അങ്കണവാടികള്‍ തുറക്കാം


ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് അടച്ച രാജ്യത്തെ അങ്കണവാടികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് കാട്ടി സര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.

അങ്കണവാടികള്‍ ജനുവരി 31ന് അകം തുറക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. കണ്ടയ്‌മെന്റ് സോണില്‍ ഒഴികെയുള്ള അങ്കണവാടികള്‍ തുറക്കാം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.

കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പിന് കോടതി നിര്‍ദ്ദേശം നല്‍കി. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും അങ്കണ വാടികള്‍ നേരത്തെ തുറന്നിരുന്നെങ്കിലും കുട്ടികളെ പ്രവേശിപ്പിച്ചിരുന്നില്ല. പോഷകാഹാരങ്ങള്‍ അങ്കണവാടികളില്‍ നിന്ന് ഗുണഭോക്താക്കളുടെ വീട്ടിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക