Tag: veena george

Total 10 Posts

കേരളം മുൾമുനയിൽ, കോവിഡ് പടരുന്നു; 20 – 30 നുമിടയിൽ രോഗവ്യാപനം കൂടുതലെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. പ്രതിദിന കോവിഡ് കേസുകള്‍ അര ലക്ഷം കവിഞ്ഞുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഐസിയും വെന്റിലേറ്ററുമെല്ലാം ആവശ്യത്തിന് ഒഴിവുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മൂന്നു ശതമാനത്തോളം ആളുകള്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. 20-30 വയസ്സിന് ഇടയിലാണ് രോഗം വ്യാപിക്കുന്നത്. പ്രതിരോധത്തിന്റെ

നിപ: സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പരിശോധനക്ക് അയക്കുന്നതിനും കര്‍മ്മപദ്ധതി തയ്യാറാക്കി

കോഴിക്കോട്: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പരിശോധനക്ക് അയക്കുന്നതിനും വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് കര്‍മ്മപദ്ധതി തയ്യാറാക്കി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ കോര്‍ ഗ്രൂപ്പ് അംഗങ്ങളുടെ നിപ അവലോകന യോഗവും എന്‍.ഐ.വി സംഘം, വനം വകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവരുമായുള്ള അവലോകന യോഗവും ഓണ്‍ലൈനായി നടന്നു. കോവിഡ്, നിപ സാഹചര്യത്തില്‍ കോഴിക്കോട് ടൗണിലും

നിപ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: നിസ്വാര്‍ത്ഥ സേവനത്തിനിടയില്‍ നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ക്ലാര്‍ക്കായി സേവനമുഷ്ഠിക്കുകയാണ് സജീഷ്. ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സജീഷും പഞ്ചായത്ത് പ്രതിനിധികളും മന്ത്രി ക്യാമ്പ് ചെയ്ത കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂമിലെത്തിയത്.

സന്തോഷ വാർത്ത; സെപ്റ്റംബര്‍ പത്തിനകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്‌: വാക്‌സിന്‍ വിതരണം വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സെപ്റ്റംബര്‍ പത്തിനകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ ഉറപ്പാക്കാനാണ് ശ്രമം. ഇതിനായി കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളം ആവശ്യപ്പെട്ടിരിക്കുന്നത് ഒരു കോടി പതിനൊന്ന് ലക്ഷം ഡോസ് വാക്‌സിനാണ്. ഇത് നല്‍കാമെന്ന് കേന്ദ്രം ഏറ്റിട്ടുണ്ട്. സെപ്റ്റംബര്‍ 30നകം വാക്‌സിന്‍

35 ശതമാനം പേ‍ര്‍ക്കും കൊവിഡ് ബാധിച്ചത് വീട്ടിൽ നിന്ന്, ഹോം ക്വാറൻ്റൈനിൽ പാളിച്ചയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വീടുകളിലൂടെ കൊവിഡ് അതിവേഗം വ്യാപിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവിലെ കൊവിഡ് കേസുകളിൽ 35 ശതമാനം വീടുകളിലെ സമ്പര്‍ക്കത്തിലൂടെയുണ്ടായതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഹോം ക്വാറൻ്റെൻ നടപ്പാക്കുന്നതിൽ വരുന്ന വീഴ്ചയാണ് ഇതിന് കാരണമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി

ഓണക്കാലത്ത് കൂടുതല്‍ ജാഗ്രത പാലിക്കണം; നിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്ത് ജനഹങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. കടകളില്‍ പോകുന്നവര്‍ ഡബിള്‍ മാസ്‌കോ എന്‍95 മാസ്‌കോ ധരിക്കണം. വീടുകളിലെ ഒത്തുകൂടല്‍ പരമാവധി കുറയ്ക്കണമെന്നും വീടുകളില്‍ അതിഥികളെത്തിയാല്‍ മാസ്‌ക് നിര്‍ബന്ധമാക്കണെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു കേരളം കൊവിഡിന്റെ മൂന്നാംതരംഗ ഭീതിയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ ആവശ്യമില്ല: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നടക്കുന്ന വാക്‌സിനേഷന്‍ യജ്ഞം സുഗമമാക്കുന്നതിന് വേണ്ടിയാണ് വാക്‌സിനേഷനായി സംസ്ഥാനതല മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയത്. വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ നടത്തുന്നത് കോവിന്‍ പോര്‍ട്ടലിലാണ്. ഇതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷനില്ല. ഇക്കാരണത്താല്‍ എവിടെ നിന്നും വാക്‌സിന്‍ എടുക്കാന്‍ സാധിക്കുന്നതാണ്. അതിനാല്‍

സംസ്ഥാനത്ത് വാക്സിന്‍ പ്രതിസന്ധി; മിക്ക ജില്ലകളിലും സ്റ്റോക്ക് തീര്‍ന്നതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളും വാക്സിന്‍ ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും വാക്സിന്‍ സ്റ്റോക്കില്ലെന്നും നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 1.66 കോടിയിലധികം ഡോസ് വാക്സിനാണ് കേന്ദ്രം നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ 1.88 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കി. 45 വയസിന് മുകളിലുള്ള 76

പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും ചേര്‍ക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചില വിദേശ രാജ്യങ്ങള്‍ വാക്സിനെടുത്ത തീയതിയും വാക്സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനായുള്ള ഇ ഹെല്‍ത്തിന്റെ പോര്‍ട്ടലില്‍ അപ്ഡേഷന്‍ നടത്തിവരികയാണ്. അടുത്ത

ലിനി മാതൃകയാണ്, അതി ജാഗ്രതയോടെ ഈ കാലഘട്ടത്തില്‍ ലിനിയെ ഓര്‍ക്കാം; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച് രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നല്‍കിയ ലിനിയെ മലയാളിക്ക് മറക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതി ജാഗ്രതയോടെ ഈ കാലഘട്ടത്തില്‍ നമുക്ക് ലിനിയുടെ ഓര്‍മ്മകള്‍ പുതുക്കാം. വിശ്രമമില്ലാതെ കരുതലോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നുവെന്ന് വീണാ ജോര്‍ജ്

error: Content is protected !!