Tag: Google Pay

Total 2 Posts

വീണ്ടും അക്കൗണ്ട് ഫ്രീസിങ്: ഭക്ഷണം കഴിച്ച ശേഷം ജയ്പൂര്‍ സ്വദേശി ഗൂഗിള്‍ പേ വഴി പണം അയച്ചു, പിന്നാലെ അക്കൗണ്ട് മരവിപ്പിച്ചു; ദുരിതത്തിലായി താമരശ്ശേരി ചുങ്കത്തെ തട്ടുകട ഉടമ

താമരശ്ശേരി: ഭക്ഷണം കഴിച്ച ശേഷം ഗൂഗിള്‍ പേ വഴി പണം അയച്ചതിന് പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. താമരശ്ശേരി ചുങ്കത്തെ ദുബായ് തട്ടുകട ഉടമയുടെ അക്കൗണ്ടാണ് ബാങ്ക് മരവിപ്പിച്ചത്. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി 263 രൂപ യു.പി.ഐ മുഖേനെ ട്രാന്‍സ്ഫര്‍ ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിച്ചത്. ചുങ്കം കമ്മട്ടിയേരിക്കുന്നുമ്മല്‍ സാജിറിനാണ് ദുരനുഭവം ഉണ്ടായത്.

ഗൂഗിൾ പേ, ഫോൺപേ ഉൾപ്പെടെയുള്ള യു.പി.ഐ പണമിടപാട് സേവനങ്ങൾക്ക് ചാർജ് ഈടാക്കുമോ? വ്യക്തത വരുത്തി കേന്ദ്രധനമന്ത്രാലയം; ഉപഭോക്താക്കൾക്ക് ആശ്വാസം

ഡൽഹി: ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ സേവനങ്ങൾക്ക് ചാർജ് ഈടാക്കാൻ സാധ്യത എന്ന് ഡിജിറ്റൽ ഇടപാടുകാർക്ക് ഷോക്ക് നൽകിയ വാർത്തകൾ തളളി കേന്ദ്രസർക്കാർ. യു.പി.ഐ സേവനങ്ങൾ സൗജന്യം തന്നെ എന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ചാർജ് ഈടാക്കാനുള്ള ആലോചന പരിഗണയിലില്ല എന്നും ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രം വ്യക്തമാക്കി. യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ്

error: Content is protected !!