Tag: Thirur

Total 4 Posts

ക്യൂവിൽ നിന്ന ആൾക്ക് നേരെ വെട്ടുകത്തി വീശി ഭീഷണി; തിരൂരിലെ ബീവറേജസ് ഔട്ട്ലെറ്റിന് മുമ്പിൽ മദ്യപന്റെ പരാക്രമം, സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

തിരൂര്‍: വെട്ടുകത്തിയുമായി തിരൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ മദ്യപന്റെ പരാക്രമം. മദ്യം വാങ്ങാനെത്തിയ മറ്റൊരാള്‍ക്ക് നേരേയാണ് മദ്യലഹരിയിലാണ്ട അക്രമി കത്തിവീശിക്കാണിച്ച് വിരട്ടിയത്. രണ്ടുദിവസം മുന്‍പുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മദ്യപാനിയുടെ സിനിമാസ്റ്റെയ്ല്‍ അക്രമം വൈറലായത്. മദ്യം വാങ്ങാന്‍ ക്യൂവില്‍ കാത്തുനില്‍ക്കുന്ന ആള്‍ക്ക് നേരെ അക്രമി വെട്ടുകത്തിവീശി ഭീഷണിപ്പെടുത്തുന്നതും ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് തള്ളിമാറ്റുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മലപ്പുറം തിരൂരിൽ തോണി മറിഞ്ഞ് നാല് പേര്‍ക്ക് ദാരുണാന്ത്യം; കക്ക വാരാന്‍പോയ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്, രണ്ട്പേര്‍ രക്ഷപ്പെട്ടു

തിരൂര്‍: തോണിയപകടത്തില്‍ തിരൂരില്‍ നാലുപേര്‍ ദാരുണമായി മരിച്ചു. തിരൂരിലെ പുറത്തൂരില്‍ കക്ക വാരാൻ പോയ തൊഴിലാളികളാണ് മരണപ്പെട്ടത്. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍, ഈന്തു കാട്ടിൽ റുഖിയ, സൈനബ എന്നിവര്‍ മുങ്ങി മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. ഭാരതപ്പുഴയിലെ തുരുത്തില്‍നിന്ന് കക്ക ശേഖരിക്കാനായി പോയതായിരുന്ന ആറു പേർ

തൃക്കണ്ടിയൂരില്‍ വീട്ടുകിണര്‍ ഇടിഞ്ഞ് താഴ്ന്നു; കിണര്‍ ഇടിഞ്ഞ് താഴ്ന്നത് മൂന്ന് റിംഗ് താഴ്ചയിലേക്ക്‌

തിരൂര്‍: തൃക്കണ്ടിയൂരില്‍ വീട്ടുകിണര്‍ പൊടുന്നനെ ഇടിഞ്ഞ് താഴ്ന്നു. വെള്ളം കോരിക്കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. തൃക്കണ്ടിയൂര്‍ പൊറ്റത്തപ്പടി പൊക്കാട്ട് പറമ്പില്‍ രാധാകൃഷ്ണന്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. കിണറിന്റെ സമീപത്ത് സിമന്റ് തേക്കുന്നതിനിടെ ചെറിയ ശബ്ദത്തോടെ കിണര്‍ ഇടിഞ്ഞ് താഴുകയായിരുന്നു. മൂന്ന് റിംഗ് താഴ്ചയിലാണ് കിണര്‍ ഇടിഞ്ഞത്. പിതാവിന്

ഒരു മാസത്തിലേറെയായി കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; അയല്‍വാസി അറസ്റ്റില്‍

തിരൂർ: ആതവനാട് ചോറ്റൂരിലെ ചെങ്കൽക്വാറിയിൽ പഴക്കംചെന്ന മൃതദേഹം കണ്ടെത്തി. മൃതദേഹം പൂർണമായും പുറത്തെടുക്കാനായിട്ടില്ല. മാർച്ച് 10-ന് കാണാതായ കഞ്ഞിപ്പുര ചോറ്റൂരിലെ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി(21)ന്റേതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ അയൽവാസിയായ കഞ്ഞിപ്പുര ചോറ്റൂർ വരിക്കോടൻ അൻവറിനെ (38) അറസ്റ്റുചെയ്തു. ഫർഹത്തിനെ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി

error: Content is protected !!