Tag: Karippur Airport

Total 7 Posts

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട; മൂന്ന് ക്യാപ്‌സ്യൂളുകളാക്കി 35 ലക്ഷം രൂപയുടെ സ്വര്‍ണം ശരീരത്തില്‍; കണ്ടെത്തിയത് എക്‌സ്‌റേ വഴി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 35 ലക്ഷം രൂപയുടെ സ്വര്‍ണവുമായി തീരൂര്‍ സ്വദേശി അറസ്റ്റില്‍. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ദുബൈയില്‍ നിന്നെത്തിയ മുസ്തഫ (30) ആണ് വിമാനത്താവളത്തിന് പുറത്ത് വച്ച് പോലീസിന്റെ പിടിയിലായത്. 630 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്തിയ ഇയാളെ

വീണ്ടും സ്വർണ്ണവേട്ട; ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 67 ലക്ഷത്തിന്റെ സ്വർണ്ണവുമായി കരിപ്പൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി രണ്ട് മഞ്ചേരി സ്വദേശികളെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. മഞ്ചേരി ഇരുമ്പുഴി സ്വദേശി വിജീഷ്, പൊട്ടെൻപുലാൻ സുബൈർ എന്നിവരാണ് പിടിയിലായത്. ഇരുവരിൽ നിന്നായി അറുപത്തി ഏഴു ലക്ഷത്തിന്റെ സ്വർണം പിടികൂടി. രണ്ടു വ്യത്യസ്ഥ കേസുകളിലായി മൊത്തം 1.3 കിലോ തൂക്കം വരുന്ന സ്വർണ മിശ്രിതമാണ്

ആരോടും പറയാതെ ഷാർജയിൽ നിന്ന് വിമാനം കയറി, കരിപ്പൂരിറങ്ങിയ ശേഷം അപ്രത്യക്ഷനായി, കാണാതായ പയ്യോളി കീഴൂർ സ്വദേശി പ്രദീഷിനെ മെെസൂരുവിൽ കണ്ടെത്തി; തുണയായത് സിസിടിവി ദൃശ്യങ്ങൾ

പയ്യോളി: ഷാർജയിൽനിന്നും ആരോടും പറയാതെ നാട്ടിലെത്തിയ ശേഷം കാണാതായ പയ്യോളി കീഴൂർ സ്വദേശി പ്രദീഷിനെ കണ്ടെത്തി. മൈസുരുവിൽ വെച്ചാണ് പ്രദീഷിനെ കണ്ടെത്തിയതെന്ന് പയ്യോളി പോലീസ് സ്റ്റേഷനിലെ സി.ഐ കെ സി സുഭാഷ് ബാബു പേരാമ്പ്ര ന്യൂസ് ഡോ‍ട് കോമിനോട് പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പ്ര​ദീഷ് വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷത്തിൽ ഇയാൾ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; പാന്റ്‌സിലും അടിവസ്ത്രത്തിലുമായി തേച്ചുപിടിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നരക്കിലോയിലധികം സ്വർണ്ണവുമായി കണ്ണൂർ സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട . അബുദാബിയിൽ എത്തിയ കണ്ണൂർ സ്വദേശിയിൽ നിന്ന് ഒന്നര കിലോയിൽ അധികം സ്വർണം പിടികൂടി. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീന്‍ (43) ആണ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം. വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ച് സ്വർണ്ണം അതി വിദഗ്ധമായി കടത്താൻ ശ്രമിക്കവേയാണ് ഇസുദ്ദീൻ പിടിയിലാവുന്നത്. മലപ്പുറം ജില്ലാ പോലീസ്

ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചു, പരാതിയില്‍ കേസെടുത്തെന്ന് അറിഞ്ഞ് വിദേശത്തേക്ക് കടക്കാന്‍ ശ്രമം; താമരശ്ശേരി സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട്: ക്രൂരമായി പീഡിപ്പിച്ചുവെന്ന ഭാര്യയുടെ പരാതിയില്‍ താമരശ്ശേരി സ്വദേശി പൊലീസിന്റെ പിടിയില്‍. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ താമസിക്കുന്ന ചുണ്ടക്കുന്ന് മാളിയേക്കല്‍ ഡാനിഷിനെയാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് സി.ഐ.എസ്.എഫും മീനങ്ങാടി പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടില്‍ വച്ച് തന്നെ അതിക്രൂരമായി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നാണ് ഡാനിഷിന്റെ ഭാര്യയും മീനങ്ങാടി സ്വദേശിനിയായ യുവതിയുടെ പരാതി

കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട; കൂരാച്ചുണ്ട് സ്വദേശിയില്‍ നിന്ന് പിടിച്ചെടുത്തത് ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. കൂരാച്ചുണ്ട് സ്വദേശി അബ്ദുല്‍ സലാമില്‍ നിന്ന് പിടിച്ചെടുത്തത് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതം. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് അബ്ദുല്‍ സലാമില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയത്. ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ കെട്ടിവച്ചും

കരിപ്പൂർ സ്വർണ കവർച്ച കേസ്; മുഖ്യ സൂത്രധാരന്‍ കൊടുവള്ളി സ്വദേശി സൂഫിയാന്‍ അറസ്റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസിലെ മുഖ്യ സൂത്രധാരനാണ് അറസ്റ്റിലായ കൊടുവള്ളി സ്വദേശി സൂഫിയാന്‍. കേസിലെ ഇത് വരെ ഉള്ളതില്‍ വച്ച്‌ ഏറ്റവും നിര്‍ണായകമായ നടപടി ആണ് സൂഫിയാന്റെ അറസ്റ്റ്. കൊടുവള്ളിയില്‍ നിന്ന് ആണ് സൂഫിയാനെ കൊണ്ടോട്ടി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ കടത്തിന്റെ കൊടുവള്ളി മേഖലയിലെ മുഖ്യ ആസൂത്രകനും സൂഫിയാന്‍

error: Content is protected !!