Tag: Karippur Gold Smuggling

Total 9 Posts

ശരീരത്തിന്റെ രഹസ്യ ഭാഗത്ത് മൂന്ന് ക്യാപ്‌സ്യൂളുകളിലായി 865 ഗ്രാം സ്വർണ മിശ്രിതം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു; താമരശ്ശേരി സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ താമരശ്ശേരി സ്വദേശിയിൽ നിന്നും 865 ഗ്രാം സ്വർണ മിശ്രിതം പിടികൂടി. സൗദി റിയാദിൽ നിന്നെത്തിയ താമരശ്ശേരി സ്വദേശി അനീഷാണ് സ്വർണ്ണവുമായി പിടിയിലായത്. സ്വർണ മിശ്രിതം അടങ്ങിയ മൂന്ന് ക്യാപ്‌സ്യൂളുകളാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും പിടിച്ചെടുത്തത്. അനീഷിന്റെ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൂന്ന് ക്യാപ്‌സ്യൂളുകൾ.

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; വില്യാപ്പള്ളി സ്വദേശിയില്‍ നിന്നുള്‍പ്പെടെ പിടികൂടിയത് അഞ്ച് കോടി രൂപയുടെ സ്വര്‍ണ്ണം

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. മൂന്ന് കോടി രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരവും ചൊവ്വാഴ്ച രാവിലെയുമായാണ് ഇത്രയും സ്വര്‍ണ്ണം കരിപ്പൂരില്‍ നിന്ന് പിടിച്ചത്. ഇന്നലെ വൈകുന്നേരം ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ വന്ന വടകര വില്യാപ്പള്ളി സ്വദേശിയില്‍ നിന്ന് 45.69 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഡി.ആര്‍.ഐ, കസ്റ്റംസ് ഉദ്യോഗസ്ഥര്‍

വീണ്ടും സ്വർണ്ണവേട്ട; ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 67 ലക്ഷത്തിന്റെ സ്വർണ്ണവുമായി കരിപ്പൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി രണ്ട് മഞ്ചേരി സ്വദേശികളെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. മഞ്ചേരി ഇരുമ്പുഴി സ്വദേശി വിജീഷ്, പൊട്ടെൻപുലാൻ സുബൈർ എന്നിവരാണ് പിടിയിലായത്. ഇരുവരിൽ നിന്നായി അറുപത്തി ഏഴു ലക്ഷത്തിന്റെ സ്വർണം പിടികൂടി. രണ്ടു വ്യത്യസ്ഥ കേസുകളിലായി മൊത്തം 1.3 കിലോ തൂക്കം വരുന്ന സ്വർണ മിശ്രിതമാണ്

സ്വര്‍ണ്ണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു; കൊടുവള്ളി, പൂനൂര്‍ സ്വദേശികൾ പിടിയിൽ

കോഴിക്കോട്: അനധികൃതമായി കടത്തിയ സ്വർണ്ണവുമായി രണ്ട് കോഴിക്കോട് സ്വദേശികൾ പിടിയിൽ പൂനൂര്‍ സ്വദേശി ഹാരിസ് (40), കൊടുവള്ളി വട്ടപ്പൊയില്‍ സ്വദേശി ഉസ്മാൻ എന്നിവരാണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായാണ് ഇരുവരും പിടിയിലായത്. ഹാരിസില്‍നിന്ന് 979 ഗ്രാം സ്വര്‍ണ്ണമിശ്രിതം കണ്ടെടുത്തു. നാല് ലക്ഷത്തിലധികം രൂപ വിലമതിക്കും. ഉസ്മാനില്‍നിന്ന് 808 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് പിടികൂടിയത്. റിയാദില്‍നിന്ന്

കരിപ്പൂരില്‍ മലാശയത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 808 ഗ്രാം സ്വര്‍ണം പിടികൂടി, കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സ്വർണ്ണം പിടികൂടിയത്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു. 808 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കൊടുവള്ളി സ്വദേശി ഉസ്മാനാണ് പിടിയിലായത്. മലാശയത്തില്‍ മിശ്രിത രൂപത്തിലാണ് സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വിശദമായി പരിശോധിച്ചത്. ഇന്ന് പുലർച്ചെ ബഹ്റൈനില്‍ നിന്നാണ് ഇയാൾ കരിപ്പൂര് വിമാനത്താവളത്തിലെത്തിയത്. ആദ്യ ഘട്ടത്തില്‍ ഉസ്മാന്‍ കുറ്റം സമ്മതിച്ചിരുന്നുല്ല.. പിന്നീട്

കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം, സ്വർണ്ണം തട്ടിയെടുക്കാനായി നാലം​ഗ സംഘവും; അഞ്ചുപേർ അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ കവര്‍ച്ചാസംഘം അറസ്റ്റില്‍. സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളും സ്വര്‍ണം തട്ടിയെടുക്കാനെത്തിയ നാലുപേരുമാണ് പിടിയിലായത്. നാടകീയ രംഗങ്ങള്‍ക്കാണ് കരിപ്പൂര്‍ വിമാനത്താവളം സാക്ഷിയായത്. മലപ്പുറം സ്വദേശി മഹേഷാണ് 974 ഗ്രാം സ്വർണം വിദേശത്ത് നിന്ന് കടത്തിയത്. പരപ്പനങ്ങാടി സ്വദേശികളായ മൊയ്‌ദീൻ കോയ, മുഹമ്മദ് അനീസ്, അബ്ദുൽ റഊഫ്‌, സുഹൈൽ എന്നിവരാണ് മഹേഷിൽ നിന്ന് ഈ സ്വർണം

‘മലദ്വാരത്തില്‍ തിരുകിയായാലും വേണ്ടില്ല സ്വര്‍ണ്ണം കടത്തണം’, ഒരുകിലോ സ്വര്‍ണ്ണം കടത്തിയാൽ ആറ് ലക്ഷം രൂപവരെ ലാഭം; യുവാക്കളുൾപ്പെടെയുള്ളവരെ കാരിയർമാരാകാൻ പ്രേരിപ്പിക്കുന്നത് കുറഞ്ഞസമയത്തെ വൻ ലാഭം, പരിശോധനകൾക്കും കടിഞ്ഞാണിടാനാവാതെ സ്വർണ്ണക്കടത്ത്

പേരാമ്പ്ര: സ്വർണ്ണക്കടത്തും അതിനെ തുടർന്നുള്ള തട്ടിക്കൊണ്ടുപോകലുകളും ഇപ്പോൾ സ്ഥിരമായിരിക്കുകയാണ്. വിമാനത്താവളങ്ങളിൽ നിന്ന് കടത്താൻ ശ്രമിക്കുന്ന സ്വർണ്ണം പിടികൂടുന്നുണ്ടെങ്കിലും കാരിയര്‍മാരെ കള്ളക്കടത്ത് സംഘങ്ങൾക്ക് സുലഭമായി ലഭിക്കുന്നുമുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് സ്വർണ്ണമെത്തിച്ചാൽ ഒറ്റയടിക്ക് ലക്ഷക്കണക്കിന് രൂപ കയ്യിൽകിട്ടുന്നതാണ് ഇതിന് യുവാക്കളെ അടക്കം പ്രേരിപ്പിക്കുന്നത്. ഒരുകിലോ ഗ്രാം സ്വര്‍ണ്ണം കടത്തിയാല്‍ ആറ് ലക്ഷം രൂപവരെ ലാഭം ലഭിക്കും. ഏത് വിധേനയും

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് റാഫി പിടിയില്‍

കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവരുൾപ്പെട്ട കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാ കേസിൽ ഒരാൾകൂടി പിടിയിൽ. കോഴിക്കോട്‌ കൊടുവള്ളി വട്ടോളി സ്വദേശി കോട്ടോപറമ്പിൽ മുഹമ്മദ് റാഫി (31)യെയാണ് കൊണ്ടോട്ടി ഡിവൈഎസ്‌‌പി കെ കെ അഷ്‌റഫിന്റെ നേതൃത്വത്തിൽ അറസ്റ്റ്‌ ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ താമരശ്ശേരിയിൽ വച്ചാണ്‌ ഇയാളെ പിടികൂടിയത്. സംഭവദിവസം കൊടുവള്ളിയിൽനിന്ന്‌ വന്ന സംഘത്തോടൊപ്പം മുഹമ്മദ് റാഫി ഉണ്ടായിരുന്നതായി അന്വേഷക

സ്വര്‍ണ്ണക്കടത്ത്: അര്‍ജുന്‍ ആയങ്കിയെ തെളിവെടുപ്പിനായി കസ്റ്റംസ് കണ്ണൂരിലേക്ക് കൊണ്ടുപോയി

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് അന്വേഷണം കണ്ണൂരിലേക്ക്. പ്രതി അര്‍ജുന്‍ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി. വീട്ടിലടക്കം എത്തിച്ച് തെളിവെടുക്കും. പുലര്‍ച്ചെ 3.30നാണ് കസ്റ്റംസ് സംഘം പുറപ്പെട്ടത്. കസ്റ്റംസ് സംശയിക്കുന്ന ചിലയിടങ്ങളിലും പരിശോധന നടത്തും. ഇന്നലെയാണ് അര്‍ജുനെ തെളിവെടുപ്പിന് കൊണ്ടുപോകാന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ മുന്‍നിര്‍ത്തി ഇന്നും നാളെയും തെളിവെടുപ്പ് നടത്താനായിരുന്നു പുനര്‍തീരുമാനം. കഴിഞ്ഞ

error: Content is protected !!