Tag: Argentina

Total 18 Posts

ലോകകപ്പുയര്‍ത്തി കൊമ്പന്മാരുടെ പുറത്തേറി സാക്ഷാല്‍ മെസി; പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റി തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിലെ ഫുട്‌ബോള്‍ ചന്തം (വീഡിയോ കാണാം)

തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റുന്ന കുടമാറ്റത്തില്‍ ഇരട്ടി മധുരം സമ്മാനിച്ച് തിരുവമ്പാടി ദേവസ്വം. തൃശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ കുടമാറ്റത്തിനിടയിലാണ് തിരുവമ്പാടി സംഘം അപ്രതീക്ഷിതമായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ അവതരിപ്പിച്ചത്. മെസ്സിയെ കണ്ടതോടെ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന പൂരപ്രേമികളുടെ ആവേശം ആകാശത്തോളമെത്തി. തിരുവമ്പാടിയും പാറമേക്കാവും പതിവ് പോലെ മത്സരിച്ചാണ് ഇത്തവണയും കുടമാറ്റത്തിനെത്തിയത്. ഒന്നിനൊന്ന് മികച്ച

‘എന്റെ എല്ലാ നേട്ടങ്ങളെക്കാളും വലിയ സന്തോഷം, ഇതിലും വലുത് ഇനി ജീവിതത്തിലുണ്ടാവില്ല’; അർജന്റീന ലോകകപ്പ് ഉയർത്തിയതിന്റെ വിജയാഹ്ളാദം കൊയിലാണ്ടി ന്യൂസ് ‍‍‍ഡോട് കോമിനോട് പങ്കുവെച്ച് ​കൊല്ലം ഷാഫി, നാട്ടുകാർക്ക് ബിരിയാണി വിതരണം ചെയ്ത് ആരാധകരുടെ ആഘോഷം (വീഡിയോ കാണാം)

സ്വന്തം ലേഖിക കൊയിലാണ്ടി: നീണ്ട 36 കൊല്ലത്തെ കാത്തിരിപ്പിന് ശേഷമാണ് അര്‍ജന്റീന ലോകകപ്പ് നേടുന്നത്. അതിനാല്‍ തന്നെ അതിരില്ലാത്ത ആഘോഷമാണ് ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകർ നടത്തുന്നത്. തങ്ങളുടെ അതിരറ്റ ആഹ്‌ളാദം നാട്ടുകാര്‍ക്കൊപ്പം പങ്കുവച്ചാണ് കടുത്ത അര്‍ജന്റീന ഫാനും പ്രിയ ഗായകനുമായ കൊല്ലം ഷാഫിയും കൂട്ടരും വിജയാഘോഷം നടത്തിയത്. [mi1] ഒരു സോക്കർ യുദ്ധം ആരാധകർക്ക് സമ്മാനിച്ച

‘പ്രവചനമൊക്കെ മെസി ഫാൻസിന് സിമ്പിളല്ലേ, കളി ഷൂട്ടൗട്ടിലെത്തിയപ്പൊ ഭയങ്കര കോണ്‍ഫിഡന്‍സായി, അര്‍ജന്റീന ജയിച്ചപ്പൊ മനസ് നിറഞ്ഞു’; ഖത്തര്‍ ലോകകപ്പ് ഫൈനലിന്റെ സ്‌കോര്‍ കൃത്യമായി പ്രവചിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച നടുവണ്ണൂരിലെ ആയിഷ ഐഫ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു

സ്വന്തം ലേഖകൻ നടുവണ്ണൂര്‍: പുള്ളാവൂര്‍ പുഴയില്‍ ഉയര്‍ത്തിയ അര്‍ജന്റീനയുടെ സൂപ്പര്‍ താരം മെസിയുടെ കട്ടൗട്ടിനെക്കാള്‍ വലിയ ഒരാളുണ്ട് ഇപ്പോള്‍ നടുവണ്ണൂരില്‍. ആയിഷ ഐഫ എന്ന കൊച്ചുമിടുക്കി. ഇന്നലെ നടന്ന ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിന്റെ സ്‌കോര്‍ കൃത്യമായി പ്രവചിച്ചാണ് ആയിഷ വാര്‍ത്തകളിലും അര്‍ജന്റീനാ ആരാധകരുടെ മനസിലും ഇടം പിടിച്ചത്. പേരുകേട്ട ഫുട്‌ബോള്‍ നിരീക്ഷകര്‍ പോലും വമ്പന്മാര്‍

മൂന്നുപതിറ്റാണ്ടിലേറെയായി ആരാധകര്‍ കൊതിക്കുന്ന ആ സ്വപ്‌നനിമിഷത്തിലേക്കോ അര്‍ജന്റീനിയന്‍ യാത്ര? പാഴാക്കിയ പെനാല്‍റ്റി 1978ലെയും 1986ലെയും ചരിത്രത്തിന്റെ ആവർത്തനമോ, ലോകകപ്പ് അർജന്റീനയ്ക്ക് തന്നെയെന്ന് ആരാധകർ

ദോഹ: ”ഞാന്‍ പാഴാക്കിയ ആ പെനാല്‍ട്ടിയോടെയാണ് എന്റെ ടീം കുറേക്കൂടി ശക്തരായി തിരിച്ചുവന്നത്” ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ പോളണ്ടിനെതിരായ നിര്‍ണായ മാച്ചില്‍ പെനാള്‍ട്ടി പാഴാക്കിയതിനെക്കുറിച്ച് അര്‍ജന്റീനിയന്‍ നായകന്റെ വാക്കുകളാണിത്. പെനാല്‍ട്ടി നഷ്ടപ്പെട്ടതോടെ എന്തുവന്നാലും ഈ മത്സരം ജയിച്ചേ തീരൂവെന്ന നിശ്ചയത്തോടെ ടീം കൂടുതല്‍ ആക്രമിച്ച് കളിച്ചതിനാലാണ് പ്രീക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമായത് എന്നര്‍ത്ഥത്തിലാണ് മെസി

”പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്… ഓക്കേ മിണ്ടുന്നില്ല.. തോല്‍പ്പിക്കാമല്ലോ” അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ കടന്നത് ആഘോഷമാക്കി ആരാധകര്‍

കൊയിലാണ്ടി: ഫുട്‌ബോള്‍ മിശിഹാ ലയണല്‍ മെസിയുടെ അവസാന ലോകകപ്പില്‍ കിരീടവുമായി ഒരു മടക്കം എന്ന അര്‍ജന്റീനിയന്‍ സ്വപ്‌നത്തിന് വലിയൊരു പ്രഹരമായിരുന്ന സൗദി അറേബ്യയ്‌ക്കെതിരായ തോല്‍വി, ആ ചൊവ്വാഴ്ച ദുരന്തം ആരാധകര്‍ക്ക് ഇനി മറക്കാം. ആധികാരിക ജയത്തോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുകയാണ് മെസിപ്പട. നോക്കൗട്ടിന് സമാനമായിരുന്നു അര്‍ജന്റീനയ്ക്ക് പോളണ്ടിനെതിരായ മത്സരം. പോളണ്ടിനാണെങ്കില്‍ ഒരു സമനില മതി പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കാന്‍.

അർജന്റീനയുടെ ആരാധകരേ, ശാന്തരാകുവിൻ, എല്ലാം ഗുരുവായൂരപ്പൻ നോക്കിക്കോളും! ഇന്നത്തെ നിർണ്ണായക മത്സരത്തിൽ മെസ്സിക്കായി ഗുരുവായൂർ ക്ഷേത്രത്തിൽ പാൽപ്പായസം വഴിപാട്

ദോഹ: ഇന്ന് അർജൻറീനയുടെ നിർണായക മത്സരം നടക്കാനിരിക്കെ ഗുരുവായൂരിൽ ആരാധകന്റെ വഴിപാട്. മുൻ നഗരസഭ കൗൺസിലറും ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ടുമായ ഒ.കെ ആർ മണികണ്ഠൻ ആണ് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ബുക്ക് ചെയ്തിരിക്കുന്നത്. 500 രൂപയ്ക്കാണ് പായസം വഴിപാട് ചെയ്തത്. മുൻ മത്സരങ്ങളിൽ വഴിപാടുകൾ നടത്തിയിരുന്നില്ല എന്നും ഈ മത്സരം നിർണായകമായതിനാലാണ്

അർജന്റീനയുടെ മത്സര സമയം നോക്കി പന്തൽ പൊളിച്ചുമാറ്റി; ആവിക്കലിൽ സമരപന്തൽ പൊളിച്ചുമാറ്റിയ സംഭവത്തിൽ കോർപ്പറേഷനെതിരെ സമരസമിതി

കോഴിക്കോട്: ആവിക്കലിലെ മലിനജല പ്ലാന്റ് വിരുദ്ധ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയ നിലയില്‍. പദ്ധതി പ്രദേശത്തിന് മുന്നില്‍ സമരക്കാര്‍ സ്ഥാപിച്ച പന്തലാണ് പൊളിച്ചത്. കോതിയില്‍ മലിനജല പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണിത്. രാത്രി അർജന്റീനയുടെ മത്സരം നടക്കുന്ന സമയം നോക്കി കോർപറേഷൻ ഉദ്യോഗസ്ഥർ എത്തി പൊലീസിന്റെ സഹായത്തോടെ പന്തൽ പൊളിച്ചുമാറ്റി എന്നാണ് സമരക്കാർ ആരോപിക്കുന്നത്. കോർപറേഷൻ ജീവനക്കാർ പൊലീസിന്റെ സഹായത്തോടെ

പടകം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും പുലരുവോളം ആഘോഷം; ആർപ്പുവിളികളോടെ തെരുവിൽ ആഹ്ലാദ നൃത്തമാടി മേപ്പയ്യൂരിലെ അർജന്റീന ആരാധകർ

മേപ്പയ്യൂർ: മെക്സിക്കോയ്ക്കെതിരെ നേടിയ ഉജ്ജ്വല വിജയം ആഘോഷിച്ച് മേപ്പയ്യൂരിലെ അർജന്റീന ആരാധകർ. പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടും തെരുവിൽ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമായിരുന്നു ആരാധകരുടെ ആഘോഷം. പുലരുവോളം ആഘോഷം നീണ്ടുനിന്നു. മേപ്പയൂർ ടൗണിൽ സ്ഥാപിച്ച ബിഗ് സ്ക്രീനിൽ കളി കാണാനെത്തിയ ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു അർജന്റീനയുടെ വിജയാഘോഷങ്ങൾ. രാത്രി പന്ത്രണ്ട് മണിയോടെ

ഡിമരിയ നീട്ടിനൽകിയ പന്ത് ഇടക്കാലുകൊണ്ട് നിയന്ത്രിച്ച് കൃത്യമായ വേഗതയോടെ നാൽപ്പതുവാര അകലെ നിന്ന് നിലംപറ്റെ തൊടുത്ത ഒരു ഷോട്ട്, മെസ്സി ഗോൾ… ആർത്ത് വിളിച്ച് ആരാധകർ; പേരാമ്പ്രക്കാർ ആഘോഷമാക്കി അർജന്റീന വിജയം

പേരാമ്പ്ര: അർജന്റീനയുടെ തിരിച്ചുവരവ് ആഘോഷമാക്കി പേരാമ്പ്രയിലെ ആരാധകർ. അർദ്ധരാത്രിയിൽ നടന്ന മത്സരം കാണാൻ നിരവധി പേരാണ് പേരാമ്പ്രയിലേക്ക് ഒഴുകിയെത്തിയത്. മെക്സിക്കോയുടെ പ്രതിരോധം മറികടന്ന് അർജന്റീന നേടിയ ​ഗോളുകൾ ഹർഷാരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. 64-ാം മിനിറ്റില്‍ മെസ്സി നേടിയ ട്രേഡ് മാര്‍ക്ക് ഗോളില്‍ ആയിരുന്നു തുടക്കം. 87-ാം മിനിറ്റില്‍

ആദ്യ പരാജയത്തിന് ശേഷം വിജയത്തോടെ സൗദിക്ക് മുന്നിൽ, മെക്‌സിക്കോയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്, പ്രീക്വാർട്ടർ സാധ്യത നിലനിർത്തി അർജന്റീന

ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ്

error: Content is protected !!