Tag: Kalolsavam

Total 12 Posts

ഭിന്നശേഷി ഒരു പോരായ്മയല്ല, അത് സാധ്യതയായി കണ്ട് പ്രവര്‍ത്തിക്കുക; നൊച്ചാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവത്തില്‍ ആടിയും പാടിയും കളിച്ചും ചിരിച്ചും കുട്ടികള്‍

പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികള്‍ക്കായി കലോത്സവം സംഘടിപ്പിച്ചു. ഭിന്നശേഷി ഒരു പോരായ്മയല്ലെന്നും, അത് സാധ്യതയായി കണ്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നുമുള്ള പ്രചോദനം നല്‍കണമെന്ന സന്ദേശം നല്‍കിയ കലോത്സവത്തില്‍ ആടിയും പാടിയും കളിച്ചും ചിരിച്ചും കുട്ടികള്‍ തങ്ങളുടെ കഴിവ് തെളിയിച്ചു. കല്‍പ്പത്തൂരിലെ ഇ.എം.എസ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന പരിപാടി നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍.

2018 ൽ ‘കിത്താബിന്’ കയ്യടിച്ചവർ 2023 ൽ ‘ബൗണ്ടറി’ കലക്കാൻ ഇറങ്ങിയപ്പോൾ..; കലോത്സവത്തിൽ മേമുണ്ട സ്കൂളിന്റെ നാടകം കലക്കാനെത്തിയവരെ കുറിച്ച് അജീഷ് കൈതക്കൽ എഴുതുന്നു (വീഡിയോ)

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മേമുണ്ട സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ‘ബൗണ്ടറി’ എന്ന നാടകം ഏറെ ചര്‍ച്ചയായിരുന്നു. നാടകം ദേശ വിരുദ്ധമാണെന്നാരോപിച്ച് ചില സംഘടനകള്‍ രംഗത്തെത്തുകയും നാടകത്തിനെതിരെ പ്രതിഷേധിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ കനത്ത സുരക്ഷയിലാണ് നാടകം അരങ്ങേറിയത്. കഴിഞ്ഞ തവണത്തെ സ്‌കൂള്‍ കലോത്സവത്തില്‍ ഇവര്‍ അവതരിപ്പിച്ച ‘കിത്താബ്’ എന്ന നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തിരുവങ്ങൂര്‍ ഹൈസ്‌കൂളിലെ അധ്യാപികയുടെ നൃത്തവും മേപ്പയ്യൂരിലെ അധ്യാപകന്റെ മാജിക് ഷോയും; കലോത്സവ വേദിയില്‍ ആസ്വാദകരുടെ കയ്യടി നേടി അധ്യാപകരും

കോഴിക്കോട്: അറുപത്തി ഒന്നാം സംസ്ഥാന കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വേദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അധ്യാപകര്‍. കലോത്സവത്തിന്റെ സാംസ്‌കാരിക വേദിയിലാണ് കോഴിക്കോട് ജില്ലയിലെ ക്രിയേറ്റീവ് അധ്യാപക കൂട്ടായ്മയായ ആക്ടിന്റെ നേതൃത്വത്തില്‍ വിവിധ ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചത്. സാംസ്‌കാരിക വേദിയില്‍ ആദ്യദിനത്തില്‍ ജില്ലയിലെ സംഗീത അധ്യാപകര്‍ സ്വാഗതഗാനം ആലപിച്ചപ്പോള്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, പൊതുമരാമത്തു മന്ത്രി

സ്‌കൂള്‍ കലോത്സവത്തിന്റെ മറവില്‍ വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഒരാള്‍ പിടിയില്‍; പിടിച്ചെടുത്തത് രണ്ടുലക്ഷം രൂപ വിലവരുന്ന കഞ്ചാവ്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മറവില്‍ വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കോട്ടയം സ്വദേശി പൂവരണി കൂനനിക്കല്‍ വീട്ടില്‍ കെ.ടി ജോസഫ് (67) നെയാണ് പിടികൂടിയത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തുവെച്ചാണ് മൂന്നുകിലോ കഞ്ചാവുമായി ഇയാള്‍ പിടിയിലായത്. വിപണിയില്‍ രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. കസബ എസ്.ഐ ആന്റണിയാണ് പ്രതിയെ

കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് മുന്നില്‍; കലോത്സവം ഇന്ന് കൊടിയിറങ്ങുമ്പോള്‍ കലാകിരീടം ആര്‍ക്കെന്നറിയാന്‍ ഇനി പതിനൊന്ന് മത്സരങ്ങള്‍ കൂടി

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങാനിരിക്കെ അവസാന ദിനം പോരാട്ടം കനക്കും. ആദ്യദിനം മുതല്‍ കിരീട പോരാട്ടത്തില്‍ മുന്നിലുള്ള കണ്ണൂര്‍ ജില്ലയുടെ കുതുപ്പിന് നാലാംദിനത്തില്‍ കോഴിക്കോട് തടയിട്ടതോടെ ആറ് പോയിന്റുകള്‍ക്ക് ആതിഥേയര്‍ മുന്നിട്ടുനില്‍ക്കുകയാണ്. 891 പോയിന്റുമായി കോഴിക്കോട് മുന്നിലെത്തിയപ്പോള്‍ കണ്ണൂരിന് 883 പോയിന്റാണ്. നാടകം, തിരുവാതിര, സംഘനതൃത്തം ഉള്‍പ്പെടെയുളള മത്സരഫലങ്ങളാണ് തൊട്ടുപിന്നിലുണ്ടായിരുന്ന കോഴിക്കോടിന്റ കുതിപ്പിന്

വിജയം വേട്ടപ്പാട്ടിലൂടെ; ജൈനകുറുമ്പരുടെ പാട്ട് പാടി നാടന്‍ പാട്ടില്‍ എ ഗ്രേഡ് നേടി പേരാമ്പ്ര എച്ച്എസ്എസിലെ മിടുക്കികള്‍

പേരാമ്പ്ര: വയനാട്ടിലെ ആദിവാസി വിഭാഗത്തിന്റെ പാട്ട് പാടി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരിക്കുകയാണ് പേരാമ്പ്ര എച്ച് എസ് എസിലെ മിടുക്കികള്‍. ആദിപ്രിയ ഷൈലേഷ്, എം.എസ്. അഹല്യ, അഭിരാമി ഗിരീഷ്, പി. ആര്യനന്ദ, ജെ.എസ് നിനയ, എസ് തേജാലക്ഷ്മി, പി.കെ. അമൃത എന്നിവരടങ്ങിയ സംഘമാണ് നാടന്‍പാട്ട് വേദിയില്‍ അവതരിപ്പിച്ചത്. കര്‍ണാടക- വയനാട് അതിര്‍ത്തിയിലുള്ള ജൈനകുറുമ്പ

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഉജ്ജ്വല തുടക്കം; കോഴിക്കോടിന് ഇനി കലാമാമാങ്കത്തിന്റെ അഞ്ച് നാളുകള്‍, കാണാം ആദ്യ ദിനത്തിലെ വിശേഷങ്ങള്‍

കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവം വെസ്റ്റ് ഹില്‍ വിക്രം മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍

സേ നോ ടു പ്ലാസ്റ്റിക്ക്; തുണിസഞ്ചികളും പേപ്പര്‍ ബാഗുകളുമായി കോഴിക്കോട് കലോത്സവ നഗരിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിക്ക് പിന്തുണയുമായി ഹരിത കര്‍മ്മസേന

കോഴിക്കോട്: ജനുവരി ഏഴ് വരെ കോഴിക്കോട് നടക്കുന്ന അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവം ഹരിത ചട്ടം പാലിച്ചു നടത്തുന്നതിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിക്ക് പിന്തുണയുമായി ഹരിത കര്‍മ്മസേന. രാമനാട്ടുകര നഗരസഭയിലേയും കുന്നമംഗലം ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെയും ഹരിത കര്‍മ്മസേന അംഗങ്ങളാണ് പ്ലാസ്റ്റിക്ക് സഞ്ചികള്‍ക്ക് പകരം തുണിസഞ്ചികളും പേപ്പര്‍ ബാഗുകളും നിര്‍മ്മിച്ച് മാതൃകയായത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി

12 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യ… മധുരം കൂട്ടാന്‍ ഹല്‍വയും; വിഭവസമൃദ്ധം കോഴിക്കോട് കലോത്സവത്തിലെ ചക്കരപ്പന്തലിലെ ഒന്നാം ദിനം

കോഴിക്കോട്: പാലൈസ്, തണ്ണീര്‍പന്തല്‍, സമോവര്‍, മധുരത്തെരുവ്, കല്ലുമ്മക്കായ്, സുലൈമാനി, കുലുക്കി സര്‍ബത്ത്, സാള്‍ട്ട് ആന്റ് പെപ്പര്‍, ഉന്നക്കായ…അവസാനമായി ഗ്രെയ്റ്റ് കിച്ചനും. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഒരുക്കിയ ‘ചക്കരപ്പന്തല്‍’ ഭക്ഷണശാലയില്‍ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളാണിത്. പേരു പോലെ തന്നെ വ്യത്യസ്തമാണ് ഭക്ഷണശാലയിലെ കാഴ്ചകളും. ഗെയ്റ്റ് കടന്നു ചെല്ലുന്നത് ഒരേസമയം 2000 പേര്‍ക്ക് ഭക്ഷണം

‘പെണ്ണുങ്ങളുടെ കലാപരിപാടി കാണാന്‍ ആണുങ്ങള്‍ വേണ്ട’; ചങ്ങരോത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കുടുംബശ്രീ കലോത്സവം മാറ്റി

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കലോത്സവ പരിപാടികള്‍ മാറ്റി. പരിപാടികളുടെ കാണികളായി പുരുഷന്മാര്‍ ഉണ്ടാകുന്നതിനെതിരെ ചിലര്‍ രംഗത്തെത്തിയതോടെയാണ് കലോത്സവം മാറ്റാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ പരിപാടി നടത്താന്‍ സാധിക്കില്ലെന്ന് പഞ്ചായത്തും വാര്‍ഡ് മെമ്പറും നിലപാടെടുത്തതോടെയാണ് കലോത്സവം മാറ്റിയത്. തുടര്‍ന്ന് എതിര്‍പ്പ് ഉന്നയിച്ചവര്‍ പെണ്‍പെരുമ എന്ന പേരില്‍ പരിപാടി നടത്തുകയും ചെയ്തു. മദ്രസ കെട്ടിടത്തിലാണ് പകരം പരിപാടി നടന്നത്.

error: Content is protected !!