കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പാതയില്‍ ഗതാഗത നിയന്ത്രണം


കൂരാച്ചുണ്ട്: റോഡ് ടാറിങ് നടക്കുന്നതിനെ തുടര്‍ന്ന് കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡില്‍ ഗതാഗത നിയന്ത്രണം. കൂരാച്ചുണ്ട് – ബാലുശ്ശേരി യാത്രക്കാര്‍ കൂട്ടാലിട പൂനത്ത് റോഡിൽ കുറച്ച് ദൂരം പോയി വലത് തിരിഞ്ഞ് കരുവള്ളികുന്ന് എത്തി ഇടത് തിരിഞ്ഞ് പോകുക.

ബാലുശ്ശേരി – കൂരാച്ചുണ്ട് യാത്രക്കാർ കരുവള്ളികുന്നിൽ നിന്നും വലത് ഇട റോഡ് കയറി പൂനത്ത് റോഡിൽ കയറി ഇടത് ഭാഗം പോയി കൂട്ടാലിടയിൽ കയറുക .