Tag: Funeral

Total 4 Posts

ജോഷിമഠില്‍ വാഹനാപകടത്തില്‍ മരിച്ച ഫാ. മെല്‍ബിന്റെ സംസ്‌കാരം ഇന്ന്; കണ്ണീരും പ്രാര്‍ത്ഥനയുമായി ചക്കിട്ടപ്പാറയും

പേരാമ്പ്ര: ജോഷിമഠില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച ചക്കിട്ടപാറ സ്വദേശി ഫാ. മെല്‍ബിന്‍ പി. അബ്രാഹത്തിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്നു രാവിലെ ഒമ്പതിനു ബിജ്‌നോര്‍ രൂപതാ ആസ്ഥാനത്തെ സെന്റ് ജോസഫ് കത്തീഡലില്‍ ബിഷപ് മാര്‍ വിന്‍സെന്റ് നെല്ലായ പറമ്പിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആരംഭിക്കും. സംസ്‌കാരച്ചടങ്ങുകളില്‍ സംബന്ധിക്കാന്‍ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളുമായി 12 പേര്‍ ഇവിടെ എത്തിയിട്ടുണ്ട്.

കാറ്റിൽ പറന്നകന്ന കുടയോടൊപ്പം പോയത് ഒരു വീടിന്റെ സ്വപനങ്ങൾ, സ്കൂളിന്റെ ജീവൻ; കൊയിലാണ്ടിയിൽ ട്രെയിനപകടത്തിൽ പെട്ട് മരണമടഞ്ഞ ആനന്ദിന് നീറിപ്പുകയുന്ന മനസോടെ വിട നൽകി നാട്

കൊ​യി​ലാ​ണ്ടി: ഒരേ ഒരു നിമിഷം കൊണ്ട് സന്തോഷമെല്ലാം മാറിമറിയുകയായിരുന്നു. ജീവിതമേ താറുമാറാവുകയായിരുന്നു. ഇനിയും തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയുടെയും സുഹൃത്തിന്റേയും വിയോഗം ഉൾക്കൊള്ളാനാവാതെ സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രു​മൊ​ക്കെ ആ ​വാ​ര്‍​ത്ത കേ​ട്ട​ത്. പന്തലായനിയിലും ഒഞ്ചിയത്തും നടന്ന പൊതു ദർശനത്തിനു ശേഷം വേളത്ത് മൃതദേഹം സംസ്കരിച്ചു. മാതാപിതാക്കളെ എങ്ങനെ ആശ്വസിക്കണമെന്നറിയാതെ കണ്ടു നിൽക്കാനാവാത്ത നാട്ടുകാരും വീട്ടുകാരും വിതുമ്പി. ഇന്നലെ വൈകുന്നേരം

അന്ത്യയാത്രയിലേക്ക് മകനും സ്വപ്‌ന യാത്രയിലേക്ക് ഉമ്മയും പരസ്പരം കാണാതെ ഒരു യാത്ര പറയല്‍; നൊമ്പരക്കാഴ്ചയായി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച ഉള്ള്യേരി സ്വദേശി നജീബിന്റെ കബറടക്കവും ഉമ്മയുടെ ഹജ്ജ് യാത്രയും

ഉള്ള്യേരി: തന്റെ ആഗ്രഹം പോലെ ഉമ്മ ഹജ്ജിന് പോകുന്നത് കാണാനുള്ള ഭാഗ്യം നജീബിനുണ്ടായില്ല. വാഹനാപകടത്തില്‍ മരിച്ച മകന്റെ മൃതദേഹം അവസാനമായി ഒരു നോക്കു കാണാനായില്ലയെന്ന വിഷമം നെഞ്ചില്‍പേറി കരള്‍പിളരും വേദനയോടെ ഫാത്തിമ ഹജ്ജിന് യാത്ര തിരിച്ചു. മുണ്ടോത്ത് ജുമാമസ്ജിദ് പരിസരത്ത് മഹല്ല് ഖതീബിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനയോടെയും കണ്ണീരോടെയുമാണ് ഫാത്തിമ ഉള്‍പ്പെടെയുള്ളവരെ നാട്ടുകാര്‍ യാത്രയാക്കിയത്. റിയാദില്‍ വാഹനാപകടത്തില്‍

മകൻ തിരികെ വരുന്നതും കാത്തിരുന്ന മാതാപിതാക്കൾ അറിഞ്ഞത് മരണവാർത്ത, സങ്കടക്കടലായി ആ വീട്; അരിക്കുളത്ത് ബൈക്ക് അപകടത്തിൽ മരിച്ച സായൂജിന് കണ്ണീരോടെ വിട നൽകി ജന്മനാട്

അരിക്കുളം: കണ്ണീർ മഴയായിരുന്നു ആ വീട്ടിൽ. അവനെ അവസാനമായി ഒരുനോക്ക് കാണാനായി നൂറുകണക്കിന് പേർ അങ്ങോട്ടേക്ക് ഒഴുകിയെത്തി. അവിടെ വന്നവർക്കാർക്കും ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല, അവരുടെ സായൂജ് ഇനിയില്ല എന്ന യാഥാർത്ഥ്യത്തെ. ഇന്നലെ വരെ എല്ലാവരോടും സൗഹൃദത്തോടെ നടന്നു കൊണ്ടിരുന്ന സായൂജിന്റെ വിറങ്ങലിച്ച ശരീരം ഇന്ന് കാണേണ്ടി വരുമെന്നത് അവരുടെ ദുഃസ്വപ്നങ്ങങ്ങളിൽ പോലും ഇല്ലായിരുന്നു. ഇന്നലെ

error: Content is protected !!