ഇന്ധനവില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി



കോഴിക്കോട്: ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ കോഴിക്കോട് ഡീസലിന് 101 രൂപ 46 പൈസ, പെട്രോളിന് 107 രൂപ 69 പൈസയുമായി.

കൊച്ചി പെട്രോളിന് – 107 രൂപ 55 പൈസ, ഡീസലിന് 101 രൂപ 32 പൈസ, തിരുവനന്തപുരത്ത് പെട്രോളിന്- 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസ എന്നിങ്ങനെയാണ് വില. സെപ്റ്റംബര്‍ 24ന് ശേഷം ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 73 പൈസയും, പെട്രോളിന് 6 രൂപ 5 പൈസയും കൂട്ടി.