perambranews.com

Total 1404 Posts

15 കോടിയുടെ രണ്ട് പദ്ധതി; പേരാമ്പ്രയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറകേകി കേരള ബജറ്റ് 2023

പേരാമ്പ്ര: പേരാമ്പ്രയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി താങ്ങായും കരുതലായും കേരള ബജറ്റ് 2023. 15 കോടിയുടെ രണ്ട് പദ്ധതിയാണ് മണ്ഡലത്തിനായി അനുവദിച്ചിട്ടുള്ളത്. പത്ത് കോടി രൂപ വീയഞ്ചിറ റെഗുലേറ്റര്‍ കം ബ്രിഡ്ജിനും, അഞ്ച് കേടി കുറ്റ്യാടി ഇറിഗേഷന്റെ നവീകരണ പ്രവര്‍ത്തങ്ങള്‍ക്കായുമായാണ് വകയിരുത്തീട്ടുള്ളത്. പോളിടെക്‌നിക്ക് ഉള്‍പ്പടെ 21 വര്‍ക്ക് ടോക്കണ്‍ കിട്ടുകയും ചെയ്തിട്ടുണ്ട്. പേരാമ്പ്രയുടെ സമഗ്ര

ചക്കിട്ടപ്പാറക്കാരന്‍ ജിന്റോ തോമസിന്റെ സംവിധാനത്തില്‍ പടച്ചോന്റെ കഥകള്‍; മുതുകാടിന്റെ ദൃശ്യഭംഗി പകര്‍ത്തിയ ചിത്രം ബുക്ക് മൈ ഷോയിലൂടെ ഇപ്പോള്‍ കാണാം

പേരാമ്പ്ര: ചക്കിട്ടപ്പാറക്കാരനായ സംവിധായകന്‍ ജിന്റോ തോമസിന്റെ ചിത്രം ‘പടച്ചോന്റെ കഥകള്‍’ ബുക്ക് മൈ ഷോയിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു. തിരകഥാകൃത്തായി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ശേഷം ജിന്റെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 119 രൂപയാണ് ചിത്രം കാണാന്‍ മുടക്കേണ്ടത്. 299 രൂപ കൊടുത്ത് ചിത്രം സ്ഥിരമായി ലൈബ്രറിയിലേക്ക് ചേര്‍ക്കുകയുമാവാം. പ്രതിലിപി മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന പടച്ചോന്റെ

ഇരിങ്ങത്ത് പാറക്കണ്ടി അഷ്‌റഫ് അന്തരിച്ചു

ഇരിങ്ങത്ത്: പാറക്കണ്ടി പരേതനായ അമ്മതിന്റെ മകന്‍ അഷ്‌റഫ് അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. 30 വര്‍ഷമായി പ്രവാസി ആയിരുന്ന അഷ്‌റഫ് നാട്ടില്‍ ചികിത്സയിലായിരുന്നു. ഇരിങ്ങത്ത് യൂ എ ഇ മഹല്ല് കമ്മിറ്റിയുടെയും മുസ്ലിം ലീഗിന്റെയും കെ.എം.സി.സി യുടെയും സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. ഉമ്മ: ആയിഷ. ഭാര്യ: നസീമ. മക്കള്‍: മുഹമ്മദ് ഫാരിസ്, നാഫില. സഹോദരങ്ങള്‍: അബ്ദുറഹ്‌മാന്‍, റഫീഖ്,

കീഴൂര്‍ ചന്തയില്‍ കുഴഞ്ഞുവീണു മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി

പയ്യോളി: കീഴൂര്‍ ചന്തയില്‍ കുഴഞ്ഞു വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി കുളങ്ങരക്കുനി ബാലകൃഷ്ണന്‍ ആണ് മരിച്ചത്. അന്‍പത്തി നാല് വയസ്സായിരുന്നു. ഭാര്യ: ജാനു(പയ്യോളി നഗരസഭ ഹരിതകര്‍മ സേനാംഗമാണ്). മക്കള്‍: ജിബിനേഷ്(ഖത്തര്‍), ഷിജിന. മരുമകന്‍: മനു ഊരള്ളൂര്‍. സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍, കുമാരന്‍, നാരായണി. നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് കീഴൂര്‍

ഇ.സി.ജി ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഒഴിവിലേക്ക് അപേക്ഷിക്കാം

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഇസിജി ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത: ഡി.ഫാം/ ബി.ഫാം. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പേരാമ്പ്ര ബ്ലോക്ക് പരിധിയിലുള്ളര്‍ക്കാനാണ് അപേക്ഷിക്കാനാവുക. അപേക്ഷകള്‍ 28 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ആശുപത്രി ഓഫീസില്‍ ലഭിക്കേണ്ടതാണെന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. Summary:

കീഴൂര്‍ ചന്തയിലെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു

പയ്യോളി: കിഴൂര്‍ ഉത്സവ ചന്തയിലെത്തിയാള്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് കീഴൂര്‍ ചന്തയിലെത്തിയ ഇയാള്‍ ഏഴുമണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം. പയ്യോളി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. പയ്യോളി കീഴൂരിലെ ഉത്സവ ചന്തയും കാര്‍ണിവലും വളരെ പ്രസിദ്ധമാണ്. ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം

ഉപയോഗശേഷം ഇസ്തിരിപ്പെട്ടി ഓഫാക്കാതിരുന്നു; കൊയിലാണ്ടിയിലെ വീട്ടിൽ തീപിടിത്തം (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീട്ടിനുള്ളിൽ തീ പിടിച്ചു. പഴയ താമരശ്ശേരി റോഡിലുള്ള രവീന്ദ്രൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആർ.എസ് നിവാസിലാണ് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇസ്തിരിപ്പെട്ടി ഉപയോഗ ശേഷം ഓഫ് ചെയ്യാത്തതിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായത്. തുണിക്കും മേശയ്ക്കുമാണ് തീ പിടിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമന സേനാ

നൂറ്റിമൂന്ന് വയസ്സുള്ള കാവുന്തറ വലിയ പറമ്പത്ത് മറിയോമ്മ അന്തരിച്ചു

കാവുന്തറ: വലിയ പറമ്പത്ത് മറിയോമ്മ അന്തരിച്ചു. നൂറ്റിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: കോറോത്ത് ബീരാന്‍. മക്കള്‍: വി.പി. അമ്മത്(വാകമോളി), മായന്‍ മാസ്റ്റര്‍, മരുമക്കൾ: ആയിഷ വാവുള്ളാട്ട് , സഫിയ പുതിയേടത്ത് ( മേപ്പയൂർ). സഹോദരങ്ങള്‍: മൊയ്തീന്‍ മാസ്റ്റര്‍(മുന്‍ നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ്), കച്ചേരില്ലത്ത് പക്കർ, അമ്മദ്കുട്ടി വാവുള്ളാട്ട്. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30ന് എലങ്കമല്‍ ജുമാമസ്ജിദ്.

പേരാമ്പ്രയിലെ വയോജനങ്ങള്‍ ഒത്തുചേര്‍ന്നു, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു; വയോജന ഗ്രാമസഭ വിളിച്ചുചേര്‍ത്ത് പഞ്ചായത്ത്

പേരാമ്പ്ര: പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി ഗ്രാമസഭ ചേര്‍ന്നു. പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന ഗ്രാമസഭ ബാലചന്ദ്രന്‍ പാറച്ചുവട്ടില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത വയോജനങ്ങള്‍ ഗ്രാമസഭയില്‍ പങ്കെടുത്ത് അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്തു. പരിപാടിയില്‍ വി.കെ. പ്രമോദ് അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ്‌ കെ. എം. റീന, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി

എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ ബാലുശ്ശേരി പൊലീസിന്റെ പിടിയില്‍; പ്രതികൾ വാകയാട്, നടുവണ്ണൂർ മേഖലകളിലെ എം.ഡി.എം.എ വിതരണക്കാർ

ബാലുശ്ശേരി: കരുമ്പാപൊയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ആകാശ് (27) വാകയാട് കിഴക്കേ കാര്യോട്ട് ജെറീഷ്(33) എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. നടുവണ്ണൂര്‍ കാവില്‍, വാകയാട് എന്നീ മേഖലകളിലെ എം.എഡി.എം.എ. വിതരണക്കാരാണിവര്‍. ഇവരുടെ കയ്യില്‍ നിന്ന് 2.7 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തിട്ടുണ്ട്. ബാലുശ്ശേരി സ്റ്റേഷന്‍ എസ്.ഐമാരായ റഫീഖ് പി., അഫ്‌സല്‍

error: Content is protected !!