കൂടരഞ്ഞിയിൽ 13-കാരന് ഷിഗെല്ല


മുക്കം: കൂടരഞ്ഞി പഞ്ചായത്തിൽ 13-കാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മലയോരത്ത് രോഗം പടരുന്നത് ഒഴിവാക്കാൻ ആരോഗ്യവകുപ്പും പഞ്ചായത്തും ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. താഴെ കൂടരഞ്ഞി, പൂവാറൻതോട് ഭാഗങ്ങളിൽ കിണറുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി.

കക്കൂസിൽ നിന്നുള്ള മാലിന്യം കിണറിൽ അടിഞ്ഞതായി ആരോഗ്യ വകുപ്പ് പരിശോധനയിൽ സ്ഥിരീകരിക്കുകയായിരുന്നു. വിവാഹം, സത്കാരം തുടങ്ങി ആളുകൾ കൂടുന്ന ചടങ്ങുകൾ നടത്തുമ്പോൾ നേരത്തെ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു. അത്തരം ചടങ്ങുകൾ നടക്കുന്ന വീടുകളിലെ കിണർവെള്ളം പരിശോധിക്കും. രോഗവ്യാപനം തടയാൻ പരമാവധി ജാഗ്രത പുലർത്തുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിന്റോ ജോസഫ് പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക