ബാലുശ്ശേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി


ബാലുശ്ശേരി: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. ബാലുശ്ശേരി ഹൈസ്കൂളിന് സമീപം ഉണ്ണൂലമ്മൽ കണ്ടി നസീറിന്റെ മകൻ മിഥിലാജിനെ (21) ആണ് കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് പുഴയിൽ കാണാതായത്.

വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു മിഥിലാജ്. കനത്ത മഴയെ തുടർന്ന് പുഴയിൽ വെള്ളം ഉയർന്ന് ഒഴുക്ക് ശക്തമായിരുന്നു. നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.