koyilandynews

Total 1297 Posts

പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; അഖിലേന്ത്യ കരിദിനത്തില്‍ കൊയിലാണ്ടിയില്‍ പങ്കെടുത്തത് 1419 കുടുംബങ്ങള്‍

കൊയിലാണ്ടി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംഘടിപ്പിച്ച കരിദിനത്തില്‍ കൊയിലാണ്ടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. കേരള കര്‍ഷകസംഘം കൊയിലാണ്ടി ഏരിയയില്‍ 13 മേഖലാ കമ്മറ്റിക്കൂ കീഴില്‍ 135 യൂണിറ്റുകളിലായി 1419 വീടുകളില്‍ കര്‍ഷകര്‍ കരിദിനത്തില്‍ പങ്കാളികളായി. പോരാട്ടത്തില്‍ അണിചേര്‍ന്ന മുഴുവന്‍ രാജ്യ സ്നേഹികളേയും കൊയിലാണ്ടി ഏരിയാ കമ്മറ്റിക്കു വേണ്ടി അഭിവാദ്യം ചെയ്യുന്നുവെന്ന്

മൂടാടിയില്‍ പള്‍സ് ഓക്‌സി മീറ്റര്‍ ചലഞ്ചിലേയ്ക്ക് സംഭാവന നല്‍കി ഡിവൈഎഫ്‌ഐ

മൂടാടി: കോവിഡ് രോഗികളുടെ ശുശ്രൂഷയ്ക്ക് മൂടാടി ഗ്രാമപഞ്ചായത്ത് ആഹ്വാനം ചെയ്ത പള്‍സ് ഓക്‌സിമീറ്റര്‍ ചലഞ്ചിലേയ്ക്ക് സംഭാവന നല്‍കി ഡി.വൈ.എഫ്.ഐ. മൂടാടി പഞ്ചായത്തിലെ മുചുകുന്ന്, മൂടാടി, നന്തി മേഖലാ കമ്മിറ്റികള്‍ സംയുക്തമായാണ് 65000 രൂപ സ്വരൂപിച്ചു നല്കിയത്. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാറിന് ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ അഡ്വ.എല്‍.ജി. ലിജീഷ് തുക

മുത്താമ്പിയില്‍ ഐക്യദാര്‍ഢ്യ ജ്വാല സംഘടിപ്പിച്ച് കോണ്‍ഗ്രസ്

മുത്താമ്പി: ലക്ഷദീപ് ജനതക്കു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മുത്താമ്പി മേഖലാ കോണ്‍ഗ്രസ് കമ്മിറ്റി ഐക്യദാര്‍ഢ്യ ജ്വാല സംഘടിപ്പിച്ചു. വീടുകളില്‍ മെഴുകുതിരി കത്തിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. റാഷിദ് മുത്താമ്പി, നിതിന്‍ നടേരി, എം.കെ.ബാബുരാജ്, അസീസ് ആണ്ടാറത്ത്, റിഷാല്‍ നടേരി, ഷാജു പിലാക്കാട്ട്, ബിജു പി. എം, ബഷീര്‍ എര പുനത്തില്‍ രാജന്‍ പൊന്നിയത്ത്, ബാലന്‍ കിടാവ് എന്നിവര്‍ നേതൃത്വം

സംസ്ഥാനത്ത് ജൂണ്‍ 5, 6 തീയതികളില്‍ ശുചീകരണ യജ്ഞം, മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം: മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും ശക്തിപ്പെടുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. സംസ്ഥാനത്ത് വേനല്‍മഴ ശക്തമായ സാഹചര്യത്തിലും തുടര്‍ന്ന് വരുന്ന മഴക്കാലത്തിന് മുന്നോടിയായി പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനുമാണ് യോഗം സംഘടിപ്പിച്ചത്. കോവിഡ് സാഹചര്യത്തിലും പകര്‍ച്ചവ്യാധി

തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ; കൊയിലാണ്ടിയില്‍ എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി കര്‍ഷക സംഘടനകള്‍ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഫ് എസ് ഇ ടി ഒ നേതൃത്വത്തില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. ജീവനക്കാരും അധ്യാപകരുമാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊയിലാണ്ടിയില്‍ എന്‍.സി.പി പ്രതിഷേധം

കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ആറ് മാസമായി പോരാടിക്കൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊയിലാണ്ടിയില്‍ എന്‍ .സി.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.രമേശന്‍, കെ.കെ ശ്രീഷു, പി.പുഷ്പജന്‍, പി.എന്‍.ബി നടേരി, എം.കെ.ശ്രീധരന്‍, എന്‍.കെ. സത്യന്‍, പി.എം.സുമേഷ് എന്നിവര്‍ പങ്കെടുത്തു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാനതലത്തില്‍ എന്‍.സി.പി നടത്തുന്ന

അരിക്കുളത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഐ ധനസഹായം നല്‍കി

അരിക്കുളം: അരിക്കുളം ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.ഐ അരിക്കുളം ലോക്കല്‍ കമ്മിറ്റിയുടെ സഹായമായി 10,001 രൂപ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ക്ക് കൈമാറി. സി.പി.ഐ. അരിക്കുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.ബിജു, അസി. സെക്രട്ടറി ഇ.രാജന്‍ മാസ്റ്റര്‍, എ.ഐ.വൈ.എഫ് പേരാമ്പ്ര മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

കൊയിലാണ്ടിയില്‍ ഇന്ന് രേഖപ്പെടുത്തിയ കോവിഡ് പോസിറ്റീവ് കേസുകള്‍-242, വിശദാംശങ്ങള്‍ വായിക്കാം

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 242 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ 18 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍ കൂടി ചേര്‍ത്താണ് 210 എന്ന കണക്ക്. നിലവില്‍ രോഗബാധിതര്‍ കൂടുതലുള്ള പല

കോഴിക്കോട് ജില്ലയില്‍ ആശങ്ക കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1817 പേര്‍ക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു. 1817 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലുദിവസവും ജില്ലയില്‍ 2000 ന് താഴെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തത്. 15.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ ടി.പി.ആര്‍ ആണ് ഇത്. ഏപ്രില്‍

സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, രോഗമുക്തി നേടിയത് 35,525 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

error: Content is protected !!