്തിന് അപേക്ഷിക്കാം, വിശദമായി അറിയാം

കോഴിക്കോട്: കേരള സര്‍ക്കാര്‍ സര്‍വേയും ഭൂരേഖയും വകുപ്പിന് കീഴിലുള്ള മൂന്ന് മാസ ചെയിന്‍ സര്‍വേ ലോവര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കേന്ദ്രത്തില്‍ ആരംഭിക്കുന്ന കോഴ്സിന് എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി പി.എസ്.സി മാനദണ്ഡത്തിന് അനുസൃതം. 1170 രൂപയാണ് ട്യൂഷന്‍ ഫീസ്. എസ്സി – എസ്ടി വിഭാഗങ്ങള്‍ക്ക് ഫീസ് സൗജന്യം. കുന്ദമംഗലം മിനി സിവില്‍

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; പാലക്കാട് ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തി അന്വേഷണം നടത്തി

കൊയിലാണ്ടി: വന്ദേഭാരത് ട്രെയിനിന് നേരെ വെള്ളറക്കാട് വെച്ച് കല്ലേറുണ്ടായ സംഭവത്തില്‍ പാലക്കാട് ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തി അന്വേഷണം നടത്തി. സംഭവത്തില്‍ ലോക്കോ പൈലറ്റ് മൊഴി നല്‍കാത്തതിനെ തുടർന്ന് അന്വേഷണം വഴി മുട്ടി നിന്ന സാഹചര്യത്തിലാണ്‌ പാലക്കാട് നിന്ന് ഡിവിഷണൽ സെക്യൂരിറ്റി കമാന്റിന്റെ നേതൃത്വത്തിൽ ഉയർന്ന ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തിയത്‌. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വന്ദേ

പാലക്കാട് ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊന്നു

പാലക്കാട്: ഭര്‍ത്താവ് ഭാര്യയെ വിറുകൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കോട്ടായി ചേന്ദങ്കാട്‌ സ്വദേശി വേശുക്കുട്ടി(65)യാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് വിറകുകൊള്ളികൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്ക് അടി കിട്ടിയ വേശുക്കുട്ടി തല്‍ക്ഷണം മരിച്ചു. ഭര്‍ത്താവ് വേലായുധനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്പി അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഭക്ഷണത്തില്‍ നിന്ന് മയോണൈസ് ഒഴിവാക്കാന്‍ പറ്റുന്നില്ലേ ? മുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിര്‍മാണം നിരോധിച്ചതോടെ മയോണൈസ് പ്രേമികള്‍ ആശങ്കയിലാണ്. എന്നാലിതാ അവര്‍ക്കായി മുട്ടകള്‍ പാസ്ചുറൈസ് ചെയ്ത ശേഷം മയോണൈസ് നിര്‍മ്മിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി കേരള. മുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 1- മുട്ടകള്‍ക്ക് കേടുപാടുകളുണ്ടോ അവ പൊട്ടിയിട്ടുണ്ടോ എന്നാദ്യം പരിശോധിക്കുക. അത്തരത്തിലുള്ള മുട്ടകള്‍ ഒഴിവാക്കുക 2- പാസ്ച്ചറൈസേഷനായി

വിയ്യൂർ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാനെ തട്ടിത്തെറിപ്പിച്ചു, ഭണ്ഡാരം വലിച്ചെറിഞ്ഞു

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ആനയിടഞ്ഞു. ഞായറാഴ്ച രാത്രി 11:45 ഓടെയാണ് സംഭവം. എഴുന്നള്ളിച്ച ശേഷം ക്ഷേത്രനടയിൽ നിന്ന് പുറത്തിറങ്ങവെയാണ് പാക്കത്ത് ശ്രീക്കുട്ടൻ എന്ന കൊമ്പനാന ഇടഞ്ഞത്. ഇടഞ്ഞ ആന പാപ്പാനെ തട്ടിത്തെറിപ്പിച്ചു. അക്രമാസക്തനായ ആന ക്ഷേത്രത്തിന് മുൻവശത്തുണ്ടായിരുന്ന പ്രധാന ഭണ്ഡാരം ഇളക്കിയെടുത്ത ആന അത് കുളത്തിന് സമീപത്തേക്ക് വലിച്ചെറിഞ്ഞു. മതിലിൽ സ്ഥാപിച്ച

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാറുണ്ടോ, പേരയ്ക്ക കഴിക്കാറുണ്ടോ? ശരീരത്തില്‍ എന്ത് സംഭവിക്കുമെന്നറിയാം

നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഫലമാണ് പേരയ്ക്ക. മിക്ക വീടുകളില്‍ പേരയ്ക്ക ചെടിയുമുണ്ടാകും. വിറ്റാമിന്‍ എ, സി, ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. പേരയ്ക്കയുടെ ഫലം മാത്രമല്ല ഇലയും ഏറെ ഔഷധ ഗുണമുള്ള ഒന്നാണ്. ജീവിതശൈലി രോഗങ്ങള്‍ കാരണം പ്രയാസപ്പെടുന്നവര്‍ക്ക് പേരയ്ക്ക ഏറെ ഗുണം ചെയ്യും. പേരയ്ക്കയില്‍

മലപ്പുറത്ത് രണ്ടരവയസുകാരിയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചങ്ങരം കുളത്താണ് സംഭവം. ചങ്ങരകുളം സ്വദേശി റഫീക്കിന്റെ മകള്‍ ഇശയാണ് മരിച്ചത്. കുട്ടിയോടൊപ്പം മാതാവും കിണറ്റില്‍ വീണിരുന്നു. ചികിത്സയിലുളള മാതാവിന്റെ നില ഗുരുതരമാണ്. വീട്ടില്‍ നിന്നും അമ്മയെയും മകളെയും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടെയാണ് വീടിന് സമീപത്തെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍

നിലമ്പൂരില്‍ ഫയര്‍ഡാന്‍സിനിടെ തീപടര്‍ന്ന് യുവാവിന്റെ മുഖത്തും നെഞ്ചിനും പൊളളലേറ്റു; വീഡിയോ കാണാം

മലപ്പുറം: നിലമ്പൂരില്‍ ഫയര്‍ഡാന്‍സിനിടെ യുവാവിന് പൊള്ളലേറ്റു. നിലമ്പൂരില്‍ നടന്ന പാട്ടുത്സവം പരിപാടിക്കിടെയായിരുന്നു സംഭവം. ഫയര്‍ഡാന്‍സ് അവതരിപ്പിക്കുന്നതിനിടെ തംബോലം ഡാന്‍സ് ടീമിലെ സജിക്കാണ് സാരമായി പൊള്ളലേറ്റത്. മണ്ണെണ്ണ വായിലൊഴിച്ച് തീയിലേക്ക് തുപ്പുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. അപകടത്തില്‍ സജിയുടെ മുഖത്തും നെഞ്ചിലുമാണ് പൊള്ളലേറ്റത്. ഉടന്‍തന്നെ വേദിയിലുണ്ടായിരുന്നവരും സംഘാടകരും ഓടിയെത്തി തീയണയ്ക്കുകയായിരുന്നു. യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

error: Content is protected !!