കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നും 1.05 കിലോ സ്വര്‍ണം പിടികൂടി


കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. 1.05 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ജിദ്ദയില്‍ നിന്നെത്തിയ ഷംസുദ്ദീനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

മലപ്പുറം വേങ്ങര സ്വദേശിയാണ് ഷംസുദ്ദീന്‍. മിശ്രിത രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.