കോഴിക്കോട് ജില്ലയിലെ 55 വാര്‍ഡുകളിലും തുറയൂര്‍, കൂരച്ചുണ്ട് എന്നീ പഞ്ചായത്തുകളിലും ഒരാഴ്ച കര്‍ശന ലോക്ഡൗണ്‍; നിയന്ത്രണങ്ങളുള്ള വാര്‍ഡുകള്‍ എന്തെല്ലാമെന്ന് വിശദമായി നോക്കാം


കോഴിക്കോട്: ‌‌‌‌വീക്‌ലി ഇൻഫക്‌ഷൻ പോപ്പുലേഷൻ റേഷ്യോയുടെ (ഡബ്ല്യുഐപിആർ) അടിസ്ഥാനത്തിൽ ജില്ലയിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ 55 വാർഡുകളിലും കൂരാച്ചുണ്ട്, തുറയൂർ പഞ്ചായത്തുകളിലും അടുത്ത ബുധനാഴ്ച വരെ കർശന ലോക്ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചത്തെ രോഗികളുടെ എണ്ണം പരിഗണിച്ചു കണക്കാക്കിയ ഡബ്ല്യുഐപിആർ 8നു മുകളിലുള്ള സ്ഥലങ്ങളാണിത്.

കർശന നിയന്ത്രണങ്ങൾഉള്ള വാർഡുകൾ:

കൂരാച്ചുണ്ട്, തുറയൂർ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും, കോഴിക്കോട് കോർപറേഷൻ– 2, 3 വാർഡുകൾ, കൊയിലാണ്ടി നഗരസഭ– 5, 13, 22, 24, 26, 35, 36, 38, 39 വാർഡുകൾ, മുക്കം നഗരസഭ– 1, 3, 7, 11, 17, 18, 20, 31, 32 വാർഡുകൾ, വടകര നഗരസഭ– 5, 6, 8, 20, 28 വാർഡുകൾ, പയ്യോളി നഗരസഭ– 24, 30, 31, 34 വാർഡുകൾ, രാമനാട്ടുകര നഗരസഭ– 3, 5, 13, 15, 17, 21, 25 വാർഡുകൾ, ഫറോക്ക് നഗരസഭ– 3, 5, 11, 13, 14, 16, 17, 20, 24 വാർഡുകൾ, കൊടുവള്ളി നഗരസഭ– 1, 7, 10, 11, 22, 23, 29, 31, 33, 34 വാർഡുകൾ.

നിയന്ത്രണങ്ങൾ:

  • ഈ വാർഡുകളിൽ നിന്ന് അടിയന്തര യാത്രകൾക്ക് അല്ലാതെ ആരെയും പുറത്തേക്കും അകത്തേക്കും യാത്രചെയ്യാൻ അനുവദിക്കില്ല.
  • അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും വിൽപന മാത്രം അനുവദിക്കും.
  • ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഹോം ഡെലിവറി മാത്രം.
  • അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉച്ചയ്ക്ക് 2 വരെ.
  • എല്ലാവരെയും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും.
  • രാത്രി 7 മുതൽ രാവിലെ 5 വരെ അടിയന്തര യാത്രകൾ മാത്രമേ അനുവദിക്കൂ.