Tag: crime

Total 97 Posts

ബേപ്പൂരിൽ അതിഥിതൊഴിലാളികളെ വെട്ടിപ്പരിക്കേൽപ്പിച്ച് പണം കവർന്ന സംഭവം; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് : ബേപ്പൂരില്‍ അതിഥിതൊഴിലാളികളുടെ കൈവിരല്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ പണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തായിരുന്നു സംഭവം. ബേപ്പൂര്‍ പൂന്നാര്‍ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുല്‍ എന്ന ഷാഹുല്‍ ഹമീദ് (33), കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ഖാദര്‍ (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഷാഹുല്‍ ഹമീദ് സമാനമായ നിരവധി

മോഷണ ശ്രമം എതിർത്തതിന് കാമുകിക്ക് നേരെ വധശ്രമം; ബേപ്പൂർ സ്വദേശി അറസ്റ്റിൽ

കോഴിക്കോട് : വീട്ടില്‍ നിന്ന് പണം കവര്‍ച്ച നടത്താനുള്ള ശ്രമം എതിര്‍ത്തതിന് കാമുകിയെ കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് നഗരത്തിൽ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ കിഴക്കുമ്പാടം എട്ടിയാടത്ത് എ. ഷജിത്ത് എന്ന 41-കാരനെയാണ് ബേപ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വി. സിജിത്തും സംഘവും പിടികൂടിയത്. പത്ത് വര്‍ഷത്തോളമായി

മാഹി സെന്റ് തെരേസ ദേവാലയത്തില്‍ നിന്നും മോഷണം പോയ വസ്തുക്കള്‍ ഷൊര്‍ണ്ണൂരിലെ ക്ഷേത്രക്കുളത്തില്‍; കുളപ്പുള്ളി സ്വദേശി പോലീസ് കസ്റ്റഡിയില്‍

മാഹി: മാഹി സെന്റ് തെരേസ ദേവാലയത്തില്‍ നിന്നും മോഷണം പോയ വസ്തുക്കള്‍ ഷൊര്‍ണ്ണൂരിലെ ക്ഷേത്രക്കുളത്തില്‍ നിന്നും കണ്ടെടുത്തു. ദേവാലയങ്ങളില്‍ അപ്പവും വീഞ്ഞും ഭക്തര്‍ക്കു നല്‍കാന്‍ ഉപയോഗിക്കുന്ന പിലാസയാണ് കുളത്തില്‍നിന്ന് ഷൊര്‍ണൂര്‍ത്തെരുവിലെ ശിവക്ഷേത്രക്കുളത്തില്‍ നിന്ന് മാഹി പോലീസ് കണ്ടെടുത്തത്. സംഭവത്തില്‍ കുളപ്പുള്ളി സ്വദേശി തട്ടാന്‍ ചിറക്കുന്നുപറമ്പില്‍ ഫിറോസിനെ മാഹി പോലീസ് കസ്റ്റഡിയിലെടുത്തു. ദേവാലയത്തില്‍ നിന്ന് മോഷണം നടത്തിയത്

ഇറച്ചി വില്പ്പന കടയിലെ തര്‍ക്കം; കല്ലാച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു

നാദാപുരം: കല്ലാച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. പൈപ്പ് ലൈന്‍ റോഡിലെ സി.പി.ആര്‍ ചിക്കന്‍ വില്‍പ്പന കടയിലെ തൊഴിലാളി ബീഹാര്‍ സ്വദേശി ഷംസീറി (34)നാണ് കുത്തേറ്റത്. ആക്രമണത്തില്‍ ഷംസീറിന് തലയ്ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ഷംസീര്‍ കട കഴുകി വൃത്തിയാക്കി പൂട്ടുന്നതിനിടയില്‍ രണ്ട് പേരെത്തി ഇറച്ചി ആവശ്യപ്പെടുകയായിരുന്നു. വില്പന കഴിഞ്ഞതായി ഷംസീര്‍ പറഞ്ഞതില്‍ പ്രകോപിതരായി

മകളുടെ വിവാഹം ക്ഷണിക്കാനായി പോയി, പിന്നീട് അറിയുന്നത് മരണവാർത്ത; വയനാട്ടിൽ വസ്ത്ര വ്യാപാരി കാറിനുള്ളിൽ കത്തികരിഞ്ഞ നിലയില്‍

വയനാട്: കൽപ്പറ്റ കണിയാരത്ത് ടെക്‌സ്റ്റെെൽ ഉടമ കാറിനുള്ളിൽ കത്തികരിഞ്ഞ നിലയില്‍. കേളകം മഹാറാണി ടെക്‌സ്റ്റൈൽ ഉടമ നാട്ടുനിലത്തിൽ മാത്യു (മത്തച്ചൻ) ആണ് മരിച്ചത്. കണിയാരം ഫാദർ ജികെഎംഎച്ച്എസിന് സമീപമുള്ള റബര്‍ തോട്ടത്തിൻ്റെ പരിസരത്താണ് പൂർണമായി കത്തിയ നിലയിൽ കാർ കണ്ടെത്തിയത്. കാറിനകത്ത് ഡ്രൈവിംഗ് സീറ്റിലാണ് കത്തിക്കരിഞ്ഞ നിലയിലായിരുന്നു മാത്യുവിന്റെ മ‍ൃതദേഹം. കെഎല്‍ 58 എം 9451

വെള്ളം ചോദിച്ച് വീട്ടിലെത്തിയ ശേഷം അടിച്ച് വീഴ്ത്തി സ്വർണ്ണം കവർന്നു, ​ഗ്യാസ് തുറന്നിട്ട് തീ കൊടുത്തു; ഇടുക്കിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ അയൽവാസി പിടിയിൽ

കട്ടപ്പന: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ വെട്ടി അവശയാക്കിയശേഷം പൂട്ടിയിട്ട് ജീവനോടെ കത്തിച്ചെന്ന സംഭവത്തിൽ അയല്‍വാസി പിടിയില്‍. പള്ളിക്കവല കുമ്പിടിയാമാക്കല്‍ ചിന്നമ്മ (64) യെയാണ് ബുധനാഴ്ച വീടിനുള്ളില്‍ പാചകവാതകത്തിന് തീപിടിച്ച് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അപകടമരണം അല്ലെങ്കില്‍ ആത്മഹത്യ എന്നാണ് പോലീസ് ആദ്യം കരുതിയത്. മുറിക്കുള്ളില്‍ രക്തക്കറ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണം നടത്തിയത്. സംഭവം നടന്ന് മൂന്നുദിവസത്തിനുശേഷമാണ്

പ്രണയിച്ചതിന്റെ പേരിൽ കൊല നടത്തി ജയിലിലായ കാമുകിമാരും കാമുകന്മാരും ഈ ജയിൽക്കഥകൾ കൂടി അറിയണം; റിനീഷ് തിരുവള്ളൂർ എഴുതുന്നു

റിനീഷ് തിരുവള്ളൂർ നീ ആ പൂവ് എന്ത് ചെയ്തു? ഏത് പൂവ്? ഞാൻ തന്ന രക്തനക്ഷത്രം പോലെ കടും ചുവപ്പ് നിറമാർന്ന ആ പൂവ്. ഓ അതോ. ആ അതുതന്നെ. തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്? ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയാൻ. അങ്ങനെ ചെയ്തെങ്കിലെന്ത്? ഓ ഒന്നുമില്ല.അതെന്റെ ഹൃദയമായിരുന്നു. (പ്രേമലേഖനം – വൈക്കം മുഹമ്മദ്‌ ബഷീർ) പ്രണയിച്ചതിന്റെ പേരിൽ കൊലനടത്തി

ബൈക്ക് മോഷണം പോയെന്ന് പരാതി നല്‍കി മടങ്ങവെ മോഷ്ടാവും ബൈക്കും ഉടമയുടെ മുന്നില്‍പ്പെട്ടു, പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും ജയിലിലേക്ക് കൊണ്ടുപോകുംവഴി രക്ഷപ്പെട്ട് കള്ളന്‍, ഒടുവില്‍ ബാര്‍ബര്‍ഷോപ്പില്‍വെച്ച് പിടിവീണു; പയ്യാനക്കല്‍ സ്വദേശിയായ മോഷ്ടാവ് പിടിയിലായതിങ്ങനെ

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബൈക്ക് മോഷണം പോകുന്നത് നിത്യ സംഭവമായി മാറിയിട്ടുണ്ട്. ചില ബൈക്കുകള്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സാഹചര്യങ്ങളുമുണ്ട്. എന്നാല്‍ നഷ്ടപ്പെട്ട ബൈക്കുമായി മോഷ്ടാവ് ഉടമയുടെ കണ്‍മുന്നില്‍ തന്നെ ചെന്നുപെട്ടാലോ. ഇത്തരമൊരു അവസ്ഥയാണ് കഴിഞ്ഞദിവസം കോഴിക്കോട് നടന്നത്. കടലുണ്ടി പഞ്ചായത്തംഗമായ പ്രവീണിന്റെ ബൈക്കായിരുന്നു മോഷണം പോയത്. കോട്ടൂളിയില്‍വെച്ച് ബൈക്ക് നഷ്ടപ്പെട്ടത്

‘സാർ ഞാൻ മോഷണത്തിൽ നിന്ന് വിരമിക്കുകയാണ്’, മോഷണം നിര്‍ത്തുകയാണെന്ന് ഡി.വൈ.എസ്.പിയോട് അറിയിക്കാനെത്തി,ഇരുന്നൂറിലധികം കേസുകളില്‍ പ്രതിയായിട്ടുള്ള യുവാവ് ചെങ്ങന്നൂരില്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: താന്‍ മോഷണം നിര്‍ത്തുകയാണെന്ന് ഡി.വൈ.എസ്.പിയെ കണ്ട് പറയാനെത്തിയ യുവാവ് ചെങ്ങന്നൂരില്‍ അറസ്റ്റില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടില്‍ തോമസ് കുര്യാക്കോസ് (ബിനു തോമസ് 31) ആണ് അറസ്റ്റിലായത്. ബൈക്ക് മോഷണം അടക്കം ഇരുന്നൂറിലധികം കേസുകളില്‍ പ്രതിയാണ് ഇയാള്‍. രണ്ടു ബൈക്ക് മോഷണക്കേസുകളിലാണ് അറസ്റ്റ്. കഴിഞ്ഞ 27 ന് രാത്രി

തിരുവനന്തപുരം സ്വദേശി ഷാരോണിന്റെ മരണം കൊലപാതകം; കഷായത്തിൽ വിഷം കലർത്തി, പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്

തിരുവനന്തപുരം: പാറശാലയിൽ കഷായവും ജൂസും കുടിച്ചതിനെത്തുടർന്ന് ബിഎസ്‍സി വിദ്യാർഥി ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വഴിത്തിരിവ്. ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. ഷാരോണിന്റെ മരണത്തിൽ പങ്കുണ്ടെന്ന് വനിതാ സൃഹൃത്ത് ഗ്രീഷ്മ അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തി. ഷാരോണിനു നൽകിയ കഷായത്തിൽ വിഷപദാർഥം കലർത്തിയെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഷാരോണിനെ

error: Content is protected !!