Tag: Buffer Zone

Total 20 Posts

പേരാമ്പ്രയിലെ മലയോര മേഖലയ്ക്ക് ആശ്വാസ വാർത്ത, ബഫർസോൺ സമ്പൂർണ്ണ നിയന്ത്രണം നീക്കി സുപ്രീകോടതി

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് വരുത്തി സുപ്രീംകോടതി. സമ്പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ കോടതി നീക്കി. മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചന്റെ ഉത്തരവ്. ജന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബഫര്‍ സോണ്‍ ബാധകമാവുക എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ചക്കിട്ടപ്പാറയുള്‍പ്പെടെയുള്ള പേരാമ്പ്രയിലെ മലയോര മേഖലയിലെ ജനങ്ങള്‍ക്ക് വാർത്ത ആശ്വാസമായി. ബഫര്‍ സോണിലെ

ബഫര്‍സോണ്‍ വിഷയം, ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും; വിധിയില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ വാദം കേള്‍ക്കും

ഡല്‍ഹി: ബഫര്‍സോണുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ബഫര്‍സോണ്‍ നിശ്ചയിച്ച കോടതി വിധിയില്‍ ഇളവ് വേണമെന്നതാണ് കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആവശ്യം. വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഹര്‍ജിയില്‍ ചക്കിട്ടപ്പാറ പഞ്ചായത്തും കക്ഷി ചേര്‍ന്നിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കേരളത്തിന്റെ ആവശ്യം വിശദമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നിലവിലുള്ള വിധി,

പരിധിയില്‍ 2931 നിര്‍മ്മിതികള്‍; ചക്കിട്ടപാറയില്‍ ബഫര്‍സോണ്‍ ഫീല്‍ഡ് സര്‍വേ പൂര്‍ത്തയായി

ചക്കിട്ടപാറ: പഞ്ചായയത്തില്‍ ബഫര്‍സോണ്‍ പരിധിയില്‍പ്പെടുന്ന നിര്‍മ്മിതികളുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. മലബാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് അളന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 2931 നിര്‍മ്മിതികളാണ് പരിധിയിലുള്ളത്. എട്ട് ദിവസം സമയമെടുത്താണ് സര്‍വേ പൂര്‍ത്തിയാക്കിയത്. എഞ്ചിനീയര്‍മാര്‍, വിവിധ ബിരുദധാരികള്‍ എന്നിവരടങ്ങുന്ന സംഘമാണ് സര്‍വേ നടത്തിയത്. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയ സന്നദ്ധ പ്രവര്‍ത്തകരെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

ആശങ്കകള്‍ക്ക് വിരാമം, എഞ്ചിനിയറിങ് ബിരുദ്ധ ധാരികളായ 15 പേര്‍, എട്ട് ദിവസം നടത്തിയ പരിശ്രമം; ചക്കിട്ടപാറ പഞ്ചായത്ത് ബഫര്‍സോണ്‍ പരിതിയിലെ നിര്‍മ്മിതികളുടെ ഫീല്‍ഡ് തല സര്‍വ്വെ പൂര്‍ത്തിയായി

ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ബഫര്‍സ്സോണ്‍ പരിതിയില്‍ പെടുന്ന നിര്‍മ്മിതികളുടെ ഫീല്‍ഡ് തല സര്‍വ്വെ പൂര്‍ത്തിയായി. മലബാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവ് അളന്ന് തിട്ടപെടുത്തിയാണ് സര്‍വ്വെ പൂര്‍ത്തിയാക്കിയത്. പരിധിയില്‍ 2931 നിര്‍മ്മിതികളാണുള്ളത്. 15 എഞ്ചിനിയര്‍ ബിരുദ്ധ ധാരികള്‍ തുടര്‍ച്ചയായി 8 ദിവസം നടത്തിയ കഠിന പരിശ്രമത്തിന്റെ ഭാഗമായിട്ടാണു വിസ്തൃതമായ ഭൂപ്രദേശത്തിന്റെ സര്‍വ്വെ പൂര്‍ത്തിയാക്കാന്‍

കരുതല്‍മേഖല: കക്കയത്ത് കിഫയുടെ നേതൃത്വത്തില്‍ പ്രതിരോധസദസ്സുകള്‍ക്ക് തുടക്കം

കൂരാച്ചുണ്ട്: കരുതല്‍മേഖലയുമായി ബന്ധപ്പെട്ട് കേരള ഇന്‍ഡിപെന്‍ഡന്‍സ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) കക്കയത്ത് കര്‍ഷകപ്രതിരോധസദസ്സുകള്‍ക്ക് തുടക്കമായി. കിഫ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിരോധ സദസ്സുകള്‍ളുടെ ഭാഗമായാണിത്. മലബാര്‍ വന്യജീവിസങ്കേതം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കക്കയം പഞ്ചവടി പാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച കര്‍ഷകപ്രതിരോധറാലിയില്‍ നൂറുകണക്കിന് കര്‍ഷകര്‍ അണിചേര്‍ന്നു. കക്കയം അങ്ങാടിയില്‍ നടന്ന പൊതുസമ്മേളനം കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ ഉദ്ഘാടനംചെയ്തു. ഷെല്ലി ജോസ്,

ബഫര്‍ സോണ്‍; വ്യാജപ്രചാരണങ്ങള്‍ക്കെതിരേ ചക്കിട്ടപ്പാറയില്‍ സി.പി.എം. മലയോരജാഥ

ചക്കിട്ടപാറ: ബഫര്‍ സോണ്‍ വിഷയത്തില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ തിരിച്ചറിയുക, ജനവാസകേന്ദ്രങ്ങളെ കരുതല്‍മേഖലയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങളുമായി സി.പി.എം. ചക്കിട്ടപാറ പഞ്ചായത്തില്‍ മലയോരജാഥ നടത്തി. മുതുകാട് നിന്നും പൂഴിത്തോടുനിന്നും തുടങ്ങിയ രണ്ട് കാല്‍നടപ്രചാരണജാഥകള്‍ ചക്കിട്ടപാറ ടൗണില്‍ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജാഥ. സമാപനസമ്മേളനം

കരുതല്‍മേഖല വിഷയം; ചക്കിട്ടപാറയില്‍ പുതുവത്സര ദിനത്തില്‍ സി.പി.എം. കാല്‍നട പ്രചാരണ ജാഥകള്‍

പെരുവണ്ണാമൂഴി: മലബാര്‍ വന്യജീവിസങ്കേതത്തിന്റെ കരുതല്‍മേഖല വിഷയത്തില്‍ ചക്കിട്ടപാറ പഞ്ചായത്തില്‍ സി.പി.എം. കാല്‍നട പ്രചാരണജാഥകള്‍ സംഘടിപ്പിക്കുന്നു. ജനവാസമേഖലയെ കരുതല്‍മേഖലയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുക, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളെ തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി രണ്ട് ജാഥകളാണ് നടത്തുക. ജനുവരി ഒന്നിന് വൈകുന്നേരം മൂന്നിന് ചെമ്പനോടയില്‍നിന്നും മുതുകാട് നിന്നും ആരംഭിക്കുന്ന ജാഥകള്‍ അഞ്ചിന് ചക്കിട്ടപാറയില്‍ സമാപിക്കും. ബ്ലോക്ക് പഞ്ചായത്ത്

ബഫര്‍ സോണ്‍; സര്‍വേ നമ്പര്‍ ചേര്‍ത്ത ഭൂപടം പ്രസിദ്ധീകരിച്ചു, വിശദവിവരങ്ങളറിയാം

തിരുവനന്തപുരം: മലബാര്‍ വന്യജിവി സങ്കേതം ഉള്‍പ്പെടെയുള്ള മേഖലകളിലെ സര്‍വേ നമ്പര്‍ ചേര്‍ത്ത ബഫര്‍ സോണ്‍ ഭൂപടം വനംവകുപ്പ് പ്രസിദ്ധീകരിച്ചു. ജനവാസകേന്ദ്രങ്ങളെയും നിര്‍മ്മിതികളെയും ഒഴിവാക്കിക്കൊണ്ട്, പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ പരിധിയില്‍ സംരക്ഷിത മേഖലയ്ക്ക് ചുറ്റുമുള്ള, 2021-ല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച, ബഫര്‍ സോണ്‍ ഭൂപടത്തിന്റെ കരട് കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍

ചക്കിട്ടപ്പാറയിലെയും കൂരാച്ചുണ്ടിലെയും ഭൂരിപക്ഷം ജനവാസ മേഖലകളും പുറത്ത്; കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ബഫര്‍ സോണ്‍മാപ്പ് പുറത്തുവിട്ടു

തിരുവനന്തപുരം: ജനവാസ മേഖലകളെ ബഫര്‍സോണില്‍ നിന്നും ഒഴിവാക്കി കൊണ്ടുള്ള സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 2021 ല്‍ കേന്ദ്രത്തിന് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്. റിപ്പോര്‍ട്ട് മാനദണ്ഡമാക്കി ജനങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്. പുതിയ റിപ്പോര്‍ട്ട് പ്രകാരം ചക്കിട്ടപ്പാറയിലെയും കൂരാച്ചുണ്ടിലെയും ഭൂരിപക്ഷം ജനവാസ മേഖലകളും ബഫര്‍ സോണിന്

ബഫര്‍സോണ്‍പരിധി നിശ്ചയിച്ചിട്ടുള്ളത് സര്‍ക്കാരല്ല, ജനാധിവാസമേഖലകള്‍ ഒഴിവാക്കണമെന്നാണ് നിലപാട്, വിഷയത്തില്‍ രാഷ്ടീയമുതലെടുപ്പ് നടത്തുന്നു-കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ; നാളെ കൂരാച്ചുണ്ടില്‍ ജനകീയ കണ്‍വെന്‍ഷന്‍

കൂരാച്ചുണ്ട്: ബഫര്‍ സോണ്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സച്ചിന്‍ദേവ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍. കൂരാച്ചുണ്ടില്‍ നാളെ വൈകുന്നേരമാണ് കണ്‍വെന്‍ഷന്‍ നടക്കുക. വന്യജീവിസങ്കേതങ്ങളുടെ കരുതല്‍മേഖലയുമായി ബന്ധപ്പെട്ട് സമര പ്രഖ്യാപനവും കണ്‍വെന്‍ഷനുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് എം.എല്‍.എ.യുടെ നേതൃത്വത്തിലുള്ള കണ്‍വെന്‍ഷന്‍ നടക്കുന്നത്. ജനങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാനും സര്‍ക്കാര്‍ നിലപാടും നടപടികളും വിശദീകരിക്കാനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുന്‍ ഇടുക്കി

error: Content is protected !!