കോഴിക്കോട് ജില്ലയില്‍ മഴ കനക്കുന്നു; വീടുകള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിക്കാന്‍ നിര്‍ദേശം


 

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകള്‍ക്ക് ഭീഷണിയായുള്ള മരങ്ങള്‍ വെട്ടിമാറ്റാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അടിയന്തര നിര്‍ദ്ദേശം. കലക്ടറേറ്റില്‍ ചേര്‍ന്ന ദുരന്തനിവാരണ സമിതി യോഗത്തിന്റേതാണ് നിര്‍ദേശം.

എകെ ശശീന്ദ്രന്‍, നിയുക്ത എം.എല്‍.എ കാനത്തില്‍ ജമീല തുടങ്ങിവര്‍ യോഗത്തില്‍ പങ്കെടുത്തു. കടല്‍ ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിച്ച് കടലില്‍ പോകുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും നിര്‍ദേശം.