Tag: soil mining

Total 4 Posts

നരക്കോട് പുലപ്രക്കുന്നിലെ മണ്ണ് ഖനനം; നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ

മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നിൽ നിന്നും മണ്ണെടുക്കുന്നത് നിയമങ്ങൾ പാലിച്ചുകൊണ്ടാണോയെന്ന് പരിശോധിക്കണമെന്ന് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണൻ. പുലപ്രക്കുന്നിൽ നിന്നും മണ്ണെടുക്കുന്ന നടപടിയിൽ പ്രദേശവാസികൾ ആശങ്കയിലാണെന്നും പ്രദേശത്ത് അടിയന്തരമായി പരിശോധന നടത്തി നിയമവ്യവസ്ഥ ഉറപ്പുവരുത്താൻ ജില്ലാ വികസനസമിതി യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടണമെന്നും എം.എൽ.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏപ്രിൽ

എന്തുകൊണ്ട് മേപ്പയ്യൂരിലെ പുലപ്രക്കുന്ന് സംരക്ഷിക്കപ്പെടണം? പുലപ്രക്കുന്ന് സംരക്ഷണ സമിതി വിശദീകരിക്കുന്നു

നരക്കോട് മഞ്ഞക്കുളം പ്രദേശത്തിന്റെ റിസര്‍വോയര്‍ ആണ് പുലപ്രകുന്ന്. കുന്നിന്റെ താഴ്വരയിലെ കിണറുകളില്‍ ജലലഭ്യത ഉറപ്പാക്കുന്നതില്‍ കുന്നുവഹിക്കുന്ന പങ്ക് വിലപ്പെട്ടതാണ്. സമീപപ്രദേശത്തെ കുന്നുകളെ അപേക്ഷിച്ച് പുലപ്രകുന്നില്‍ വളരെ ആഴത്തില്‍ മേല്‍മണ്ണ് കാണപ്പെടുന്നു. അതുകൊണ്ടുതന്നെ മരച്ചീനി, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയ കിഴങ്ങ് വര്‍ഗ്ഗവിളകള്‍ നമ്മുടെ പൂര്‍വികര്‍ ഇവിടെ വ്യാപകമായി കൃഷി ചെയ്തിരുന്നു. കൂടാതെ ഭക്ഷണത്തിന് ക്ഷാമം നേരിട്ടിരുന്ന

നരക്കോട് പുലപ്രക്കുന്നുകാർക്ക് ആശ്വാസം; മണ്ണ് ഖനനം ചെയ്യുന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ സ്റ്റേ അനുവദിച്ച് ഹെെക്കോടതി

മേപ്പയ്യൂർ: പഞ്ചായത്തിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നില്‍ അനിയന്ത്രിതമായ തരത്തില്‍ മണ്ണുഖനനം നടത്തുന്നതിനെതിരെ നൽകിയ ഹർജിയിൽ സ്റ്റേ അനുവദിച്ച് ഹെെക്കോടതി. അശാസ്ത്രീയവും അനധികൃതവുമായാണ് മണ്ണ് ഖനനം നടത്തുന്നതെന്നാരോപിച്ച് നൽകിയ ഹർജിയിലാണ് ഹെെക്കോടതി സ്റ്റേ അനുവദിച്ചത്. കോൺ​ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി.പി സുഹനാദാണ് ഹർജി നൽകിയത്. പ്രദേശത്തെ 16 ഏക്കറോളം വരുന്ന കുന്നിന്‍

‘മണ്ണെടുക്കുന്നത് ചെങ്കുത്തായ മല ഇടിച്ച്, മേല്‍മണ്ണിന് പുറമെ ചെങ്കല്‍ ഭാഗവും ഇടിക്കുന്നു, കുന്നിന് ബലക്കുറവ് സംഭവിച്ചാൽ പ്രദേശവാസികളുടെ ജീവന് ഭീഷണി’; പുലപ്രകുന്നിൽ പ്രതിഷേധം ഇരമ്പുന്നു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നില്‍ അനിയന്ത്രിതമായ തരത്തില്‍ മണ്ണുഖനനം നടത്തുന്നതില്‍ പ്രക്ഷോഭം ശക്തമാക്കി പ്രദേശവാസികള്‍. ജനകീയസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രദേശത്തെ 16 ഏക്കറോളം വരുന്ന കുന്നിന്‍ പ്രദേശത്തില്‍പ്പെട്ട ആറ് ഏക്കറോളം വരുന്ന സ്ഥലത്താണ് ഖനനം നടക്കുന്നത്. ഇത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ്. ഇവിടെ നിന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന

error: Content is protected !!