Tag: student

Total 6 Posts

കാവുന്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

നടുവണ്ണൂര്‍: കാവുന്തറയിലുണ്ടായ ബൈക്കപകടത്തില്‍ 17 കാരന്‍ മരണപ്പെട്ടു. കാവുന്തറ പള്ളിയത്ത് കുനിയിലെ ഷാലിമാര്‍ ഹോട്ടല്‍ ഉടമ മുരിങ്ങോളി അഷ്‌റഫിന്റെ മകന്‍ അഫ്‌സലാണ് മരിച്ചത്. വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ്. നടുവണ്ണൂര്‍-ഇരിങ്ങത്ത് റോഡില്‍ പുതിയെടുത്തു കുനിയില്‍ എസ് വളവില്‍ വെച്ചാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. അഫ്‌സല്‍ സഞ്ചരിച്ച ബൈക്കില്‍ എതിര്‍

ഓൺലൈൻ ട്രേഡിംഗില്‍ പണം നഷ്ടപ്പെട്ടു; കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

കോഴിക്കോട്: എൻഐടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥി ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്നുമാണ് യശ്വന്ത് താഴേക്ക് ചാടിയത്. എൻഐടിയില്‍ രണ്ടാം വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ആണ് യശ്വന്ത്. ഓൺലൈൻ ട്രേഡിംഗ് ഉൾപ്പെടെ നടത്തി പണം നഷ്ടപ്പെട്ടത്തിലെ മനോവിഷമം മൂലമാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്ന്

‘വസ്ത്രമാണ് ബലാത്സംഗത്തിന് കാരണമെന്ന് ചിന്തിക്കുന്നവർ ഇന്നുമുണ്ട്, ഞങ്ങൾ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നടക്കും’; സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ പരാമർശത്തിനെതിരെ ഫോട്ടോഷൂട്ടിലൂടെ പ്രതിഷേധിച്ച് വിദ്യാർത്ഥിനികൾ

കോഴിക്കോട്: ലൈംഗികാതിക്രമത്തിലെ ഇരയുടെ വസ്ത്രധാരണം പ്രകോപനപരമായി എന്ന നിരീക്ഷണത്തോടെ സിവിക്ക് ചന്ദ്രന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് ഇഷ്ടവസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍. മിനിസ്കർട്ടും ഷോട്ട്സും ഉൾപ്പെടെയുള്ള അവരുടെ ഇഷ്ടവസ്ത്രം ധരിച്ച് WINCA (woman in campus) ‘Not for asking it’ എന്ന കാമ്പയിന്റെ ഭാഗമായാണ് ഫോട്ടോ

പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കേണ്ട കാര്യങ്ങളില്‍ സംശയമുണ്ടോ? വിളിക്കൂ ഹെല്‍പ്പ് ഡസ്‌കിലേക്ക്

കോഴിക്കോട്: 2022-2023 അധ്യയന വര്‍ഷം പ്ലസ് വണ്‍, ഡിഗ്രി മറ്റ് പോസ്റ്റുമെട്രിക് തലത്തില്‍ പുതുതായി പ്രവേശനം നേടിയ ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ സംശയ നിവാരണത്തിന് ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു. കോഴിക്കോട് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസിലാണ് ഇഗ്രാന്റ് ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചത്. ഫോണ്‍-04952376364, 8547441900.

അമ്മ ഏറെ വിളിച്ചിട്ടും വാതില്‍ തുറന്നില്ല; അയല്‍ക്കാര്‍ എത്തി വാതില്‍ തുറന്നപ്പോള്‍ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍; അയനിക്കാടെ അഭിരാമിയുടെ മരണം ഇനിയും ഉള്‍ക്കൊള്ളാനാവാതെ നാട്

പയ്യോളി: ആഹാരം കഴിക്കാൻ വിളിച്ചിട്ടൊന്നും അഭിരാമി വരുന്നില്ല, കുറേ സമയം മുറിയുടെ വാതിലില്‍ മുട്ടി വിളിച്ചിട്ടും ശബ്ദമൊന്നുമില്ല തുടര്‍ന്ന് ആതിയോടെ അയല്‍ക്കാരെ വിളിച്ചു വരുത്തുകയായിരുന്നു അഭിരാമിയുടെ അമ്മ. വാതില്‍ തുറന്നപ്പോള്‍ മകളെ തൂങ്ങിയ നിലിയിലാണ് സവിത കാണുന്നത്. ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രണ്ടേമുക്കാലോടെ അയനിക്കാട് കുരിയാടി താരമ്മല്‍ വീട്ടിലാണ്

പേരാമ്പ്രയില്‍ വൈദ്യുതി ഇല്ലാത്ത വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വെളിച്ചമെത്തിച്ച് അധ്യാപകര്‍

പേരാമ്പ്ര: വൈദ്യുതി ഇല്ലാത്തതിനാല്‍ പഠനം പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വെളിച്ചമെത്തിച്ച് അധ്യാപകര്‍ മാതൃകയായി. സൗകര്യപ്രദമല്ലാത്ത വീട്ടില്‍ നദീമിന്റെയും സഹോദരങ്ങളുടെയും പഠനം പ്രയാസത്തിലായിരുന്നു. കിഡ്‌നി രോഗിയായ ജ്യേഷ്ഠനും കൂലി പണിക്കാരനായ പിതാവും മാതാവുമുള്‍പെടുന്നതാണ് നദീമിന്റെ കുടുംബം. ഈ സാഹചര്യത്തിലാണ് ഈസ്റ്റ് പേരാമ്പ്ര എംഎല്‍പി സ്‌കൂള്‍ അധ്യാപകര്‍ നദീമിന്റെ വീട്ടില്‍ വൈദ്യുതി എത്തിച്ചത്. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ

error: Content is protected !!