ആദ്യ ഫലസൂചന എല്‍ഡിഎഫിന് അനുകൂലം, 81 സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ്, കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല 60 വോട്ടിന് മുന്നില്‍


കോഴിക്കോട്: സംസ്ഥാനത്ത് നിയസഭാതെരഞ്ഞെടുപ്പ് വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ 81 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നില്‍. കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല മുന്നില്‍. 60 വോട്ടുകള്‍ക്കാണ് കാനത്തില്‍ ജമീല മുന്നിലായിരിക്കുന്നത്.

ആദ്യ ഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. തൃപ്പൂണിത്തറ, ആറ്റിങ്ങല്‍, കോഴിക്കോട് നോര്‍ത്ത്, വട്ടിയൂര്‍ക്കാവ്, പിണറായി, ഉടുമ്പന്‍ ചോല എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍. യുഡിഎഫ് 57 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്

 

നേമത്തെ ലീഡ് നില മാറിമറിയുകയാണ്. നിലവില്‍ നേമത്ത് കുമ്മനം രാജശേഖരനാണ് ലീഡ് ചെയ്യുന്നത്. തൃപ്പൂണിത്തറയില്‍ കോണ്‍ഗ്രസിനായിരുന്നു ആദ്യഘട്ടത്തില്‍ ലീഡ്. പക്ഷേ നിലവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജ് ലീഡ് ചെയ്യുന്നു. പല മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.