അഞ്ച് പേര്‍ക്ക് കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് അഞ്ച് പേര്‍ക്ക്. ഇന്നലെ 33 പുതിയ കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 32 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇന്നലെയാണ്. രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിപക്ഷം ആളുകളും വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. തിക്കോടി, ചേമഞ്ചേരി എന്നിവിടങ്ങളില്‍ ഏഴ് പേര്‍ക്കും, പയ്യോളിയില്‍ എട്ട് പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 676 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നു പേര്‍ക്കുമാണ് പോസിറ്റീവായത്.19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 653 പേര്‍ക്കാണ് രോഗം ബാധിച്ചത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് കോവിഡ് പോസിറ്റീവായി ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 838 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

  • കോഴിക്കോട് കോര്‍പ്പറേഷന്‍ – 151
  • കുന്നൂമ്മല്‍ – 34
  • കടലുണ്ടി – 28
  • വടകര – 23
  • നരിക്കുനി – 21
  • കുറ്റ്യാടി – 20
  • താമരശ്ശേരി – 19
  • കുന്ദമംഗലം – 18
  • നരിപ്പറ്റ – 17
  • തുറയൂര്‍ – 16
  • കൊടുവളളി – 15
  • കക്കോടി – 14
  • മുക്കം – 12
  • കാക്കൂര്‍, കുരുവട്ടൂര്‍ – 11
  • പേരാമ്പ്ര, ഏറാമല – 10
  • ചേളന്നൂര്‍ – 9
  • പയ്യോളി, മണിയൂര്‍, കൊടിയത്തൂര്‍, കായക്കൊടി – 8
  • തിക്കോടി ,ചേമഞ്ചേരി, നൊച്ചാട്, ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍, തലക്കുളത്തൂര്‍, വാണിമേല്‍ – 7
  • അത്തോളി, എടച്ചേരി, ഫറോക്ക്,മരുതോങ്കര – 6
  • കൊയിലാണ്ടി, ചങ്ങരോത്ത്, മടവൂര്‍, നാദാപുരം, വേളം – 5


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക