Tag: CPIM

Total 51 Posts

മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി ചര്‍ച്ച

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി ചര്‍ച്ച ആരംഭിച്ചു. ആദ്യഘട്ടമായി സിപിഐയുമായി സിപിഎം നടത്തുന്ന ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചു. സിപിഎംന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍,കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിപിഐക്ക് വേണ്ടി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. നിലവില്‍ 20 മന്ത്രി സ്ഥങ്ങളാണ് ഉള്ളത് അതില്‍ പുതിയതായി എത്തിയ എല്‍ജെഡിക്കും കേരള കോണ്‍ഗ്രസ്സിനും

പുതിയ മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഇറക്കി പരീക്ഷിക്കാന്‍ സിപിഐഎം; സ്ത്രീകള്‍ക്കും മുന്‍ഗണനയെന്ന് സൂചന

തിരുവനന്തപുരം: പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇടംനല്‍കിയുള്ള പുതിയ മന്ത്രിസഭാ രൂപീകരണത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ച് എല്‍ഡിഎഫ് നേതൃത്വം. പുതിയ മന്ത്രിസഭയില്‍ പത്ത് പുതുമുഖങ്ങളെ ഇറക്കി പരീക്ഷിക്കാന്‍ ആണ് സിപിഎം തീരുമാനം. കെ കെ ശൈലജ ഒഴികെ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ സിപിഐഎമ്മില്‍ പുനരാലോചനയുണ്ട്. പ്രാഥമിക ചര്‍ച്ചകള്‍ക്കായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നു. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുമായി

കേന്ദ്ര സർക്കാരിന്റെ വാക്സിൻ കൊള്ളയ്ക്കെതിരെ 28 ന് വീട്ടുമുറ്റ പ്രതിഷേധവുമായി സിപിഎം

കോഴിക്കോട്‌: സൗജന്യവും സാർവത്രികവുമായി ജനങ്ങൾക്ക് വാക്സിൻ നൽകുകയെന്ന നയത്തിൽനിന്ന്‌ പിന്മാറി കോർപറേറ്റുകൾക്ക് വില നിർണയാധികാരം നൽകുകയും വാക്സിനേഷൻ ചെലവ് സംസ്ഥാനങ്ങളുടെ മേൽ അടിച്ചേല്പിക്കുകയും ചെയ്യുന്ന കേന്ദ്ര നയത്തിനെതിരെ ഏപ്രിൽ 28ന് വീട്ടുമുറ്റങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിചേരണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. സൗജന്യവും സാർവത്രികവുമായ വാക്സിൻ ജനങ്ങളുടെ അവകാശമാണെന്നും അതു

നേമം കിട്ടും, കളമശ്ശേരിയിൽ അട്ടിമറി വിജയം, 80 സീറ്റുറപ്പിച്ച് സിപിഎം; 15 ഇടത്ത് കടുത്ത മത്സരം

തിരുവനന്തപുരം: ഭരണത്തുടർച്ചയ്ക്ക് വോട്ടുതേടിയ ഇടതുമുന്നണിയെ ജനം പിന്തുണയ്ക്കുമെന്ന് ഉറപ്പിച്ച് സി.പി.എമ്മിന്റെ കണക്കെടുപ്പ്. 80 സീറ്റിൽ ഉറപ്പായും ജയിക്കും. 95 സീറ്റുവരെ പൊരുതി നേടാനാകും. വോട്ടെടുപ്പിനുശേഷം ജില്ലാഘടകങ്ങൾ നൽകിയ റിപ്പോർട്ട് വിലയിരുത്തുമ്പോൾ സി.പി.എമ്മിന് ലഭിക്കുന്ന സീറ്റുനില ഇതാണ്. പ്രതീക്ഷിച്ചതിലും കടുത്ത മത്സരം പലമണ്ഡലങ്ങളിലും നടന്നു. അടിയൊഴുക്കുകൾ ജയപരാജയം നിർണയിക്കുന്ന മണ്ഡലങ്ങളും ഏറെയാണ്. ബി.ജെ.പി. മുമ്പൊരിക്കലും ഇല്ലാത്തവിധം പല

‘ ടിപി 51 വെട്ട് ‘എന്ന സിനിമയുടെ സംവിധായകന്‍ കോണ്‍ഗ്രസ് വിട്ട് സിപിഐഎം ല്‍ ചേര്‍ന്നു

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചി ‘ ടിപി 51 ‘ വെട്ട് എന്ന സിനിമ സംവിധാനം ചെയ്ത മൊയ്തു താഴത്ത് ഇടതുപക്ഷത്തേക്ക്. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സിപിഐഎം പ്രവര്‍ത്തകരാണ് എന്ന ബോധ്യം തനിക്ക് ഇപ്പോഴില്ല. കലാകാരന്‍ എന്ന നിലയില്‍ തന്നെ ഉപയോഗപ്പെടുത്തി പ്രതിഫലം നല്‍കാതെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്ന് സംവിധായകന്‍ പറഞ്ഞു. എട്ടുകൊല്ലമായുള്ള കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്നും

റേഷനും ഭക്ഷ്യകിറ്റും തടയുന്ന യുഡിഎഫ് നടപടിക്കെതിരെ ജനരോഷം ഉയരണമെന്ന് സിപിഐഎം

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി അന്നം മുടക്കികളെന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. റേഷനും ഭക്ഷ്യക്കിറ്റും തടയുന്ന യുഡിഎഫ് നടപടിക്കെതിരെ ജനരോഷം ഉയരണമെന്നാണ് പരാമര്‍ശം. തെരഞ്ഞെടുപ്പ് തിരിച്ചടി മുന്നില്‍കണ്ടുള്ള പ്രതിപക്ഷത്തിന്റെ പരിഭ്രാന്തി പ്രകടമായിരിക്കുകയാണ്. പ്രതിസന്ധികള്‍ക്കു നടുവില്‍ നിന്നും നാടിനെ പിടിച്ചുയര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ അട്ടിമറിക്കുന്നു. പ്രതിപക്ഷത്തിന്റേത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിതെന്നും സിപിഐഎം

കോണ്‍ഗ്രസ് സ്ത്രീകളെ അവഗണിക്കുന്നു , കെ.സി റോസക്കുട്ടി സിപിഐഎമ്മില്‍ ചേര്‍ന്നു

കോഴിക്കോട് : കെ സി റോസക്കുട്ടി സിപിഐഎമ്മില്‍ ചേര്‍ന്നു. ഇടത് പക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തുമെന്നും കെ.സി റോസക്കുട്ടി പറഞ്ഞു. സിപിഐഎം നേതാവ് പി കെ ശ്രീമതിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം.അല്‍പസമയം മുന്‍പാണ് കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനം മാത്രമല്ല എല്ലാ പാര്‍ട്ടി

83 പേരുടെ പട്ടിക പ്രഖ്യാപിച്ച് സിപിഎം; 33 സിറ്റിംഗ് എംഎൽഎ മാർ മത്സരിക്കില്ല

തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥിപ്പട്ടിക തിരുവനന്തപുരത്ത് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ പ്രഖ്യാപിച്ചു. 85 പേരിൽ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവികുളം എന്നീ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പിന്നീട് തീരുമാനിക്കും. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി പി സാനു മത്സരിക്കും. വിദ്യാർത്ഥി, യുവജനപ്രസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഈ സംഘടനകളിൽ നിന്ന്

സിപിഎം സ്ഥാനാര്‍ഥികളെ ഇന്നറിയാം; പ്രഖ്യാപനം പതിനൊന്ന് മണിക്ക്

തിരുവനന്തപുരം: സി.പി.എം സ്ഥാനാര്‍ഥി പട്ടിക ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പത്രസമ്മേളനം നടത്തിയാവും സ്ഥാനാർത്ഥി തീള പ്രഖ്യാപിക്കുക. 85 സീറ്റുകളിലാണ് ഇത്തവണ സിപിഎം മല്‍സരിക്കുന്നത്. രണ്ടോ മൂന്നോ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചേക്കും. ദേവികുളത്തെയും മലപ്പുറത്തെ ചില സീറ്റുകളിലെയും സ്ഥാനാര്‍ഥികളുടെ കാര്യത്തിലാണ് തീരുമാനമാകാത്തത്. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ്സിന്

സ്വപ്‌നയുടെ മൊഴി; കയ്യില്‍ ഒരു തെളിവുമില്ലെന്ന് സമ്മതിച്ച് കസ്റ്റംസ്

കൊച്ചി: ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയിന്മേല്‍ തങ്ങളുടെ കൈവശം തെളിവൊന്നുമില്ലെന്ന് സമ്മതിച്ച് കസ്റ്റംസ്. തെളിവ് ആവശ്യമുണ്ടെങ്കില്‍ അതിന് തങ്ങളെക്കൊണ്ട് സാധിക്കില്ലെന്നും സ്വപ്‌നയ്‌ക്ക്‌ മാത്രമേ അതേക്കുറിച്ച് പറയാനാകൂ എന്നുമാണ് കസ്റ്റംസ് വാദിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്നെയാണ് കസ്റ്റംസിന്റെ ഈ വിചിത്രവാദം. സത്യവാങ്മൂലത്തിലെ എട്ടാമത്തെ പേജില്‍ പത്താമത്തെ

error: Content is protected !!