കോഴിക്കോട് ജില്ലയില്‍ രോഗ ലക്ഷണമുള്ളവരെ എഫ്എല്‍ ടി.സി കളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം


കോഴിക്കോട്: അന്‍പത് വയസ്സിന് മുകളിലുള്ളതും കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരുമായ അതിഥി തൊഴിലാളികളേയും പട്ടിക വര്‍ഗ്ഗ വിഭാഗക്കാരേയും സുരക്ഷയും രോഗ പകര്‍ച്ചയും മുന്‍ നിര്‍ത്തി എഫ്.എല്‍.ടി സികളിലേക്ക് മാറ്റണമെന്ന് ജില്ലാ കലക്ടര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങളിലെ കണ്‍ട്രോള്‍ ക്യാമ്പ് മാനേജ് മെന്റ് കമ്മിറ്റി തുടങ്ങണം. പൊലീസ്, വാര്‍ഡ് മെംബര്‍ തുടങ്ങിയവര്‍ കമ്മിറ്റിയില്‍ ഉണ്ടാവണമെന്നും നിര്‍ദേശം.