Tag: peruvannamuzhi police

Total 6 Posts

കാത്തിരിപ്പിന് വിരാമം, ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം യാഥാർത്ഥ്യത്തിലേക്ക്; പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി

പേരാമ്പ്ര: പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പെരുവണ്ണാമൂഴി ടൗണില്‍ ജലസേചന വകുപ്പ് ആഭ്യന്തര വകുപ്പിന് വിട്ടുനല്‍കിയ 50 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1.96 കോടി രൂപ ചെലവഴിച്ചാണ് മൂന്നുനിലയുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പോലീസ് കണ്‍സ്ട്രക്ഷന്‍

അസൗകര്യങ്ങൾക്ക് വിട നൽകാനൊരുങ്ങി പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ; 52 സെന്റിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം വരുന്നു

പേരാമ്പ്ര: പോലീസുകാരുടെയും ജനങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരമാകാൻ പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം വരുന്നു. പെരുവണ്ണാമൂഴി ടൗണിൽ ജലസേചന വകുപ്പ് ആഭ്യന്തര വകുപ്പിന് വിട്ടുനൽകിയ 52 സെന്റിലാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം സപ്തംബർ 19 ന് വൈകിട്ട്‌ ടി.പി.രാമകൃഷ്ണൻ എം.എൽ.എ നിർവ്വഹിക്കും. 1987-ൽ പെരുവണ്ണാമൂഴി ഡാം

1.90 കോടി രൂപ അനുവദിച്ചു, പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം സെപ്റ്റംബര്‍ 19ന്

പേരാമ്പ്ര: പെരുവെണ്ണാമൂഴിയില്‍ പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന് ടെണ്ടറായി. 1.90കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. സെപ്റ്റംബര്‍ 19ന് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടക്കും. പെരുവണ്ണാമൂഴി ടൗണിനുസമീപം ജലവിഭവകുപ്പിന്റെ 50 സെന്റ് സ്ഥലം പൊലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി വിട്ടുനല്‍കിയിരുന്നു. സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ 2018 മുതല്‍ നടക്കുന്നുണ്ടെങ്കിലും ഔദ്യോഗിക നടപടിക്രമം പൂര്‍ത്തിയാക്കാന്‍ താമസിക്കുകയായിരുന്നു. പന്തിരിക്കരയിലെ വാടക

പന്തിരിക്കരയിലെ ഇർഷാദിന്റെ കൊലപാതകം: സ്വര്‍ണക്കടത്ത് സംഘത്തിലെ രണ്ട് പേർ കൂടി അറസ്റ്റിൽ; പ്രതികൾ ഇർഷാദിനെ തട്ടിക്കൊണ്ടപോയി ഒളിവിൽ പാർപ്പിച്ചവർ

പേരാമ്പ്ര: പന്തിരിക്കരിയിൽ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഇർഷാദിന്റെ കൊലപാതകത്തിൽ വയനാട് മേപ്പാടി സ്വദേശികളായ മുബഷീർ, ഷിബാസ് എന്നിവരാണ് അറസ്റ്റിലായത്. ഇർഷാദിനെ തട്ടിക്കൊണ്ടപോയി ഒളിവിൽ പാർപ്പിച്ചവരാണ് ഇവർ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. അതേസമയം കേസിലെ മുഖ്യപ്രതിയായ സ്വാലിഹിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.

‘പോലീസ് വീട്ടിലെത്തിയപ്പോൾ ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യ ഭീഷണി മുഴക്കി’; പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിൽ സൂപ്പിക്കട സ്വദേശി കസ്റ്റഡിയിൽ

പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പ്രതിയെന്ന് സംശയിക്കുന്ന സൂപ്പിക്കട എള്ളുപറമ്പില്‍ സമീറാണ് കസ്റ്റഡിയിലുള്ളത്. സംഭവമുമായി ബന്ധപ്പെട്ട് പോലീസ് വീട്ടിലെത്തിയപ്പോൾ സമീർ ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത് നാടകീയ രം​ഗങ്ങൾക്കിടയാക്കി. വീടിനുള്ളിലെ ഗ്യാസ് സിലിണ്ടറുകള്‍ തുറന്നിടുകയും കത്തിയുമായി ഭീഷണി മുഴക്കുകയുമായിരുന്നു സമീർ ചെയ്തത്. കത്തി ഉപയോഗിച്ച് കൈമുറിച്ച്

‘മകനെപോലെ വളർത്തുന്നവയാണിതെല്ലാം, അതിന്റെ കൂമ്പ് അവർ നശിപ്പിച്ചു’; ചങ്ങരോത്ത് സാമൂഹ്യദ്രോഹികൾ കൃഷി നശിപ്പിച്ചതായി പരാതി

പേരാമ്പ്ര: ചങ്ങരോത്ത് സ്വദേശിയുടെ കൃഷി സാമൂഹ്യദ്രോഹികൾ നശിപ്പിച്ചതായി പരാതി. ജാനകിവയലിൽ സൂര്യ നാരായണന്റെ കൃഷിയാണ് നശിപ്പിച്ചത്. അഞ്ചോളം തെങ്ങിൻ തെെകളും വാഴയുമാണ് നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഒരു വർഷത്തോളമായി പരിപാലിച്ചു വരുന്ന തെങ്ങിൻ തെെകളാണ് നശിപ്പിക്കപ്പെട്ടതെന്ന് നാരായണൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മകനെപോലെ വളർത്തുന്നവയാണിതെല്ലാം. അതിന്റെ കൂമ്പ് അവർ നശിപ്പിച്ചു.

error: Content is protected !!