കോഴിക്കോട് ജില്ലയില്‍ ചുവപ്പുമയം; ടിപി രാമകൃഷ്ണന്‍ ലീഡ് തിരിച്ചു പിടിച്ചു, കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

*കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല 714 വോട്ടിന് മുന്നില്‍. *ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവ് 2559 മുന്നില്‍.
*എലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എകെ ശശീന്ദ്രന്‍ 4087 മുന്നില്‍. *കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് മുന്നില്‍.
*200 വോട്ടിനാണ് തോട്ടത്തില്‍ രവീന്ദ്രന്‍ ലീഡ് ചെയ്യുന്നത്.
*വടകരയില്‍ യുഡിഎഫ് മുന്നില്‍. കെകെ രമ 5116 വോട്ടിനാണ് ലീഡ് ചെയ്യുന്നത്.
*കോഴിക്കോട് സൗത്തില്‍ എല്‍ ഡി എഫ് മുന്നില്‍. 248 ന് അഹമ്മദ് ദേവര്‍കോവിലാണ് ലീഡ് ചെയ്യുന്നത്
*പേരാമ്പ്രയില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ 1692 വോട്ടിന് മുന്നില്‍