കലവൂരില്‍ സി.പി.എം നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; രണ്ട് ആര്‍.എസ്.എസുകാര്‍ അറസ്റ്റില്‍


ആലപ്പുഴ: കലവൂരില്‍ സി.പി.എം നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വളവനാട് ലോക്കല്‍ കമ്മിറ്റിയംഗം സന്തോഷിനാണ് വെട്ടേറ്റത്. സംഭവത്തില്‍ ബി.എം.എസ്- ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കുരുവി സുരേഷ്, ഷണ്‍മുഖന്‍ എന്നിവര്‍ അറസ്റ്റിലായി.

സന്തോഷിന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.