Tag: VACCINE

Total 50 Posts

വാക്‌സിന്‍ ചലഞ്ചിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നല്‍കി

കോഴിക്കോട്: സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നല്‍കി. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്നാണ് ഒരു കോടി രൂപ നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല കലക്ടര്‍ എസ് സാംബശിവ റാവുവിന് ചെക്ക് കൈമാറി. പേരാമ്പ്ര വനിതാ ഹോസ്റ്റല്‍ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിന്

കേന്ദ്രത്തിന്റെ കൊവിഡ് വാക്സിന്‍ നയത്തിന് എതിരെ കേരളം സുപ്രിംകോടതിയില്‍

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ കേരളം സുപ്രിംകോടതിയില്‍. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് നിരക്കെന്ന നിലപാട് മാറ്റണമെന്ന് കേരളം. കമ്പനികളില്‍ നിന്ന് ഏകീകൃത നിരക്കില്‍ വാക്സിന്‍ വാങ്ങി സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. സുപ്രിംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തെ കേരളം എതിര്‍ത്തത്. 45 വയസിന് മുകളിലുള്ളവരുടെ കുത്തിവയ്പ്പിന്

18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ഇന്ന് മുതല്‍ രജിസ്‌ട്രേഷന്‍ ചെയ്യാം

തിരുവനന്തപുരം: രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്‌സീന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. വൈകീട്ട് നാല് മണി മുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും. മെയ് മാസം ഒന്നാം തിയ്യതി മുതലാണ് വാക്‌സീന്‍ നല്‍കി തുടങ്ങുക. ഇതിനിടയില്‍ ഓക്‌സിജന്‍ വിതരണം വിലയിരുത്താന്‍ ഇന്നും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും. കഴിഞ്ഞ ആറ് ദിവസമായി രാജ്യത്ത് പ്രതിദിന രോഗബാധ

ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാര്‍; 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രം

ഡല്‍ഹി: 18നും 45നും ഇടയിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രം എന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുമെങ്കിലും സ്വകാര്യകേന്ദ്രങ്ങള്‍ വഴി മാത്രമായിരിക്കും വാക്‌സിനേഷന്‍. ഏപ്രില്‍ 28 ബുധനാഴ്ച മുതല്‍ യുവജനങ്ങള്‍ക്ക് വാക്‌സിനായി രജിസ്ട്രര്‍ ചെയ്യാം. കോവിന്‍ (https://www.cowin.gov.in/home) ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി ജനങ്ങള്‍ക്ക് രജിസ്റ്റര്‍

വാക്‌സിന്‍ സ്വീകരിക്കാനെത്തുന്ന വയോജനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തു വരുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. എല്ലാ ജില്ലാ വാക്സിനേഷന്‍ ഓഫീസര്‍മാര്‍ക്കും ഇത് പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി. ഏപ്രില്‍ 21 ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുബന്ധമായാണ് പുതിയ മാര്‍ഗനിര്‍ദേശമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വാക്സിനേഷന്‍ ഇപ്പോള്‍ പൂര്‍ണമായും

സംസ്ഥാനത്ത് മൂന്ന് ലക്ഷം ഡോസ് വാക്‌സിനുകളെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ആറര ലക്ഷം ഡോസ് വാക്സിനെത്തിയതോടെ സംസ്ഥാനത്തെ വാക്സിനേഷന്‍ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. മൂന്ന് ലക്ഷം ഡോസ് വാക്സിന്‍ തെക്കന്‍ കേരളത്തില്‍ വിതരണം ചെയ്തു. കഴിഞ്ഞ ദിവസമാണ് ആറര ലക്ഷം ഡോസ് വാക്സിന്‍ സംസ്ഥാനത്ത് എത്തിച്ചത്. ഇതില്‍ അഞ്ചര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിനും ഒരുലക്ഷം ഡോസ് കൊവാക്സിനുമാണ് ഉണ്ടായിരുന്നത്. വാക്സിന്‍ പ്രതിസന്ധി രൂക്ഷമായിട്ടുള്ള

മോഷ്ടിച്ചത് വാക്‌സിനുകളാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മോഷ്ടാവിന് കുറ്റബോധം, ആശുപത്രിയില്‍ നിന്നും മോഷ്ടിച്ച വാക്സിന്‍ തിരികെ നല്‍കി മാതൃകയായി മോഷ്ടാവ്

ചണ്ഡീഗഡ്: ഹരിയാനയിലെ ആശുപത്രിയില്‍ നിന്നും മോഷ്ടിച്ചത് കൊറോണ പ്രതിരോധ വാക്സിനാണെന്ന് തിരിച്ചറിഞ്ഞതോടെ തിരികെ നല്‍കി മോഷ്ടാവ്. ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന കൊവാക്സിന്‍, കൊവിഷീല്‍ഡ് എന്നീ വാക്സിനുകളാണ് ഇന്നലെ രാവിലെയോടെ മോഷണം പോയത്. മോഷണം വാര്‍ത്തയായതോടെ വൈകുന്നേരം ആശുപത്രിയ്ക്ക് സമീപത്തുള്ള കടയില്‍ വാക്സിന്‍ അടങ്ങിയ പാക്കറ്റും കുറിപ്പും നല്‍കി മോഷ്ടാവ് മടങ്ങുകയായിരുന്നു. പോലീസ് സ്റ്റേഷനിലേക്കുള്ള ഭക്ഷണം

കേരളത്തില്‍ വാക്‌സിന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്‌സിന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ മാത്രം കാത്തുനില്‍ക്കില്ല. വാക്‌സിന്‍ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം വാക്‌സീന് ഓര്‍ഡര്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാക്‌സീന്റെ ലഭ്യതയ്ക്ക് അനുസരിച്ച് ക്യാംപുകള്‍

കോഴിക്കോട് ജില്ലയില്‍ വലിയ രീതിയിലുള്ള വാക്‌സിന്‍ ക്ഷാമമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട്: ജില്ലയില്‍ വലിയ രീതിയിലുള്ള വാക്‌സിന്‍ ക്ഷാമമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം പീയുഷ്. കോഴിക്കോട് ജില്ലയില്‍ നിലവില്‍ 107 ഇടങ്ങളില്‍ വാക്‌സിന്‍ നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. നിലവില്‍ 34000 ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ടെങ്കിലും പ്രതീക്ഷിച്ചതിലുമധികം ആളുകള്‍ എത്തുന്നതാണ് പ്രതിസന്ധിയാകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ആളുകള്‍ കൂട്ടത്തോടെ എത്തിയതിനാല്‍ മെഗാ വാക്‌സിനേഷന്‍ ക്യാംപ് നടക്കേണ്ടിയിരുന്ന കൊയിലാണ്ടി നഗരസഭാ പരിധിയിലെ

കോഴിക്കോട് ജില്ലയില്‍ വാക്‌സിന്‍ തീര്‍ന്നു, കുത്തിവയ്പ്പ് പ്രതിസന്ധിയില്‍

കോഴിക്കോട്: പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലും ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന് കടുത്ത ക്ഷാമം. ഇന്നലെ മുന്‍കൂട്ടി ബുക്ക് ചെയ്ത് എത്തിയവര്‍ക്ക് മുഴുവന്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഇനിയൊരറിയിപ്പ് ഉണ്ടാകുംവരെ വാക്‌സിനേഷന് വരേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെട്ട എണ്ണം വാക്‌സിന്‍ ലഭിക്കാത്തതാണ് കുത്തിവയ്പ് മുടങ്ങാന്‍ കാരണം. എന്നാണിനി വാക്‌സിന്‍ സ്റ്റോക്ക്

error: Content is protected !!